മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് കുക്കറി ഷോകളിലൂടെ ഏരെ പ്രീയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായർ. നിരവധി കുക്കറി ഷോകൾ ്വതരിപ്പിച്ചിട്ടുള്ള ലക്ഷ്മി നായർക്ക് ആരാധകരും ഏറെയാണ്. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി നായർ വർക്ക് ചെയ്തിട്ടുണ്ട്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങളും ലക്ഷ്മി നായർ രചിച്ചിട്ടുണ്ട്.
മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായർ അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്.
വളരെ അപൂർവ്വമായിട്ടേ അഭിമുഖങ്ങളിൽ ലക്ഷ്മി നായർ പങ്കെടുക്കാറുള്ളു. എങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. അതേസമയം, വളരെ അപൂർവ്വമായിട്ടേ അഭിമുഖങ്ങളിൽ ലക്ഷ്മി നായർ പങ്കെടുക്കാറുള്ളു. യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കിടുന്ന ആളാണ് ലക്ഷ്മി നായർ. യാത്രകളെക്കുറിച്ചും വേറിട്ട പാചക പരീക്ഷണങ്ങളെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെ കുറിച്ചും എല്ലാമുള്ള വിശേഷങ്ങളാണ് പങ്കുവെക്കാറുള്ളത്. ലക്ഷ്മി നായരുടെ വീഡിയോകളിലൊന്നും ഭർത്താവിനെ കാണാത്തതിനെക്കുറിച്ച് ആരാധകർ നിരന്തരം ചോദിച്ചിരുന്നു. ഭർത്താവ് മുൻപ് സിനിമകളിൽ ഒക്കെ അഭിനയിച്ചിരുന്ന കാര്യത്തെ കുറിച്ചൊക്കെ അവർ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ, തന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി നായർ. തന്റെ വിവാഹം 22ാം വയസ്സിലായിരുന്നുവെന്നും അന്ന് അത് താമസിച്ചുള്ള കല്യാണം എന്നാണ് കണക്കാക്കിയിരുന്നത് എന്നാണ് ലക്ഷ്മി പറയുന്നത്. ഇന്നത്തെ കാലം വെച്ച് നോക്കുമ്പോൾ വളരെ ചെറിയ പ്രായമാണ്. എന്നാൽ തനിക്ക് കല്യാണം നേരത്തെ ആയിപ്പോയി എന്ന് തോന്നിയിട്ടില്ലെന്നും താമസിച്ച് പോയി എന്നാണ് തോന്നിയതെന്നും ലക്ഷ്മി പറയുന്നു. ആ സമയത്ത് ഡിഗ്രി കഴിയുമ്പോഴേക്കോ ഡിഗ്രി അവസാന വർഷമോ കല്യാണം നടത്തും. താൻ ചെറുതാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ലക്ഷ്മി നായർ പറയുന്നു.
‘ഞാൻ പഠിച്ചിരുന്ന സ്ഥലത്ത് തന്നെയാണ് ഭർത്താവും പഠിച്ചത്. ഞങ്ങളുടേത് പക്ഷെ ലവ് മാര്യേജ് ആയിരുന്നില്ല. അറേഞ്ച്ഡ് മാര്യേജായിരുന്നു. കണ്ടിട്ടുണ്ടായിരിക്കാം. എന്റെ അച്ഛൻ ലോ കോളേജിൽ പ്രിൻസിപ്പലായിരുന്നു. ഭർത്താവിന്റെ അച്ഛനും എന്റെ അച്ഛനും വലിയ സുഹൃത്തുക്കളാണ്. അടുത്തടുത്ത വീടായിരുന്നു. ഞാൻ ജനിക്കുന്ന സമയത്ത്. ഞാൻ ലോ അക്കാദമിയിൽ കയറുമ്പോൾ പുള്ളി അവിടെ കോഴ്‌സ് പൂർത്തിയാക്കി. എന്നാലും ഒന്ന് രണ്ട് പ്രാവശ്യം ഓരോ ആവശ്യങ്ങൾക്ക് വരുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.’- എന്നും ലക്ഷ്മി നായർ പറയുന്നു.
ALSO READ-‘പഴയ കൂട്ടുകാരിയെ നാളുകൾക്ക് ശേഷം കണ്ടുമുട്ടി’; സന്തോഷം പങ്കുവെച്ച് സുമ ജയറാം
ഭർത്താവ് തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമയിൽ സെക്കന്റ് ഹീറോയായി അഭിനയിച്ചിട്ടുണ്ട്. അങ്ങനെയൊരു ഇമേജോടെയാണ് പുള്ളി പഠിക്കാൻ വരുന്നത്. ഏതാണീ സിനിമാ നടൻ എന്ന് അറിയാനുള്ള ആകാംക്ഷ. അല്ലാതെ പരിചയപ്പെട്ടിട്ടില്ലെന്നും ലക്ഷ്മി വെളിപ്പെടുത്തു. ഇപ്പോൾ 33 വർഷത്തിലേറെയായി വിവാഹം കഴിച്ചിട്ടെന്നും ലക്ഷ്മി നായർ പറഞ്ഞു. താനും ഭർത്താവും വ്യത്യസ്ത ഇഷ്ടങ്ങളുള്ളവരാണെന്ന് ലക്ഷ്മി നായർ പറയുന്നു, തനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. അദ്ദഹത്തിന് യാത്രകളോട് താൽപര്യമില്ല. തിരുവനന്തപുരം വിട്ട് പോവുന്നതും ഇഷ്ടമല്ലെന്നും ലക്ഷ്മി നായർ പറഞ്ഞു.