ബാഹുബലിയിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പൽവാൾ ദേവൻ റാണാ ദഗ്ഗുബാട്ടി. റാണയും തെന്നിന്ത്യൽ താര സുന്ദരി തൃഷ കൃഷ്ണനും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തയായിരുന്നു ഒരുകാലത്ത് സിനിമാ ലോകത്ത് നിറഞ്ഞുനിന്നത്.
എന്നാൽ അടുത്തും അകന്നും നിരവധി വർഷങ്ങൾ പിന്നീട് ഇരുവരും കടന്നു പോയി. ഒടുവിൽ പിരിയാനും തീരുമാനിച്ചു. എന്നാൽ തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളിൽ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല.
ഒടുവിൽ റാണ ആ ബന്ധത്തേക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. കരൺ ജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിൽ ആണ് റാണ ഇതേക്കുറിച്ച് മനസ് തുറന്നത്. ആദ്യം റാണയ്ക്ക് പ്രണയമുണ്ടോ എന്നായിരുന്നു കരൺ ജോഹർ ചോദിച്ചത്. എന്നാൽ ഇല്ലെന്ന് റാണ മറുപടി പറഞ്ഞു.
പിന്നീട് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് കരൺ ചോദിക്കുക ആയിരുന്നു. ആദ്യം റാണ ചോദ്യത്തിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് തുറക്കേണ്ടി വരികയായിരുന്നു. പത്ത് വർഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു പിന്നീട് പ്രണയത്തിലായി.
പക്ഷേ ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ല റാണ പറഞ്ഞു. എന്നാൽ തൃഷ ഇപ്പോഴും സിംഗിൾ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.
അതേസമയം ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും തമ്മിൽ പ്രണയമാണെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ചും കരൺ ജോഹർ ചോദിച്ചു. എന്നാൽ ഇല്ലെന്ന് പ്രഭാസ് പറഞ്ഞു. റാണയും പ്രഭാസിനെ പിന്തുണച്ചു.
അതേ സമയം 2020 ആഗസ്റ്റിൽ റാണ ദഗ്ഗുബട്ടി വിവാഹിതനായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് റാണ മിഹീഖ ബജാജിനെ വിവാഹം കഴിച്ചത്. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചാണ് റാണയും മിഹീഖയും വിവാഹിതരായത്.
കൊറോണ കാലമായതിനാൽ എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളോടും കൂടിയാണ് അന്ന് വിവാഹം നടന്നത്. വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ തെലുങ്ക് സൂപ്പർ താരങ്ങളായ അല്ലു അർജുൻ, സമാന്ത, ബന്ധുവും നടനുമായ വെങ്കിടേഷ് തുടങ്ങിയവരും എത്തിയിരുന്നു.