തുടക്കം ഗംഭീരമാവുമെങ്കിലും സിനിമയിൽ പിന്നീട് പിടിച്ച് നില്ക്കാൻ സാധിക്കാതെ പോയ ഒരുപാട് പേരുണ്ട്. അത്തരത്തിലൊരാളാണ് തമിഴ് തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് വളരെ വിലപിടിപ്പുള്ള താരമായി മാറിയ പ്രശാന്ത്. സംവിധായകനും, നിർമ്മാതാവുമായ ത്യാഗരാജന്റെ മകനായത് കൊണ്ട് തന്നെ താരത്തിന് സിനിമകൾക്കായി അധികം കാത്തിരിക്കേണ്ടി വന്നില്ല. ലോക സുന്ദരി ഐശ്വര്യ വരെ പ്രശാന്തിന്റെ നായികയായി അഭിനയിച്ചിരുന്നു. വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾ നടന്റെ കരിയറിനെ വളരെ അധികം ബാധിച്ചു എന്നു വേണം പറയാൻ.
അഭിനയത്തിൽ കത്തി നില്ക്കുന്ന സമയത്ത്, 2005 ലായിരുന്നു പ്രശാന്തിന്റെ വിവാഹം. മൂന്ന് വർഷം മാത്രം നീണ്ടു നിന്ന വിവാഹ ജീവിതത്തിനിടിക്ക് ഭാര്യയായ ഗൃഹലക്ഷ്മി നടനെതിരെ സ്ത്രീധന പീഡന പരാതി നൽകുകയും ചെയ്തു. അന്നുണ്ടായ വിവാദങ്ങൾ നടന്റെ പ്രശസ്തിയെ ബാധിച്ചു. ഇപ്പോഴിതാ നടന്റെ വിവാഹത്തെക്കുറിച്ച് പിതാവ് ത്യാഗരാജൻ പറഞ്ഞ വാക്കുകളാണ് തമിഴ് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തമിഴ് മാധ്യമമമായ സിന ഉലഗത്തിനു നല്കിയ അഭിമുഖത്തിലാണ് ത്യാഗരാജന്റെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
പ്രശാന്തിന്റെ വിവാഹം വേർപിരിയലിൽ അവസാനിച്ചു. ഒരുപക്ഷെ അവൻ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നെങ്കിൽ സന്തോഷത്തോടെയിരിക്കുമായിരുന്നോ എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. പ്രശാന്തിന്റെ പുതിയ സിനിമ റിലീസായതിന്റെ അടുത്ത മാസം തന്നെ അവന് തീർച്ചയായും രണ്ടാം കല്യാണം നടത്തുമെന്നാണ് ത്യാഗരാജൻ പറയുന്നത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടന് രണ്ടാം വിവാഹമോ എന്ന ചോദ്യം വരുന്നുണ്ട്.
അതേസമയം നടൻ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ് പ്രശാന്തിന്റെ പുതിയ സിനിമ. നടി സിമ്രാനും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത് പ്രശാന്തിന്റെ പിതാവ് ത്യാഗരാജനാണ്. അന്നും, ഇന്നും പ്രശാന്തിന്റെ കരിയറിന് സമ്പൂർണ പിന്തുണ നല്കുന്ന വ്യക്തിയാണ് ത്യാഗരാജൻ.
സിനിമാ പാരമ്പ്ര്യമുള്ള കുടുംബത്തിൽ നിന്നാണ് വന്നതെങ്കിൽ പോലും പ്രശാന്തിന് തന്റെ കരിയറിൽ മറ്റുള്ള താരങ്ങളെ പോലെ പിടിച്ച് നില്ക്കാൻ സാധിച്ചില്ല. നടൻ ചിയാൻ വിക്രമും പ്രശാന്തും ബന്ധുക്കളാണ്. വിക്രമിന്റെ അമ്മാവനാണ് ത്യാഗരാജൻ. എന്നാൽ രണ്ട് കുടുംബങ്ങളും തമ്മിൽ അകൽച്ചയിലാണത്രെ. തന്റെ മകന്റെ കരിയറിന് വിക്രം ഭാഷണി ആകുമോ എന്ന് ഭയന്ന് ത്യാഗരാജൻ പല സിനിമകളും വിക്രത്തിന് ലഭിക്കാത്ത രീതിയിൽ ആക്കിയിരുന്നു എന്നൊരു ഗോസിപ്പുകൾസ ഉണ്ടായിരുന്നു.