രശ്മികയുടെ വിവാഹം തകരാൻ കാരണം അഭിനയ മോഹം; രക്ഷിത് ഷെട്ടിയുമായി പിരിഞ്ഞത് തെലുങ്കിൽ നിന്ന് അവസരങ്ങൾ വന്നതോടെ

5063

തെന്നിന്ത്യയിൽ തിളങ്ങി നില്ക്കുമ്പോൾ തന്നെ പാൻ ഇന്ത്യ താരമായി അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. മറ്റുള്ള നടിമാരെ അപേക്ഷിച്ച് നോക്കുമ്പോൾ കരിയർ ഗ്രാഫിൽ മുന്നിട്ട് നില്ക്കുന്ന നടിയായ രശ്മിക കന്നഡയിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലേക്കും, തമിഴിലേക്കും, അവിടെ നിന്ന് ബോളിവുഡിലേക്കുമായിരുന്നു താരത്തിന്റെ വളർച്ച.

രശ്മിക അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റാവുകയാണ്. അതുകൊണ്ടു തന്നെ ഭാഗ്യനായികായാണ് താരത്തെ പലരും വിലയിരുത്തുന്നത്. അഭിനയിച്ച സിനിമകളിലെല്ലാം തന്നെ ഹിറ്റ് സോങ്ങുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കിർക് പാർട്ടി എന്ന സിനിമയിലൂടെയാണ് 2016 ൽ രശ്മിക അഭിനയിക്കാൻ വരുന്നത്. കന്നഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു അത്. മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്‌കാരവും കിരിക് പാർട്ടി എന്ന സിനിമയിലൂടെ രശ്മികയ്ക്ക് ലഭിച്ചു. കന്നഡയിലെ മുൻനിര നായികയായിരിക്കെയാണ് തെലുങ്കിലേക്കുള്ള വരവ്. പിന്നീട് നടിക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

Advertisements

Also Read
ഞാനും, മകനും മാത്രമേ ഇവിടെ ഉള്ളൂ എന്ന് വരദ; ജിഷിനെവിടെ എന്ന് ആരാധകർ; താരങ്ങൾ തമ്മിൽ അകൽച്ചയിലാണെന്ന് ഉറപ്പിക്കാമെന്ന് ആരാധകർ

കിരിക് പാർട്ടിയിൽ ഒപ്പമഭിനയിച്ച നടൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു രശ്മിക. തുടർന്ന് കുടുംബാഗങ്ങളുടെ സമ്മതപ്രകാരം ഇരുവരുടെയും എൻഗേജ്‌മെന്റും കഴിഞ്ഞു. എന്നാൽ ഈ ബന്ധം വിവാഹത്തിലെത്താതെ പിരിയുകയാണുണ്ടായത്. നടി കരിയറിന് ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചതിനാലാണ് രണ്ട് പേരും പിരിഞ്ഞതെന്നാണ് അന്ന് പുറത്ത് അഭ്യൂഹങ്ങൾ. നടി പിന്നീട് തെലുങ്ക് സിനിമയിലെ മുൻ നിര നായിക നടിയായി മാറി.

രക്ഷിതിന്റെ അടുത്ത കൂട്ടുക്കാരിൽ ഒരാളായ ഋഷഭ് ഷെട്ടിയാണ് കിരിക് പാർട്ടി നിർമ്മിച്ചത്. രക്ഷിതുമായി പിരിഞ്ഞത് കൊണ്ട് തന്നെ ഋഷഭ് ഷെട്ടിക്ക് രശ്മികയോട് ചില കാരണങ്ങളാൽ അകൽച്ചയുണ്ടെന്ന് അടുത്തിടെയായി ഗോസിപ്പുകൾ വന്നിരുന്നു. തന്റെ ആദ്യ കന്നഡ സിനിമയുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേര് ബോളിവുഡ് അരങ്ങേറ്റത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ രശ്മിക പരാമർശിച്ചില്ല. ഇതാണ് ഋഷഭ് ഷെട്ടിയെ ചൊടിപ്പിച്ചത്. കന്നഡ സിനിമാ പ്രേക്ഷകരും നടിക്കെതിരെ തിരിഞ്ഞു. നടിയെ കന്നഡ സിനിമയിൽ നിന്ന് വിലക്കിയെന്നും ഇതിനിടെ അഭ്യൂഹം വന്നു.

Also Read
വിജയിക്കണെമെന്ന് ആഗ്രഹിച്ചാണ് ഓരോ സിനിമകളും ചെയ്യുന്നത്; ചില സിനിമകൾ പകുതി പൂർത്തിയാവുമ്പോഴെക്കും എല്ലാം കയ്യിൽ നിന്ന് പോയിട്ടുണ്ടാവും; എന്റെ മാറ്റത്തിന് കാരണം പാർവ്വതിയാണ്; ജയറാം മനസ്സ് തുറക്കുന്നു

വ്യാപക സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്ന നടിയാണ് രശ്മിക. കരിയറിൽ കുതിച്ചുയരുന്ന സമയത്ത് തന്നെ വിവാദങ്ങളും നടിയെ തേടി എത്തുന്നുണ്ട്. ഹേറ്റേഴ്‌സിനൊപ്പം തന്നെ ആരാധകരും രശ്മികയ്ക്കുണ്ട്. പുഷ്പ 2 വാണ് രശ്മികയുടെ വരാനിരിക്കുന്ന സിനിമ. സിനിമയുടെ ഒന്നാം ഭാഗം വൻ ഹിറ്റായിരുന്നു. അല്ലു അർജുനാണ് സിനിമയിലെ നായകൻ.

Advertisement