ആ സിനിമയില്‍ ഞാന്‍ തന്നെ വേണമെന്ന് സത്യന്‍ അന്തിക്കാട്, പക്ഷേ ശ്രീനിവാസന്‍ എന്നെ പരമാവധി എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചു, വെളിപ്പെടുത്തലുമായി സിദ്ധിഖ്

925

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

Advertisements

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Also Read: നിന്റെ നിലപാട് എന്താണെന്ന് അവസാനം വരെ കാണട്ടെ, ബാക്കി പിന്നെ പറയാം, നാദിറയോട് പൊട്ടിത്തെറിച്ച് റെനീഷ, ബിഗ് ബോസ് ഹൗസില്‍ പൊരിഞ്ഞ അടി

ഇപ്പോഴിതാ ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സന്ദേശം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ചിത്രത്തില്‍ ഉദയഭാനു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തനിക്ക് ഇനിയും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ ഇതിലും നന്നായി ചെയ്യുമെന്ന് താരം പറയുന്നു.

ഗോഡ്ഫാദര്‍ എന്ന ചിത്രത്തിന് ഡേറ്റ് കൊടുത്തപ്പോഴായിരുന്നു സന്ദേശത്തിലേക്ക് ശ്രീനിവാസന്‍ വിളിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ചിത്രം ഉപേക്ഷിക്കാന്‍ വയ്യാത്തതോണ്ട് രണ്ട് ചിത്രങ്ങളിലും മാറി മാറി അഭിനയിച്ചുവെന്നും അതുകൊണ്ട് ഉദയഭാനു എന്ന കഥാപാത്രത്തെ സീരിയസ് ആയിട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു.

Also Read: ആറാട്ടിന് ആനയെ എഴുന്നള്ളിക്കുന്നത് പോലെയാണ് മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍, കാണുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും, അത്രത്തോളം ഗാംഭീര്യമാണ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറയുന്നു

സിനിമയിലേക്ക് ശ്രീനിവാസന്‍ വിളിച്ചപ്പോള്‍ തനിക്ക് ഡേറ്റില്ലെന്നായിരുന്നു താന്‍ പറഞ്ഞത്. അപ്പോള്‍ ശ്രീനിവാസന്‍ തന്നോട് പറഞ്ഞത് തന്നെ സിനിമയില്‍ നിന്നും എത്ര ഒഴിവാക്കാന്‍ നോക്കിയിട്ടും സത്യന്‍ അന്തിക്കാട് സമ്മതിക്കുന്നില്ലെന്നായിരുന്നുവെന്നും ആ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു റോള്‍ കിട്ടുകയെന്നൊക്കെ പറഞ്ഞാല്‍ വലിയ ഭാഗ്യമാണെന്നും സിദ്ധിഖ് പറയുന്നു.

Advertisement