തെന്നിന്ത്യന്‍ സിനിമയില്‍ നടനായും സംവിധായകനായും തിളങ്ങിയ താരമായിരുന്നു കൊച്ചിന്‍ ഹനീഫ. തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള കൊച്ചിന്‍ ഹനീഫ മലയാള സിനിമയുടേയും മലയാളി പ്രേക്ഷകരുടേയും എക്കാലത്തേയും പ്രിയപ്പെട്ട താരമാണ്. ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും വില്ലനായി വിറപ്പിക്കാനും കൊച്ചിന്‍ ഫനീഫയ്ക്ക് കഴിഞ്ഞിരുന്നു.
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനായിരുന്നു കൊച്ചിന്‍ ഹനീഫ. മലയളത്തിലെ പോലെ തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകരുടേയും ഹൃദയ കീഴടക്കാന്‍ കൊച്ചിന്‍ ഹനീഫയ്ക്ക് കഴിഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടൊണ് തെന്നിന്ത്യയില്‍ താരം ചുവട് ഉറപ്പിച്ചത്. മികച്ചഒരു പിടി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബാക്കിയാക്കിയാണ് താരം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്.
ഇന്നും താരത്തിന്റെ വേര്‍പാട് മലയാള സിനിമയ്ക്കും ആരാധകര്‍ക്കും ഇന്നും വേദനയാണ്. 2010 ഫെബ്രുവരി 2ന് ആണ് കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഈ ലോകത്തു നിന്നും വിടവാങ്ങിയത്. അതേ സമയം കൊച്ചിന്‍ ഹനീഫ എന്ന പ്രതിഭയുടെ വിയോഗം പലര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിയാത്തത് തന്നെയാണ്.
ഇപ്പോഴിതാ കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഭാര്യ ഫാസിലയും മക്കളായ സഫയും മര്‍വയും. വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മക്കളുണ്ടായതെന്നും ഒത്തിരി കാത്തിരുന്ന് കിട്ടിയ മക്കളെ കണ്ട് കൊതി തീരും മുമ്പായിരുന്നു ഇക്ക പോയതെന്നും ഫാസില പറയുന്നു.
തങ്ങള്‍ക്ക് ബാപ്പച്ചിയെ കണ്ട ഓര്‍മ്മയില്ല. സിനിമകളിലൂടെയാണ് അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നതെന്നും ബാപ്പച്ചി ഇപ്പോഴും കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാറുണ്ടെന്നും മക്കള്‍ പറയുന്നു. ഇക്ക പോയതിന് ശേഷം താനും മക്കളും കുറേ സങ്കടങ്ങള്‍ നേരിട്ടുവെന്നും ആരെയും കുറ്റപ്പെടുത്താന്‍ ഞങ്ങളില്ലെന്നും ഫാസില കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സ്വന്തമായി ഒരു അടച്ചുറപ്പുള്ള ഒരു വീട്. ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നതെന്നും സിനിമയില്‍ നിന്നും ഏറെ സഹായിച്ചത് നടന്‍ ദിലീപ് മാത്രമാണെന്നും ഫാസില പറയുന്നു.