‘എന്റെ രാജ്യത്തെ റാണിയാണ് നീ’! പ്രിയതമയ്ക്ക് ആശംസകളുമായി വിധുപ്രതാപ്; ഏറ്റെടുത്ത് ആരാധകരും

154

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. മലയാളികളുടെ മനസ് കവർന്ന ഗായകനും വിധികർത്താവുമാണ് വിധു. ദീപ്തിയാകട്ടെ നല്ല നർത്തകിയായും അവതാരകയായും എല്ലാമായാണ് മലയാളികളുടെ മനസിൽ ഇടം നേടിയത്.

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്. 2008 ഓഗസ്റ്റ് 20നാണ് താരങ്ങൾ വിവാഹിതരായത്. സോഷ്യൽ മീഡിയ ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്യാണത്തിന്റെ വീഡിയോ രസകരമായാണ് ഇരുവരും അടുത്തിടെ അവതരിപ്പിച്ചത്.

Advertisements

പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചതെങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് ഏറെ പ്രശസ്തനായത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്രിയ എന്ന ഗാനമാണ് പിന്നീട് വിധുവിനെ ശ്രദ്ധേയനാക്കിയത്.

ALSO READ- മിമിക്രി കളിച്ചു നടക്കുന്നതിനാൽ അനൂജയുടെ വീട്ടുകാർ എതിത്തു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പ്രണയ വിവാഹ ജീവിതം

മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായ ശേഷം വിധു പ്രതാപിനുള്ള ആരാധകരുടെ എണ്ണത്തിലും വർധനയുണ്ടായി. പരസ്പരം പിന്തുണച്ചും കലയെ പ്രോത്സാഹിപ്പിച്ചുമാണ് ഈ താരദമ്പതികളുടെ ജീവിതം.

ഇപ്പോഴിതാ തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിധു. ദീപ്തിക്ക് ഒപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ‘എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണ്. എന്റെ രാജ്യത്തെ റാണിയാണ് നീ.’- എന്നും വിധുപ്രതാപ് കുറിച്ചിരിക്കുന്നു. ഹാപ്പി ബർത്ത് ഡേ മൈ ലൗ എന്നും താരം ആശംസിക്കുന്നുണ്ട്.

ALSO READ- ആ പേര് തനിക്ക് വേണ്ടെന്ന് മമ്മൂട്ടി, ഉടൻ തന്നെ മോഹൻലാൽ ആ പേരെടുത്തു: പടം ബംബർഹിറ്റ്

സോഷ്യൽമീഡിയയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും വളരെ ഹാപ്പിയായ കപ്പിൾസാണ് ഇരുവരും. ഇരുവരുടെയും സന്തോഷത്തിൽ പങ്കുചേർന്ന് ആരാധകരും എത്തയിട്ടുണ്ട്.

എന്നും വളര ഹാപ്പി ആണെന്നും ഞങ്ങൾ രണ്ട് പേരും പരസ്പരം മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഞങ്ങളുടെ വിജയമെന്നും വിധു മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

Advertisement