ഒരാൾ അ ടി വസ്ത്രത്തിന്റെ അളവ് ചോദിച്ചാൽ ഒരു പെൺകുട്ടി ചൂളി പോകേണ്ട ആവശ്യമില്ല, അതുകൊണ്ടാണ് അങ്ങനത്തെ മറുപടി കൊടുത്തതും: നിലപാട് വ്യക്തമാക്കി അനിഖ സുരേന്ദ്രൻ

2393

തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെയും തെന്നിന്ത്യൻ സിനിമാ ആരാദകരുടയും പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. തമിഴിലും ബാലതാരമായി അനിഖ തിളങ്ങിയിരുന്നു.

ബാലാതാരത്തിൽ നിന്നും നായികാ പട്ടത്തിലേക്ക് മാറിയിരിക്കുകയാണ് അനിഖ ഇപ്പോൾ. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെ ആണ് നായികയായി അനിഖ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനിഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

Advertisements

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും പറ്റും തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് തുറന്നു പറയുകകയാണ് അനിഖ. അ ടി വസ്ത്രത്തിന്റെ അളവ് ചോദിച്ചയാൾക്ക് ചുട്ട മറുപടി കൊടുക്കുമ്പോൾ വയസ് വെറും പതിനാറേ ഉണ്ടായിരുന്നുള്ളു അല്ലേയെന്ന് ചോദിച്ചപ്പോൾ ആണ് അനിഖ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് പറഞ്ഞത്.

Also Read
ഐപിഎല്‍ ആശംസകള്‍ നേരുന്നു, സഞ്ജു സാംസണിന്റെ ശബ്ദത്തില്‍ നടന്‍ ജയറാം, ഞെട്ടിത്തരിച്ച് ആരാധകര്‍, വൈറല്‍ വീഡിയോ കാണാം

പക്വതയുള്ള സ്വഭാവമാണ് എന്റേത് ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ അതുവേണം എന്ന ധാരണയാണ് ഉള്ളത്. സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഞാൻ ഞാൻ ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്. അതിൽ അച്ഛനും അമ്മയും അധികം ഇടപെടാറില്ല.

anikha-6

അഭിമുഖങ്ങളിലും താൻ വളരെ സത്യസന്ധമായിട്ടാണ് കാര്യങ്ങൾ പറയാറുള്ളത്. അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാൽ ഒരു പെൺകുട്ടി ചൂളി പോകേണ്ട ആവശ്യമില്ല. അസ്വസ്ഥതപ്പെടുകയും വേണ്ട. പെൺകുട്ടികൾ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങൾ ആളുകൾ ചോദിക്കുന്നത്.

അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു. ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താൽപര്യമാണെന്നും അനിഖ പറയുന്നുണ്ട്. അതേസമയം തന്നെ സംബന്ധിച്ച് വസ്ത്രങ്ങൾ ഫാഷൻ, കംഫർട്ട്, കോൺഫിഡൻസ് എന്നീ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഫാഷനബിളായ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്.

anikha-5

സുഖകരമായ, ആത്മവിശ്വാസം ഉയർത്തുന്ന വസ്ത്രങ്ങൾ ആയിരിക്കും ധരിക്കുക. അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ എന്നാണ് അനിഖ ചോദിക്കുന്നത്. കമന്റ്സ് നമുക്ക് ഒഴിവാക്കാനാകില്ല. എന്തെല്ലാം തരം മനുഷ്യരുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്. ചിലരുടെ വാക്കുകൾ മുറിപ്പെടുത്തും.

വിഷമം തോന്നുമ്പോൾ ഞാൻ കൂട്ടുകാരോട് പങ്കുവെക്കും. അവരുടെ പോസിറ്റീവ് വാക്കുകൾ കേൾക്കുമ്പോൾ സങ്കടം മാറുമെന്നും അനിഖ പറയുന്നുണ്ട്. നെഗറ്റീവ് പറയുന്നവർക്കു ഞാൻ ആരാണെന്നോ വളർന്നു വന്ന സാഹചര്യമോ അറിയില്ല. നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ അറിയില്ല. അവർ എന്തിനോ വേണ്ടി ഇതു പറയുന്നു. അത് കേട്ട് ഞാൻ എന്നെ മാറ്റില്ലെന്നും അനിഖ വ്യക്തമാക്കുന്നു.

Also Read
ഭര്‍ത്താവ് പഞ്ചാബി, കണ്ടുമുട്ടിയത് വിമാനയാത്രക്കിടെ, പെട്ടെന്ന് വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടാവാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് തുറന്ന് പറഞ്ഞ് അവന്തിക

Advertisement