കരൾ രോഗത്തെ തുടർന്ന് പ്രമുഖ മലയാള സിനിമാനടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മാധ്യമങ്ങളിൽ കഴിഞ്ഞ ദിവങ്ങളിലായി നിറയുന്നത് ബാലയെ കുറിച്ചുള്ള വാർത്തകളാണ്.
മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ബാലയെ കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ ബാലയുടെ കരൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് വിവരങ്ങൾ. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
അതേസമയം, ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ബാലയെ കാണാൻ മകൾ അവന്തികയും മുൻഭാര്യ അമൃതയും കുടുംബവും എത്തിയിരുന്നു. ഇടക്കാലത്ത് ചെറുതായി ഉരസിയെങ്കിലും നടൻ ഉണ്ണി മുകുന്ദനും മറ്റ് സുഹൃത്തുക്കളുമെല്ലാം ബാലയെ കാണാനെത്തിയിരുന്നു. ഇതിനിടെ ആശുപത്രിയിൽ നിന്നും ബാലയും എലിസബത്തും രണ്ടാം വിവാഹവാർഷികം ഗംഭീരമായി ആഘോഷിച്ചിരുന്നു.
ഇപ്പോൾ ബാല ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ തന്നെ തുടരുകയാണ്. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് വിവരം. താരത്തിനെ അഡ്മിറ്റ് ചെയ്ത സമയത്ത് തന്നെ കരൾ രോഗം ഏറൈ മൂർച്ഛിച്ചതിനാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
ഇതിനുള്ള തയ്യാറെടുപ്പിന് മുൻപ് ബാലയ്ക്ക് പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകൾ താരത്തിന് നൽകിയിരുന്നു. വിവാഹ വാർഷിക ആഘോഷത്തിനിടെ, രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ തനിക്ക് മേജർ സർജറി ഉണ്ടെന്നു താരം തന്നെയാണ് അറിയിച്ചിരുന്നത്. കൂടാതെ, മര ണ ത്തിന് വരെ സാധ്യതയുണ്ടെന്നും ജീവിക്കാനുള്ള സാധ്യത ആണ് കൂടുതലെന്നും ബാല വ്യക്തമാക്കിയിരുന്നു.
ALSO READ-‘വീഡിയോ എടുത്താൽ ഫോൺ ഞാൻ തകർക്കും’; ആരാധകരോട് ക യർത്ത് നയൻതാര; വീഡിയോ വൈറൽ!
ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബാലയുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞിരിക്കുകയാണ്. ബാല പൂർണ്ണ ആരോഗ്യവാനാണെന്നും പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് ബാലയെ മാറ്റിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചിരുന്നു.
അതേസമയം, ഒരു മാസത്തോളം ബാല ആശുപത്രിയിൽ തന്നെ തുടരണമെന്നാണ് റിപ്പോർട്ട്. ബാലയ്ക്ക് കരൾ രോഗമാണെന്ന് അറിഞ്ഞതോടെ ബാലയ്ക്ക് കരൾ പകുത്തു നൽകാനായി നിരവധി പേരാണ് രംഗത്തെത്തിയത്. പിന്നീട് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ ശസ്ത്രക്രിയ നടന്നത്. കരൾ ആരാണ് നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ല.