മലയാള സിനിമയിലെ നടനും നിർമ്മാതാവുമാണ് ദിനേശ് പണിക്കർ. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ്് ദിനേശ് പണിക്കർ. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിർമ്മിച്ച പത്തോളം സിനിമകൾ വലിയ ഹിറ്റായിരുന്നു. ഇത്തരത്തിൽ അദ്ദേഹം നിർമ്മിച്ച ചിത്രമായിരുന്നു ബോക്‌സർ.
ബോക്‌സർ സിനിമയുടെ ഷൂട്ടിങിനെ കുറിച്ചും നടൻമാരായ സുകുമാരൻ, നരേന്ദ്ര പ്രസാദ് എന്നിവരോടൊപ്പമുള്ള അനുഭവവും പങ്കുവെയ്ക്കുകയാണ് താരം ഇപ്പോൾ.
ബോക്‌സർ സിനിമയിലേക്ക് ആദ്യ നടൻ രതീഷിനെയായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സുകുമാരനെ വിളിക്കുകയായിരുന്നു എന്നാണ് ദിനേശ് പണിക്കർ പറയുന്നത്. ‘ആ വേഷത്തിലേക്ക് ആദ്യം മനസ്സിൽ കരുതിയത് രതീഷിനെ ആയിരുന്നു, രതീഷ് ആ സമയത്ത് വലിയ സ്റ്റാർ ആയിരുന്നു. പക്ഷെ രതീഷ് കുറച്ച് ഉഴപ്പി തുടങ്ങിയ സമയമായിരുന്നു.’
‘അദ്ദേഹത്തെ സിനിമാ മേഖല അദ്ദേഹത്തെ കൈയൊഴിഞ്ഞ സമയമായിരുന്നു. രതീഷിനെ കാസ്റ്റ് ചെയ്‌തെങ്കിലും നടൻ വന്നില്ല. അതുകാരണം സുകുമാരനെ അഭിനയിപ്പിക്കുകയായിരുന്നു.’- എന്നാണ് ദിനേശ് പണിക്കർ പറഞ്ഞത്.
അന്ന് സുകുമാരൻ കുറച്ചു നാളുകളായി സിനിമകൾ ഒന്നും ചെയ്യാതെ നിൽക്കുന്ന സമയമായിരുന്നു. പൈസയുടെ കാര്യത്തിൽ കിറുകൃത്യമായ കാര്യങ്ങളാണ് താരത്്തിൻരേത്. അതിൽ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. എഗ്രിമെന്റൊന്നും വേണ്ട. അദ്ദേഹത്തിന്റെ വാക്ക് മതി. ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ ഇത്രയും പൈസ കിട്ടണം, ഷൂട്ടിംഗ് കഴിഞ്ഞ് പോവുമ്പോൾ ഇത്രയും കിട്ടണം. മൂന്ന് ദിവസം കഴിഞ്ഞ് ഇത്രയും കിട്ടണം. ഡബ്ബിംഗിന് ഇത്രയും പൈസ കിട്ടണം, എന്നിങ്ങനെ കൃത്യതോടെ അദ്ദേഹം സംസാരിക്കുമായിരുന്നു എന്ന് ദിനേശ് പണിക്കർ പറയുന്നു.
എന്നാൽ, സുകുമാരൻ സെറ്റിലെത്തിയതിന് പിന്നാലെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. ആദ്യ ദിവസം ഷൂട്ടിങ് കഴിഞ്ഞ് നരേന്ദ്രപ്രസാദ് സാർ വിളിപ്പിച്ചിട്ടു പറഞ്ഞു, പണിക്കരേ വേറൊന്നും വിചാരിക്കരുത് തനിക്ക് സുകുമാരന്റെ കൂടെ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്. എന്നാൽ അദ്ദേഹം കാരണം മാത്രം പറഞ്ഞില്ല. സുകുമാരന്റെ കൂടെ അഭിനയിക്കാൻ രണ്ട് മൂന്ന് ആർട്ടിസ്റ്റുകൾ വിസമ്മതിച്ചെന്നും ദിനേശ് പണിക്കർ പറയുന്നു.
പിന്നീട് സംഘടനകളുടെ ചുമതലാ സ്ഥാനത്തു നടൻ മധു ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് ദിനേശ് പണിക്കർ പറയുന്നത്. സുകുമാരൻ പണത്തിൻരെ കാര്യത്തിൽ കണിശത പുലർത്തിയിരുന്ന ആളായിരുന്നു. ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗിന് 20,000 രൂപ കൊടുക്കാനുണ്ടായിരുന്നു. സുകുവേട്ടനെ വിളിച്ചു. ഡബ്ബിംഗിന് വൈകിട്ട് വരാൻ പറ്റുമോ, എന്ന് ചോദിച്ചു. അതൊക്കെ വരാം പക്ഷെ ആ തരാനുള്ള കാശിന്റെ കാര്യം എന്തായി എന്നാണ് തിരിച്ചു ചോദിച്ചത്. േ
അപ്പോൾ അത് തന്റെ കൈയിൽ ഉണ്ട് എന്ന് പറഞ്ഞു. ഇതോടെ, അത് പറ്റില്ല കാശ് തന്റെ വീട്ടിൽ കിട്ടാതെ വീടുവിട്ട് ഇറങ്ങില്ല എന്നാണ് സുകുമാരൻ പറഞ്ഞത്. ‘എന്നെ വിശ്വസിക്കാം കാശ് തന്നില്ലെങ്കിൽ വന്ന കാറിൽ തന്നെ തിരിച്ചുപോയ്‌ക്കോളാൻ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു’- എന്നും ദിനേശ് പണിക്കർ വെൡപ്പെടുത്തുന്നു.