കാസ്റ്റിങ്ങ് കൗച്ചിൽ വസ്തുത ഉള്ളതും, ഇല്ലാത്തതും ഉണ്ട്; മീടുവിനെ ഉൾക്കൊള്ളാൻ സാധിക്കില്ല; തുറന്ന് പറച്ചിലുമായി ദിയ സന

366

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ദിയ സന. ആക്ടിവിസിറ്റായ ദിയ സനയ്ക്ക് നേരെ സൈബർ അറ്റാക്കുകളും മറ്റും നിരവധിയായി നടക്കാറുണ്ട്. സ്ത്രീകൾക്ക് വേണ്ടിയും, എൽജിബിടിക്യൂ എന്നിവർക്കും വേണ്ടിയും ശബ്ദമുയർത്തുന്ന ദിയക്ക് നിരവധി ശ ത്രു ക്കളുമുണ്ട്. ബിഗ് ബോസ് വണ്ണിലെ ശക്തരായ മത്സരാർത്ഥികളിലൊരാളായിരുന്നു ദിയ സന. ബിഗ് ബോസിന് ശേഷം ദിയക്ക് നേരെ വ്യാപക ട്രോളുകളും വന്നിരുന്നു.

വിജയ് പി നായരെന്ന യൂട്യൂബറെ സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞതിൽ പ്രതിഷേധിച്ച് കയ്യേറ്റം ചെയ്തപ്പോഴാണ് ദിയ വീണ്ടും വാർത്തകളിൽ ഇടം നേടിയത്. ഇപ്പോഴിതാ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ദിയ സന. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. സീരിയൽ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിയയുടെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഞാൻ സഹായിച്ച സ്ത്രീയെ തന്നെ എനിക്ക് എതിരെയുള്ള ആയുധമാക്കി; അവർ കാരണം ഞാൻ പ്രശ്‌നത്തിലാണ്; തുറന്ന് പറഞ്ഞ് ദിയ സന

കാസ്റ്റിംഗ് കൗച്ചിനകത്ത് ആളുകൾ തുറന്ന് പറയുന്നതിൽ വസ്തുതയുണ്ട്, വസ്തുത അല്ലാത്തതുമുണ്ട്. സ്ത്രീകളായാലും പുരുഷൻമാരായും കോംപ്രമൈസിന് തയ്യാറാവുന്നവരും അല്ലാത്തവരുമുണ്ട്. ഇപ്പോഴുള്ള പ്രൊഡക്ഷൻ ടീംസിലെ അളുകളൊക്കെ കോംപ്രമൈസുണ്ടങ്കിൽ വിളിക്കുമ്പോൾ തന്നെ പറയും. അത് കൊണ്ട് തന്നെ ചില മീടൂകളെ ഉൾക്കൊള്ളാൻ പറ്റില്ല.

മീടു ഒരു വസ്തുതയാണ്. സ്ത്രീകൾക്കുള്ള അവകാശം ഞാനുൾപ്പെടെയുള്ള സ്ത്രീകൾ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്റെ കഷ്ടപ്പാടൊന്നും ഒന്നുമല്ല. വർഷങ്ങളായി ലെജന്റുകളായ സ്ത്രീകൾ ഇവിടെ സംസാരിച്ചതിനാലാണ് സ്ത്രീകൾക്ക് സംരക്ഷണം അവകാശവും കുറച്ചെങ്കിലും ലഭിക്കുന്നത്. അത് ദുരുപയോഗിക്കരുത്. അത് ഒരുമാതിരി പരിപാടിയാണ്. എല്ലാവരെയും അല്ല ഞാൻ പറയുന്നത്. പക്ഷെ ചിലരെങ്കിലും അങ്ങനെയാണ്.

Also Read
ദേവു പിന്നാലെ നടക്കുകയാണെന്ന് വിഷ്ണു; നിനക്കാണ് ആവശ്യം; അവന് നാൽപത് വയസ്സ് കഴിഞ്ഞ നിന്നെക്കാൾ നല്ല പെൺകുട്ടികളെ കിട്ടുമെന്ന് അഖിൽ മാരാർ

അതേസമയം,അടുത്തിടെ ദിയ സന താൻ അനുഭവിക്കുന്ന ചില വിഷമങ്ങളെക്കുറിച്ച് എഴുതിയിരുന്നു. കുഞ്ഞു നാൾ മുതൽ അനുഭവിച്ച കഷ്ടപ്പാടും എന്നെങ്കിലും തീരുമെന്ന പ്രതീക്ഷയിലാണ് താൻ ജീവിക്കുന്നതെന്നും ദിയ പറയുന്നുണ്ട്. മകനെ പഠിപ്പിക്കണം, അവന്റെ ജീവിതത്തിൽ വേണ്ടുന്ന കാലത്തോളം കൂടെ നിൽക്കണം.

വിവാഹത്തിലൂടെയുണ്ടായ ട്രോമയ്ക്കപ്പുറം എന്റെ ലൈഫിൽ ഇപ്പോൾ പ്രശ്നങ്ങളുണ്ട്. ഞാൻ തന്നെ എന്റെ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയി. സൗഹൃദം,കൂട്ട് തുടങ്ങിയവയൊന്നും തന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ലെന്നുമാണ് ദിയ സന ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement