അന്ന് ജീവിക്കാൻ നിവർത്തി ഇല്ലാതെ കൈയ്യിലെ വാച്ചും മൊബൈലും വരെ വിൽക്കേണ്ടി വന്നു; ഇന്ന് ബിഎംഡബ്ല്യുവും രണ്ട് വീടുമൊക്കെയായി; കഷ്ടപ്പെട്ടത് പറഞ്ഞ് ബഷീർ ബഷി

534

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

ALSO READ- സൽമാൻ ഖാനുമായി പ്രണയത്തിൽ? വെളിപ്പെടുത്തലുമായി പൂജ ഹെഗ്‌ഡെ; അതിശയിച്ച് ആരാധകർ!

ഇപ്പോഴിതാ ബഷീർ താൻ മുൻപ് ഇതുപോലെ സമ്പന്നതയിൽ ജീവിച്ചിരുന്ന ആളല്ല എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ട നാളുകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് ബഷി.

ജീവിക്കാൻ നിവർത്തിയില്ലാതിരുന്ന കാലത്തെക്കുറിച്ചാണ് പുതിയ പോസ്റ്റിൽ ബഷീർ ബഷി പറയുന്നത്. തന്റെ കുടുംബത്തിൽ അന്നിത്രയും അംഗങ്ങൾ ഇല്ല. ആദ്യഭാര്യ സോനുവും മൂത്ത മകളും മാത്രമുണ്ടായിരുന്ന നാളുകളിലാണ് അങ്ങനെ ജീവിച്ചത് എന്ന് ബഷീർ ബഷി പറയുകയാണ്.

ALSO READ- ‘ആ ബന്ധം പ്രേക്ഷകർ അംഗീകരിച്ചില്ല; മോഹൻലാലിനെ ആ രീതിയിൽ കാണാൻ പ്രേക്ഷകർക്ക് താൽപര്യമില്ലായിരുന്നു’; സിനിമ പരാജയമായതിനെ കുറിച്ച് എ കബീർ

അന്ന് തന്റെ മൂത്ത മകൾ പിഞ്ചുകുഞ്ഞാണ്. രണ്ടു മാസത്തോളം ഡിപ്രഷൻ അനുഭവിച്ചു. കയ്യിലെ വാച്ചും മൊബൈൽ ഫോണും വരെ വിൽക്കേണ്ടി വന്ന അവസ്ഥ ഉണ്ടായി.

എന്നാൽ അപ്പോഴും അതൊന്നും മറ്റുള്ളവരെ അറിയിച്ചിട്ടില്ല. ഇന്ന് ബിഎംഡബ്ലിയു, ഥാർ, രണ്ടു വീട്, വസ്തുവകകൾ എന്ന നിലയിലേക്ക് തന്റെ ജീവിതം മാറി. എന്നാൽ, മുൻപ് കഷ്ടപ്പെട്ടിട്ടുള്ള ഒരു ാലമുണ്ട്. അപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ലെന്നും ബഷീർ വിശദീകരിക്കുന്നു.

Advertisement