നമ്മളെ ഫൂളാക്കി ജീവിക്കുന്നതിൽ കുഴപ്പമില്ല; പക്ഷെ മറ്റുള്ളവരെയും ഫൂൾ ആക്കരുത്; മണിക്കുട്ടനുമായുള്ള സൗഹൃദം അവസാനിച്ചതിനെ കുറിച്ച് ഡിംപിൽ ഭാൽ

912

നാല് തവണയും പ്രേക്ഷകരെ ഞെട്ടിച്ച മലയാളം ബിഗ്‌ബോസിന്റെ അഞ്ചാം സീസണ് മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അഞ്ചാം സീസൺ ആരംഭിച്ച് ആദ്യ ആഴ്ച്ചയിൽ തന്നെ ഹൗസിനുള്ളിൽ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. നാല് സീസണുകൾ കണ്ട് വന്ന മത്‌സരാർത്ഥികൾ ആയതിനാൽ തന്നെ ഈ സീസണിൽ മിക്കവരും വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ സീസണുകളിൽ മത്സരാർത്ഥികൾ തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെങ്കിൽ ഈ സീസണിൽ അതിനൊന്നും സ്ഥാനമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തൽ. വഴക്കുണ്ടായാൽ തന്നെയും അതിനൊന്നും അധികം ആയുസ്സില്ല താനും. അതുകൊണ്ട് തന്നെ എല്ലാവരും ഒറിജിനൽ മത്സരാർത്ഥികൾ ആണെന്ന് തന്നെ പറയേണ്ടി വരും. അതേസമയം ഇത്തവണത്തെ മത്സരാർത്ഥികൾ ഒറിജിനൽ ആണെന്ന് പറഞ്ഞതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബിഗ്‌ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയായിരുന്ന ഡിംപൽ ഭാൽ. ജാംഗോ സ്‌പേസ് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

Advertisements

Also Read
സിനിമയെ കുറിച്ചുളള ഉപദേശം ഞാൻ അച്ഛനോട് ചോദിക്കാറില്ല; ചോദിക്കാറുള്ളത് അതിനെ കുറിച്ചാണ്; മനസ്സ് തുറന്ന് ശ്രുതിഹാസൻ

ഓരോ സീസൺ കഴിയും തോറും അപ്‌ഡേഷൻ നടക്കുന്നുണ്ട്, അതേപോലെ പൊട്ടിത്തെറികളും. പോടാ എന്ന് പറഞ്ഞതിന് ബിഗ്‌ബോസ് എനിക്ക് ശിക്ഷ തന്നതാണ്. അത് കഴിഞ്ഞ് അടുത്ത സീസണിൽ അച്ഛനെയും അമ്മയെയും വിളിച്ചിട്ട് സാരമില്ല, ഇരിക്കട്ടെയെന്ന് പറഞ്ഞു. അഞ്ചാം സീസണിൽ വഴക്ക് പറയുമോ ഇല്ലയോ എന്ന് നോക്കാമെന്നാണ് ഡിംപിലിന്റെ പക്ഷം. അതേസമയം താൻ നിരന്തരം ഹൗസിൽ വഴക്ക് കൂടിയിരുന്ന ഭാഗ്യലക്ഷ്മി ചേച്ചിയോട് തനിക്ക് സുഹൃത്ത്ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് താരം പറഞ്ഞത്.

എനിക്ക് സാമ്പാറുണ്ടാക്കാൻ പഠിപ്പിച്ച് തന്നത് ഭാഗ്യലക്ഷ്മി ചേച്ചിയാണ്. അവരുടെ ജീവിതം എനിക്ക് പ്രചോദനമാണെന്നും ഡിംപൽ പറഞ്ഞു. പക്ഷെ ബിഗ് ബോസ് വീട്ടിൽ ഡിംപലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന വ്യക്തിയായിരുന്നു മണിക്കുട്ടനുമായുള്ള സൗഹൃദം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചു. മണിക്കുട്ടനോട് ശരിക്കും സഹതാപമാണ് തനിക്ക് തോന്നുന്നത് എന്നാണ് ഡിംപിൽ പറഞ്ഞത്.

Also Read
മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ അദ്ദേഹത്തെ വെച്ച് ഞാൻ തന്നെ ഒരു സിനിമ നിർമ്മിച്ച് സംവിധാനം ചെയ്യും: കമൽ ഹാസൻ പറഞ്ഞത് കേട്ടോ

നമ്മളെ ഫൂളാക്കി ജീവിക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ മറ്റുള്ളവരെയും ഫൂൾ ആക്കരുത്. എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും പറയാം. പക്ഷെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാൽ പിന്നെ അയാൾക്ക് നിലനിൽപ്പില്ലെന്നും ഡിംപൽ ഭാൽ പറഞ്ഞു.അച്ഛന്റെ മരണത്തെത്തുടർന്ന് ഡിംപൽ പുറത്ത് പോയപ്പോൾ ഡിംപലിന്റെ മടങ്ങി വരവിന് വേണ്ടി ക്യാമറയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന മണിക്കുട്ടൻ അന്ന് വൈറലായിരുന്നു.

Advertisement