മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ ഷോയായ ബിഗ്‌ബോസ്ിന്റെ അഞ്ചാം സീസൺ അതിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ തന്ന് വീറും വാശിയും നിറഞ്ഞ മത്സരങ്ങളായിരുന്നു ഹൗസിൽ ഓരോരുത്തരും പുറത്തെടുത്തത്. മത്സരത്തിലെ ആദ്യത്തെ നോമിനേഷനും, വോട്ടിങ്ങും ആരംഭിച്ചു കഴിഞ്ഞു.
മത്സരാർത്ഥികളിൽ ആദ്യ ആഴ്ച്ചയിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു എന്നു പേര് നേടിയവരിൽ സുപ്രധാനിയാണ് സീരിയൽ നടിയായ റെനിഷ. സ്വന്തമായി അഭിപ്രായങ്ങളുള്ള ശക്തമായ നിലപാടുകളുള്ള ആളായാണ് പ്രേക്ഷകർ കണ്ടിരുന്നത്. വളരെ നല്ല ഇമേജ് ആയിരുന്നു താരത്തിന് ഇതുവരെ. പക്ഷെ നിലവിൽ കഴിഞ്ഞ ദിവസം മുതൽ താരത്തിന്റെ ഇമേജിന് ഇടിവ് സംഭവിച്ചിരിക്കുകയാണ്. കോമണറായ ഗോപികയെ തനിക്ക് ഇഷ്ടമില്ലെന്നാണ് റെനീഷ നോമിനേഷനിൽ പറഞ്ഞത്.
അതേസമയം താൻ ലെസ്ബിയൻ ആണെന്ന് തുറന്ന് പറഞ്ഞതിനുശേഷം അഞ്ജൂസിനോടുള്ള മനോഭാവത്തിൽ താരത്തിന് മാറ്റം വന്നിട്ടുണ്ട്. റെനീഷയോട് ക്രഷ് ഉണ്ടെന്നും റിലേഷൻഷിപ്പിൽ ആയിരുന്നെങ്കിൽ പ്രപ്പോസ് ചെയ്‌തേനെ എന്നും അഞ്ജൂസ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഞാൻ നിന്നെ ആണായി കാണണമോ പെണ്ണായി കാണണമോ എന്നടക്കമുള്ള ചോദ്യങ്ങളുമായി റെനീഷ ഇന്നലെ അഞ്ജുവിനോട് സംസാരിച്ചത്.
ആണായിട്ട് കണ്ടാൽ മതിയെന്ന് അഞ്ജൂസ് പറയുമ്പോൾ എങ്കിൽ നീ എന്റെ ഹിപ്പിൽ പിടിക്കുന്നത് ഒക്കെ എനിക്ക് അൺകംഫർട്ടബിൾ ആണെന്ന് റെനീഷ പറയുകയായിരുന്നു. സൗഹൃദം വിടാൻ താൽപര്യമില്ല. പക്ഷെ നീ എന്നോട് അങ്ങനെയൊക്കെ പറഞ്ഞിട്ട് നീയൊരു ടോം ബോയ് ആണെന്ന് പറയുമ്പോൾ എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എന്നൊക്കെ ആയിരുന്നു റെനീഷ പറഞ്ഞത്.
അതേസമയം റെനീഷക്ക് എതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. മതിയായ അറിവോ അനുഭവപരിചയവും ഇല്ലായിരിക്കാം, അതുകൊണ്ടായിരിക്കാം അവൾ ആളുകളെ ഇങ്ങനെ തരംതിരിക്കുന്നത്’ എന്നാണ് റെനീഷയെ വിമർശിച്ച് ചിപ്പി സെബാസ്റ്റ്യൻ എന്നൊരാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇരുപതിയൊന്നാം നൂറ്റാണ്ടിൽ ജീൻസും ടി ഷർട്ടും ഇട്ട് ജീവിക്കുന്ന കുലസ്ത്രീ എന്നത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന വിവരദോഷി. ഇത്രയും ഇമേജ് കോൺഷ്യസ് ആയ ഒരാൾ ഈ ബിഗ് ബോസ് വീട്ടിൽ കാണില്ല,’ ‘നിങ്ങൾ റെനീഷയ്ക്ക് കൊടുക്കുന്ന ഓരോ വോട്ടും സമൂഹത്തിനെ പിന്നിലേക്ക് നയിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് മാത്രമാകും. ഈ എവിക്ഷനിൽ പുറത്തേക്ക് പോകേണ്ടത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുന്ന റെനീഷ ആകട്ടെ,’ എന്നായിരുന്നു ഏലിയാസ് എന്നൊരാളുടെ കുറിപ്പ്.