കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രപേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടൻ കുട്ടിയായി കല്യാണിയിൽ തകർത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലിൽ നിന്നും അകന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.
2014 ൽ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ചാനലിൽ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വർഷം ദിയയുടെ അച്ഛന്റെ സുഹൃത്തായ ക്യാമറമാൻ സാജൻ കളത്തിൽ ഒരു തെലുങ്ക് സിനിമയിൽ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.
മലയാളത്തിലും തമിഴിലും 25 സീരിയലുകളിൽ അഭിനയിച്ചു മികവ് കാട്ടി. മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളിലൂടെ ശ്രദ്ധേയമായി. ‘കല്യാണി’യുടെ തമിഴ് സീരിയലായ ‘കസ്തൂരി’ ഹിറ്റായിരുന്നു. ബെസ്റ്റ് ഫ്രണ്ട്‌സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായും താരം അഭിനയിച്ചിരുന്നു.
‘മിസിങ്’ എന്ന സിനിമയിൽ മൂന്ന് നായികമാരിൽ ഒരാളായി നിയ അഭിനയിച്ചു. കാലടി സംസ്‌കൃത സർവകലാശാലയിൽ ഭരതനാട്യം പഠിക്കുന്ന സമയത്താണ് പിന്നീട് കല്യാണി സീരിയലിൽ അവസരം ലഭിച്ചത്. തന്നെ കല്യാണിയുടെ പേരിലാണ് ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നതെന്നു നിയ പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞ് രണ്ട് കുഞ്ഞുങ്ങളുമായി യിഎസിൽ താമസമാണ് താരം.
ഇതിനിടെ താരം സോഷ്യൽമീഡിയയിലും സജീവമായിരുന്നു. ഇപ്പോൾ സോഷ്യൽമീഡിയയിൽ തന്നെ താരമാകുന്നത് നിയയാണ്. തന്റെ വെയിറ്റ് ലോസ് ജേർണിയാണ് താരത്തെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്.
എല്ലാവരും താൻ തടി കൂടി എന്ന് പറഞ്ഞപ്പോഴൊന്നും ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്ന് നിയ പറയുന്നു. തന്റെ തടി കൊണ്ട് ഒരു പ്രശ്നവും ഇല്ല, പിന്നെ കാണുന്നവർക്ക് എന്താണ് കുഴപ്പം എന്ന രീതിയിലായിരുന്നു പെരുമാറിയത്. പിന്നീട്, രണ്ടാമത്തെ കുട്ടിയുടെ പിറന്നാളിന് എടുത്ത ചില ഫോട്ടോസിൽ തന്റെ രൂപം കണ്ടപ്പോഴാണ് ബോധോദയം ഉണ്ടായതെന്ന് നിയ പറയുന്നു.
ALSO READ-സൽമാൻ ഖാനുമായി പ്രണയത്തിൽ? വെളിപ്പെടുത്തലുമായി പൂജ ഹെഗ്‌ഡെ; അതിശയിച്ച് ആരാധകർ!
തനിക്ക് തടി വളരെ അധികം കൂടിയിട്ടുണ്ട് എന്നും, ഇനി അത് കുറയ്ക്കാതെ രക്ഷയില്ല എന്നും മനസ്സിലാക്കുകയായിരുന്നു എന്നും നിയ പറയുന്നു. അങ്ങനെയാണ് ഭർത്താവ് രഞ്ജിത്തിനൊപ്പം ചേർന്ന് തടി കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
അതിന്റെ എല്ലാ വിശേഷങ്ങളും, തന്റെ ഡയറ്റ് പ്ലാനുകളും എല്ലാം നിയ യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. ഒടുവിൽ ഇപ്പോൾ നിയ പത്ത് കിലോ ശരീര ഭാരം കുറച്ചിരിക്കുകയാണ്. കൃത്യമായ ഡയറ്റും വ്യായമവും ആണ് നിയയെ പത്ത് കിലോ ശരീര ഭാരം കുറയ്ക്കാനായി സഹായിച്ചതെന്നാണ് വീഡിയോയിൽ പറയുന്നു.
ഒടുവിൽ താൻ പത്ത് കിലോ ശരീര ഭാരം കുറച്ചത് ആഘോഷമാക്കുകയാണ് നിയ. തീർച്ചയായും ഇത് ആഘോഷിക്കേണ്ടത് തന്നെയാണ് എന്നും താരം പറയുന്നു. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം ഒരു വൺ ഡേ ട്രിപ്പ് പോയാണ് തടി കുറച്ചതിന്റെ ആഘോഷം നടത്തുന്നത്. അതിനിടയിലെ കാഴ്ചകളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കുന്നുമുണ്ട് താരം.