സുചിത്രയുടെ ആ വാക്കുകൾ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി, പിന്നീട് അത് മറന്നിട്ടില്ല, തുറന്നു പറഞ്ഞ് മോഹൻലാൽ

1003

മലയാള സിനിമയിലെ താരരാജാവായി മോഹൻലാൽ എന്ന നടൻ വിലസാൻ തുടങ്ങിയിട്ട് ഏതാണ്ട് 50 ഓളം വർഷങ്ങൾ ആകുന്നു. മോഹൻലാൽ എന്ന നടനെ പ്രേക്ഷരുടെ സ്വന്തം ലാലേട്ടനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ സിനിയോടുള്ള അടക്കാനാവാത്ത പ്രണയമാണ്.

സ്വന്തം കുടുബത്തോടൊപ്പം തന്നെ ലാലേട്ടൻ തന്റെ സിനികളെ നെഞ്ചിലേറ്റിന്നുണ്ട്. ജീവിതത്തിൽ ലാലേട്ടൻ ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത് തന്റെ ചിത്രങ്ങൾക്ക് ആണ്. ഇന്നുവരെ അഭിനയിച്ച എല്ലാ സിനിമകളും അതിലെ വേഷങ്ങളും അദ്ദേഹത്തിന് മനപാഠമാണ്.

Advertisements

അതേ സമയം സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ചത് കൊണ്ട് അദ്ദേഹത്തിന്റെജീവിതത്തിലെ പല നല്ല നിഷങ്ങളും നഷ്ടമായി പോയി. മുമ്പ് ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംങ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ ജീവിതത്തിലെ ഏറ്റവും കൂടുതൽ സമയം സിനിമയിലാണ് ജീവിച്ചത് എന്ന നടൻ മണിയൻ പിള്ള രാജുിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് താരം ഇത് സമ്മതിച്ചത്.

Also Read
മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ള അഞ്ച് സൂപ്പർ താരങ്ങളുടെ തന്നോടുള്ള പെരുമാറ്റ രീതി തുറന്നു പറഞ്ഞ് നടി ഇന്ദ്രജ

ഒപ്പം ഏറ്റവും ദുഃഖകരമായ സംഭവവും നടൻ വെളിപ്പെടുത്തി. വിവാഹ വാർഷികം മറന്നതിനെ കുറിച്ചായിരുന്നു താരം പങ്കുവെച്ചത്. നടന്റെ വാക്കുകൾ ഇങ്ങനെ. ദുബായിൽ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാൻ സുചിത്രയും കൂടെ വന്നു. യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയിൽ ഇരിക്കുമ്പോൾ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗിൽ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്.

ഞാൻ ബാഗ് തുറന്നു നോക്കുമ്പോൾ അതൊരു സമ്മാനമായിരുന്നു. ഒരു മോതിരം അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്. ഇതെങ്കിലും മറക്കാതിരിക്കൂ എന്ന്. സുചിത്രയുടെ വാക്കുകൾ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി.

മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി തീയതി ഓർത്തു വെച്ചു വിഷ് ചെയ്യുന്ന ആളല്ല ഞാൻ. പക്ഷെ ഇത്തരം ചെറിയ കാര്യങ്ങൾ മറ്റുള്ളവർക്ക് വലിയ കാര്യങ്ങളാണ്. ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുന്ന ആളാണ് എന്ന് എനിക്ക് തന്നെ തോന്നി. ഈ ദിവസമെങ്കിലും മറക്കാതിരിക്കു എന്ന് സുചിത്ര പറഞ്ഞത് എന്നെ വിഷമിപ്പിച്ചു.

ചെറിയ കാര്യങ്ങൾ എന്നത് വലിയ കാര്യങ്ങളേക്കാൾ പ്രധാനമാണ് എന്ന് എനിക്ക് മനസിലായി. അതിനു ശേഷം ഏപ്രിൽ 28 എന്ന ആ വിവാഹ ദിവസം ഞാൻ മറന്നിട്ടില്ല. എന്റെ ജീവിതത്തിൽ വലിയ തിരിച്ചറിവ് ഉണ്ടാക്കിയ ദിവസമായിരുന്നു അത്. ചെറിയ കാര്യങ്ങൾ ചെയ്യാതിരിക്കരുത് എന്ന് ഞാൻ മനസിലാക്കിയെന്നു മോഹൻലാൽ പറയുന്നു.

Also Read
ആ പെൺകുട്ടി അഭിനയിക്കുന്ന ഒരു സീൻ ഒന്നു കണ്ടിട്ട് പോകാൻ ലോഹി പറഞ്ഞു, അവളുടെ അഭിനയം കണ്ട് അന്ന് മുഴുവൻ ഞാനവിടെ ഇരുന്നു; സത്യൻ അന്തിക്കാട്

ലാലേട്ടന്റെ ഏറ്റവും വലിയ ആരാധികയാണ് ഭാര്യ സുചിത്ര മോഹൻലാൽ. ലാലേട്ടന്റെ തിരക്കിനോടൊപ്പം ഒരു പരാതിയും കൂടാതെ നല്ലപാതിയായി സുചിത്ര എപ്പോഴും കൂടെയുണ്ടാവാറുണ്ട്. മോഹൻലാലിന്റെ ലൊക്കേഷനുകളിൽ നിത്യ സാന്നിധ്യമാണ് താരപത്നി.

ലെക്കേഷനുകളിൽ മാത്രമല്ല മോഹൻലാലിന്റെ അവധിയാത്രകളിലും സുചിത്ര കൂടെയുണ്ടാകും. ആദ്യകാലങ്ങളിൽ സിനിമയ്ക്ക് പിന്നാലെ ഓടിയെങ്കിലും ഇന്ന് കുടുംബത്തിനേടോപ്പവും ഇരിക്കാൻ സമയം കണ്ടെത്താറുണ്ട്.

Also Read
പ്രായം 43 ആയി, എങ്കിലും ആരെങ്കിലും വരുമെന്ന് നല്ല പ്രതീക്ഷയുണ്ട്: കല്യാണം കഴിക്കാൻ ആഗ്രഹിച്ച് നടി നന്ദിനി

Advertisement