ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയായി മാറിയ താരമാണ് നടി ഉർവശി. സഹോദരിമാർക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികയായി നിറഞ്ഞു നിൽക്കുക ആയിരുന്നു ഈ താരം.
മലയാളത്തിന് മുൻപേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.
എക്കാലത്തെയും മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ആദ്യപേരുകളിൽ വരും നടി ഉർവശിയുടെ സ്ഥാനം. മലയാളത്തിന് പുറുമേ തമിഴിലും തെലുങ്കിലും എല്ലാം നായികയായി തിളങ്ങിയ ഉർവ്വശി ഇപ്പോൾ കൂടുതലും അമ്മ വേഷങ്ങളിൽ ആണെത്തുന്നത്.
നായികയായാലും അമ്മ വേഷമായാലും സഹനടി വേഷമായാലും തനിക്ക് എന്തങ്കിലും പെർഫോം ചെയ്യാൻ കഴിയുന്ന വേഷങ്ങളിൽ മാത്രമേ ഉർവ്വശി എത്താറുള്ളു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തം ആക്കുന്നത്.
മലയാള സിനിമയിൽ അഭിനയ ശൈലി കൊണ്ടും കഴിവുകൊണ്ടും വ്യക്തമായ സ്ഥാനം നേടിയ താര സഹോദരിമാരാണ് കലാരഞ്ജിനി, കല്പന, ഉർവശി എന്നിവർ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കല്പന നമ്മളോട് വിടപറഞ്ഞു കഴിഞ്ഞു. ഉർവശിയും കലാരഞ്ജിനിയും ഇന്നും സിനിമ മേഖലയിൽ സജീവമാണ്.
അതേ സമയം നടി ഉർവശിയോട് മലയാള സിനിമ കാണിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയും നടിയും സംവധായകൻ ആഷിക് അബുവിന്റെ ഭാര്യയുമായ റിമാ കല്ലിങ്കൽ. തന്റെ പുതിയ സിനിമയുടെ പ്രചരണാർത്ഥം മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്.
താനൊരു കടുത്ത ഉർവശി ആരാധിക ആണെന്ന് പറയുന്നതിനിടെ ആയിരുന്നു നടിയോട് മലയാള സിനിമ കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് റിമ പറഞ്ഞത്. ഉർവശി ചേച്ചിയെ പോലുള്ള ഒരു കലാകാരിക്ക് ഇവിടത്തെ സംവിധായകർക്കോ എഴുത്തുകാർക്കോ എന്തു തരം കഥാപാത്രമാണു നൽകാനുള്ളതെന്ന് റിമ ചോദിക്കുന്നു.
അത്രയും കഴിവുള്ള നടി. അവരിവിടെയുണ്ട്. പക്ഷേ, എന്താണ് അവർക്കു കൊടുക്കുന്നത്? ഇത് കടുത്ത അനീതിയാണ്. മുന്നോട്ടു നോക്കുമ്പോൾ ഇവരെയാണ് ഞങ്ങൾ കാണുന്നത്. ഇത്രയും കഴിവുള്ള ഉർവശി ചേച്ചിക്ക് പോലും ഇടം ലഭിക്കാത്തിടത് ഞങ്ങൾക്ക് എന്താണ് എന്ന് ഓർക്കുമ്പോഴുള്ള അരക്ഷിതത്വം വലുതാണെ റിമ പറയുന്നു.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിമിഷയുടെ സിനിമയാണ്. ജയ ജയ ജയ ജയഹേ ദർശനയുടേത്, തുറമുഖത്തിലെ പൂർണിമയുടെ പ്രകടനം. അതുപോലെ നിഖില വിമൽ ആകട്ടെ, ഐശ്വര്യ ലക്ഷ്മി ആകട്ടെ നിത്യാ മേനോൻ ആകട്ടെ അവരെയൊക്കെ നമ്മൾ ഉപയോഗിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ തന്നെ ഒരു നായകനടനു ലഭിക്കുന്ന പ്രാധാന്യവും പണവും അവർക്കു ലഭിക്കുന്നുണ്ടോ? ഇവിടെ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഇറങ്ങുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും വേതനത്തെ കുറിച്ചു സംസാരിക്കുമ്പോൾ അതു പ്രശ്നമാകുന്നു എന്നും റിമ കല്ലിങ്കൽ പറയുന്നു.