മലയാളത്തിലെ ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ പ്രിയ നടിയാണ് വരദ. സീരിയലുകൾക്ക് പുറമെ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള വരദയ്ക്ക് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് വരദ. സീരിയൽ നടൻ ജിഷിൻ മോഹൻ ആണ് വരദയുടെ ഭർത്താവ്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജിഷിൻ മോഹനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റിൽ വച്ചാണ് രണ്ടുപേരും തമ്മില് പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നിരുന്നത്.
തങ്ങളെ കുറിച്ചുള്ള വാർത്തകൾക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും രംഗത്തെത്തുകയും ചെയ്തിരുന്നു. അതേ സമയം സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.
ഇതിനിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവേ വരദ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. സിനിമാ രംഗത്ത് നിന്നും താൻ കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ടെന്നാണ് വരദ പറയുന്നത്. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ടെന്നും എന്നാൽ സീരിയൽ രംഗത്ത് അങ്ങനൊരു പ്രശ്നം താൻ നേരിട്ടിട്ടില്ലെന്നും താരം പറയുന്നു.
ഇത്തരം സമീപനം വരുമ്പോൾ ആദ്യമൊക്കെ താൻ കരയുമായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. ഞാൻ സിനിമയേ ചെയ്യില്ല എന്ന് പറഞ്ഞ സമയമൊക്കെ ഉണ്ടായിരുന്നു. ഇത്തരം സമീപനം വരുമ്പോൾ ആദ്യമൊക്കെ കരയുക ഈയിരുന്നു. മമ്മിയുടെ കൈയിലാണ് ഫോൺ.
കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് തരാൻ പറയും. ആദ്യമൊക്കെ ഒന്നും മനസിലാവുന്നേ ഉണ്ടായിരുന്നില്ല. കഥ പറഞ്ഞ് തുടങ്ങി കുറച്ച് കഴിയുമ്പോൾ നിങ്ങളെ നായികയാക്കിയാൽ നമുക്കെന്താണ് ഗുണം എന്നൊക്കെ ചോദിക്കും. നന്നായി അഭിനയിക്കാമെന്ന് ഞാൻ പറയും.
അങ്ങനെയല്ല നിങ്ങൾക്ക് ഒരു റോളിന് എത്ര രൂപ തരുന്നു നിങ്ങൾക്കൊക്കെ ഒരുപാട് റീ ടേക്ക് വേണ്ടി വരും നമ്മുടെ കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ എന്ന് പറഞ്ഞ് കുറച്ചൊക്കെ തുറന്ന് പറയും. അപ്പോഴേക്കും കണ്ണിൽ നിന്ന് വെള്ളം വരും. മമ്മി ഫോൺ മേടിച്ച് മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും എന്നും വരദ വ്യക്തമാക്കുന്നു.
Also Read
അഭിഷേകും, ഐശ്വര്യയും വേർപിരിയലിന്റെ വക്കിലോ; ഇരുവരെയും ഒരുമിച്ച് കാണുന്നില്ലെന്ന് പാപ്പരാസികൾ