രാത്രി വൈകിയാലും ഞാൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെച്ചാണ് നയൻസ് ഉറങ്ങുക; പ്രണയകാലത്ത് സെറ്റിലും ഞാൻ മാം എന്നായിരുന്നു വിളിച്ചിരുന്നത്: വിഘ്‌നേഷ് ശിവൻ

417

തെന്നിന്ത്യൻ സിനിമകളിൽ ഒരു ലേഡി സൂപ്പർസ്റ്റാറുണ്ടെങ്കിൽ അത് നയൻതാരയാണ്. മലയാളത്തിൽ അവതാരികയായി എത്തിയതാരം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം സിനിമകളിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് തെലുങ്കിലും, കന്നഡയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. സംവിധായകനായ വിഘ്‌നേശിനെയാണ് താരം വിവാഹം കഴിച്ചത്.

ഇരുവർക്കും ഉയിർ, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്. ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്കിട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നെന്നും വിഘ്നേഷ് പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ തങ്ങളുടെ പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചമൊക്കെ സംസാരിക്കുകയാണ് വിഘ്‌നേഷ്. നാനും റൗഡി താനിന്റെ സെറ്റിൽ വർക്ക് ചെയ്യുമ്പോൾ അധികമാർക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഘ്‌നേഷ് പറയുന്നു.

ALSO READ- തടി കൂടിയെന്ന് സകലരും പറഞ്ഞിട്ടും കേട്ടില്ല; ഒടുവിൽ പത്ത് കിലോ കുറച്ച് നിയ രഞ്ജിത്ത്; വെയ്റ്റ്‌ലോസ് ജേർണി വിജയമായത് ആഘോഷിച്ച് താരം!

‘സെറ്റിൽ ഞങ്ങൾ റൊമാൻസിന് ഒന്നും സമയം നൽകിയിരുന്നില്ല. വളരെ പ്രൊഫഷണലായാണ് വർക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്‌സിനറിയാമായിരുന്നു. അപ്പോൾ പോലും നയൻതാരയുടെ കാരവാനിൽ പോലും ഞാൻ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളിൽ വെച്ചാണ് ഡേറ്റ് ചെയ്യാൻ തുടങ്ങിയത്’- എന്നും വിഘ്‌നേഷ് വെളിപ്പെടുത്തുന്നു.

എന്നാൽ, റിലേഷൻഷിപ്പിലായ ശേഷവും സെറ്റിൽ താൻ മാം എന്നായിരുന്നു നയൻസിനെ വിളിച്ചിരുന്നത്. തങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുതെന്നുണ്ടായിരുന്നു എന്നും വിഘ്‌നേഷ് പറയുന്നു.

കൂടാതെ, നാനും റൗഡി താൻ സിനിമയിൽ ഒരു ചുംബിക്കാൻ നോക്കുന്ന രംഗമുണ്ടായിരുന്നു. ആ സമയത്ത് പ്രണയത്തിന്റെ ആദ്യ ഘട്ടമാണ്. പൊസസീവ്‌നെസ് വരാം. ആ സമയത്ത് താൻ പൊസസീവായിരുന്നെങ്കിൽ രണ്ട് പേരും തമ്മിൽ അകലം വന്നേനെ. പക്ഷെ, അവളും താനും പ്രൊഫഷണലാണന്നാണ് വിഘ്‌നേഷ് പറയുന്നത്.

ALSO READ- അന്ന് ജീവിക്കാൻ നിവർത്തി ഇല്ലാതെ കൈയ്യിലെ വാച്ചും മൊബൈലും വരെ വിൽക്കേണ്ടി വന്നു; ഇന്ന് ബിഎംഡബ്ല്യുവും രണ്ട് വീടുമൊക്കെയായി; കഷ്ടപ്പെട്ടത് പറഞ്ഞ് ബഷീർ ബഷി

അങ്ങനെ, നയൻതാരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടു വന്നു. നയൻതാര വീട്ടിൽ വന്നു എന്നതിൽ അവർ വളരെ എക്‌സൈറ്റഡാവുകയായിരുന്നു. അന്ന് താൻ പ്രണയത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞിരുന്നില്ല. നയൻതാര വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു. അമ്മയാകട്ടെ നയൻതാരയുടെ ഫാനായിരുന്നു. അവളുടെ ബോൾഡ്‌നെസൊക്കെ ഇഷ്ടമായിരുന്നെന്നും വിഘ്‌നേഷ് പറയുന്നു.

നയൻതാര അവരുടെ വർക്ക് ചെയ്യുന്ന രീതി കൊണ്ടാണ് സ്റ്റാറായത്. ആത്മാർത്ഥത കൂടുതലാണ്. എന്നാൽ അത്ഭുതരമായ പെർഫോമൻസ് നടത്തി ദേശീയ അവാർഡ് വാങ്ങി താരമായതല്ല. കൊമേഷ്യൽ സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ട്. തന്റെയടുത്ത് നയൻ ഒരു താരത്തെപ്പോലെയല്ല പെരുമാറുന്നത്. സാധാരണ വീട്ടമ്മ പോലെയാണ്. രാത്രി വളരെ വൈകി താൻ ഭക്ഷണം കഴിച്ചാൽ പോലും ആ പാത്രങ്ങൾ കഴുകി വെച്ച ശേഷമാണ് അവൾ ഉറങ്ങുന്നതെന്നും വിഘ്‌നേഷ് പറഞ്ഞു.

Advertisement