സീരിയല്‍ ആരാധകരായ മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി അവന്തിക മോഹന്‍. ഒരു പിടി മികച്ച സിനിമകളിലും വേഷമിട്ടിട്ടുള്ള അവന്തികയ്ക്ക് ആരാധകരും ഏറെയാണ്. യക്ഷി എന്ന സിനിമയിലൂടെയാണ് അവന്തിക അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അവന്തിക അഭിനയിച്ചു.
നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി, ക്രോകോഡൈല്‍ ലവ് സ്റ്റോറി, 8:20 തുടങ്ങിയ മലയാള സിനിമകളില്‍ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ ഷൂട്ടിംഗ് സമയത്തായിരുന്നു അവന്തികയുടെ കല്യാണം.
വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി സീരിയലില്‍ അഭിനയിക്കുന്ന നിരവധി താരങ്ങള്‍ ഉണ്ട് . അത്തരത്തില്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത് സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരാളാണ് നടി അവന്തിക മോഹന്‍.
ഇപ്പോഴിതാ തന്റെ പ്രണയവിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അവന്തിക. തന്റെ യഥാര്‍ത്ഥ പേര് പ്രിയങ്ക എന്നാണെന്നും സിനിമയില്‍ എത്തിയതിന് ശേഷമായിരുന്നു അവന്തിക എന്നാക്കിയതെന്നും താരം പറയുന്നു.
മോഡലിങ്ങിനും തനിക്ക് താത്പര്യമുണ്ടായിരുന്നു. മിസ് മലബാറായിരുന്നു താനെന്നും മിസ് സൗത്ത് ഇന്ത്യയ്ക്ക് മത്സരിച്ചിരുന്നുവെന്നും എന്നാല്‍ വിജയിച്ചില്ലെന്നും ഇതിനൊക്കെ ശേഷമാണ് താന്‍ സിനിമയിലെത്തിയതെന്നും താരം പറഞ്ഞു.
ഇപ്പോള്‍ സീരിയലാണ് തനിക്ക് ഇഷ്ടം. പ്രണയവിവാഹമായിരുന്നു തന്റേതെന്നും പൈലറ്റായ ഒരു പഞ്ചാബിയാണ് തന്റെ ഭര്‍ത്താവെന്നും ഒരു ഫ്‌ലൈറ്റ് യാത്രക്കിടെയായിരുന്നു തങ്ങള്‍ കണ്ടുമുട്ടിയതെന്നും തനിക്ക് പെട്ടെന്ന് വിവാഹം കഴിക്കാനും സെറ്റിലാവാനുമായിരുന്നു ഇഷ്ടമെന്നും താരം പറഞ്ഞു.