ഇരുണ്ടിട്ടാണ്, തടിച്ചവളാണ്, എല്ലായ്‌പ്പോഴും കണ്ണട ധരിക്കുന്നു; നേരിട്ടത് ക്രൂരമായ ബോഡിഷെയ്മിങ്; 30 വയസ് കഴിഞ്ഞാണ് കണ്ണാടിയിൽ നോക്കാൻ ധൈര്യം കിട്ടിയത്: കാജോൾ

695

ബോളിവുഡിലെ മികച്ച നടിയാണ് കാജോൾ. നടൻ അജയ് ദേവ്ഗണിന്റെ ഭാര്യ കൂടിയായ താരം 1993 ൽ അഭിനയിച്ച ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയായത്. ബോളിവുഡിൽ മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

കൂടാതെ, നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരങ്ങളാണ് കിങ് ഖാൻ ഷാരൂഖ് ഖാനും താര സുന്ദരി കാജോളും. അതേ സമയം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ഇന്നും ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താരജോഡി കൂടിയാണ് ഷാരൂഖ് ഖാനും കജോളും.

Advertisements

സൂപ്പർഹിറ്റായിരുന്ന ബാസീഗർ എന്ന ചിത്രത്തിൽ ഒരുമിച്ച ഷാരൂഖും കാജോളും തൊട്ടടുത്ത സിനിമയായ ദിൽവാലേ ദുൽഹനിയ ലേ ജായേംഗയിലൂടെ ഇന്ത്യൻ സിനിമയിലെ ഐക്കോണിക് ജോഡിയായി മാറുകയായിരുന്നു. ഇന്നും സ്‌ക്രീനിലെ ഏതൊരു ജോഡിയും വിലയിരുത്തപ്പെടുന്നത് ഷാരൂഖിനേയും കജോളിനേയും താരതമ്യം ചെയ്താണ്.

ALSO READ- കെട്ടിപ്പിടിക്കുന്ന സീനിൽ മോഹൻലാൽ കളിയാക്കും; മമ്മൂട്ടിക്കും എനിക്കുമുള്ള ഭക്ഷണവുമായി സുൽഫത്ത് കാത്തിരിക്കും; അനുഭവങ്ങൾ പറഞ്ഞ് ശോഭന

പക്ഷെ, സിനിമയിൽ എത്തിയ കാലത്ത് തനിക്ക് നേരിടേണ്ടി വന്നത് അത്ര നല്ല കാര്യങ്ങളല്ലെന്ന് തുറന്നുപറയുകയാണ് കാജോൾ. കരിയറിന്റെ ആദ്യ വർഷങ്ങളിൽ ആളുകൾ തന്നെ തടിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കിയിരുന്നു. അത് വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിൽ കാജോൾ വെളിപ്പെടുത്തുന്നതിങ്ങനെ.

തന്നെ കുറിച്ച്, അവൾ ഇരുണ്ടതാണ്, തടിച്ചവളാണ്, എല്ലായ്പ്പോഴും കണ്ണട ധരിക്കുന്നു തുടങ്ങിയതൊക്കെയാണ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ കേട്ടിരുന്നത്. ആ കളിയാക്കലുകൾ താൻ ശ്രദ്ധിക്കാറില്ലായിരുന്നു. തനിക്കറിയാമായിരുന്നു താൻ മിടുക്കിയാണെന്ന്. തന്നെക്കുറിച്ച് നെഗറ്റീവുകൾ പറയുന്നവരേക്കാളും മികച്ചവളാണ് താൻ എന്ന ബോധ്യം തനിക്കുണ്ടായിരുന്നെന്നും കാജോൾ പറയുകയാണ്.

ALSO READ- ആ കാര്യത്തിൽ കസിൻസ് പോലും കളിയാക്കാറുണ്ട്; അവരോടൊക്കെ പുച്ഛം മാത്രം; മാറാൻ ഉദ്ദേശമില്ലെന്ന് നിഖിലും രമ്യയും

അതേസമയം, എന്നാൽ ഇരുണ്ട നിറത്തിലും ഭംഗിയുള്ള പെൺകുട്ടിയാണ് താനെന്ന് വിശ്വസിക്കാൻ അന്ന് പാടുപെട്ടിരുന്നു. ഏകദേശം 32-33 വയസൊക്കെയായപ്പോഴാണ് കണ്ണാടിയിൽ ശരിക്കും നോക്കാൻ പോലും തുടങ്ങിയതെന്നും കാജോൾ വെളിപ്പടുത്തുകയാണ്.

താൻ ഭംഗിയുള്ളയാളാണെന്ന് സ്വയം പറയാൻ തുടങ്ങി. അതോടെ താൻ താനായിത്തന്നെ തുടർന്നു. സമയമെടുത്താലും കളിയാക്കലും ബോഡിഷെയിമിങ്ങും കൊണ്ട് തന്നെ വേദനിപ്പിക്കാൻ കഴിയില്ലെന്ന് അവർ തിരിച്ചറിഞ്ഞെന്നും കാജോൾ പറയുകയാണ്.

Advertisement