കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് വെറുതെ അല്ല! മോഹൻലാൽ കെട്ടിപ്പിടിച്ച് ഉമ്മവെച്ചതിനെ കുറിച്ച് ശ്രീനിവാസൻ; അത്ര നല്ല ബന്ധമല്ലെന്നും വെളിപ്പെടുത്തൽ

348

മലയാള സിനിമയിൽ നടനായും രചയിതാവായും സംവിധായകനായും എല്ലാം വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ശ്രീനിവാസൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച് ചേർന്നപ്പോഴൊക്കെ മലയാളത്തിൽ മികച്ച സിനിമകളും ഉണ്ടായിട്ടുണ്ട്.

അക്കരെ അക്കരെ, നാടോടിക്കാറ്റ്, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടണ പ്രവേശം, ഉദയനാണ് താരം തുടങ്ങി നീളുന്നു ഒട്ടനവധി ചിത്രങ്ങൾ. സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പോ ആയിരുന്നു മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്.

Advertisements
Courtesy: Public Domain

എന്നാൽ മോഹൻലാലുമായി താൻ അത്രനല്ല ബന്ധമല്ലെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ. മോഹൻലാലുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് അതിനെപ്പറ്റിയെല്ലാം എഴുതും എന്നും ശ്രീനിവാസൻ പറയുന്നു.

ALSO READ- ആ പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോഴാണ് അതിജീവിത അഭിനയിക്കാനെത്തിയത്; മാക്‌സിമം സപ്പോർട്ട് കൊടുത്തിരുന്നു, അവൾ ചില്ലാണ്! അനാർക്കലി മരിക്കാർ

ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ആണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. ഡോ. സരോജ്കുമാർ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ശ്രീനിവാസൻ. മോഹൻലാൽ എല്ലാം തികഞ്ഞ നടൻ ആണെന്നും ചിരിച്ചുകൊണ്ട് ശ്രീനിവാസൻ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

തനിക്ക് ഉദയനാണു താരം ചെയ്യാൻ എനിക്ക് ഇൻസ്പിരേഷൻ ആയത് രാജീവ് നാഥ് എന്ന സംവിധായകൻ ആണെന്ന് ശ്രീനിവാസൻ പറയുന്നു. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളിൽ പഠിച്ചതാണ്. അന്ന് കപിൽ ദേവിന് കേണൽ അംഗീകാരം കിട്ടിയപ്പോൾ മോഹൻലാൽ ലണ്ടനിൽ ആയിരുന്നു. അന്ന് തന്നെ ലാൽ രാജീവിനെ വിളിച്ചു, കപിൽ ദേവിന് ഇങ്ങനെ കിട്ടിയല്ലോ, ഞാൻ ഒരുപാട് ഇത്‌പോലെ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു എനിക്ക് ഇതുകിട്ടാൻ വകുപ്പുണ്ടോ എന്ന്. അപ്പോഴാണ് തനിക്ക് ഇവർക്കൊക്കെ അവാർഡ് ലഭിക്കുന്നത് ശ്രമിച്ചിട്ടാണ് എന്ന് മനസിലാകുന്നത്. ചുമ്മാ കിട്ടുന്നതല്ല പരിശ്രമിച്ചു വാങ്ങി എടുക്കുന്നതാണ് എന്ന് മനസിലാക്കിയപ്പോൾ നമ്മൾക്ക് അതിനെ പരിഹസിക്കാൻ തോന്നുന്നത് തെറ്റല്ലല്ലോ എന്നാണ് ശ്രീനിവാസൻ പറയുന്നത്.

ALSO READ- മമ്മൂട്ടിക്ക് അവാർഡ് കിട്ടരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചു, അവാർഡ് അമിതാഭ് ബച്ചന് ആണ് എന്നറിഞ്ഞപ്പോൾ തുള്ളിച്ചാടി: ഇന്നസെന്റ് അന്ന് പറഞ്ഞത്

‘ഒരിക്കൽ ഒരു ചാനൽ പരിപാടിയിൽ വച്ച് മോഹൻലാൽ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്, ചാനലുകാർ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തിൽ എന്താണ് തോന്നിയത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞത്, ‘മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്ന്’ ആയിരുന്നു.’- ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറയുന്നതിങ്ങനെ.

മോഹൻലാലിനെ കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. മോഹൻലാലിന് പുറമെ മമ്മൂട്ടി, പിണറായി വിജയൻ, നരേന്ദ്രമോദി, നെഹ്‌റു തുടങ്ങിയവരെ കുറിച്ചും ശ്രിനിവസാൻ പറയുകയുണ്ടായി.

മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റിയുള്ള ചോദ്യത്തിന് പരസ്പരമുണ്ടായ രസകരമായ നിമിഷങ്ങളാണ് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് മമ്മൂട്ടിക്ക് മുന്നിൽ ചെന്നപ്പോൾ അദ്ദേഹം വിളിച്ചുകൊണ്ടുപോയി തന്റെ കൂളിംഗ് ഗ്ലാസ് ശേഖരം തന്നെ കാണിച്ചുകൊടുത്ത അനുഭവമാണ് ശ്രീനിവാസൻ പങ്കുവെയ്ക്കുന്നത്.

പിണറായി വിജയനെ എംഎൽഎയായിരുന്ന കാലത്ത് തന്നെ പരിചയമുണ്ട്. എന്നാൽ എല്ലാവരെയും പോലെ അധികാരം അദ്ദേഹത്തെയും ദുഷിപ്പിച്ചു. ജവഹർലാൽ നെഹ്റു അധികാരത്തിൽ ഏറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചു കൊണ്ടാണ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പിൽ വല്ലഭായ് പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ അധികാരത്തിൽ ഏറിയത് നെഹ്റു ആയിരുന്നു എന്നും ശ്രീനിവാസൻ പറയുന്നുണ്ട്.

സന്ദേശം സിനിമയിൽ കാണുന്നതെല്ലാം യഥാർത്ഥത്തിൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആണെന്നു തന്റെ ചേട്ടൻ കമ്മ്യൂണിസ്റ്റ്കാരനും താൻ എബിവിപി പ്രവർത്തകനുമായിരുന്ന കാലത്ത് സിനിമയിൽ കാണുന്ന പോലെയുള്ള രംഗങ്ങളെല്ലാം വീട്ടിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

Advertisement