മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരനായ നടനാണ് സായികുമാര്‍. സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധീഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു സായി കുമാര്‍ സിനിമയിലേക്ക് എത്തിയത്.
സായ്കുമാര് ഒരു കാലത്ത് നായക വേഷങ്ങള്‍ ചെയ്തിരുന്നുഎ ങ്കിലും പിന്നീട് സഹനടനായും വില്ലനായും ഒക്കെ മാറുക ആയിരുന്നു. എന്നിരുന്നാലും മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നാടകരംഗത്ത് നിന്നും എത്തിയ സായ് കുമാറിന് ലഭിച്ചിരുന്നത്.
ഇപ്പോഴിതാ കലൂര്‍ ഡെന്നിസ് സായി കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സായികുമാര്‍ ഇന്‍ ഹരിഹര്‍ നഗര്‍ പുറത്തുവന്നതോടെ വലിയ തിരക്കുള്ള നടനായി എന്നും പല സംവിധായകരും നിര്‍മ്മാതാക്കളും ഡേറ്റിന് വേണ്ടി കാത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കുറേ സേവകരും സ്തുതി പാടകരും ഉണ്ടായതോടെ സായി കുമാറിന് പിന്നീട് സിനിമാജീവിതത്തില്‍ തോല്‍വികള്‍ ഉണ്ടായി തുടങ്ങി. സായിക്ക് സിനിമകള്‍ കിട്ടാതെയായി എന്നും ഇരിക്കും എംഡി അകത്തുണ്ട് എന്ന ചിത്രത്തില്‍ സായിക്ക് നല്ലൊരു വേഷമുണ്ടായിരുന്നുവെന്നും എന്നാല്‍ പ്രതിഫലത്തിന്റ കാര്യത്തില്‍ നിര്‍മ്മാതാവുമായി സായിക്ക് പ്രശ്നമുണ്ടായി എന്നും അദ്ദേഹം പറയുന്നു.
അങ്ങനെ ആ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇന്നും അഭിനയത്തില്‍ നിന്നും വേറിട്ട് നില്ക്കുന്ന നടനാണ് സായി കുമാറെന്നും കഴിവുള്ള നടനായിട്ടും അദ്ദേഹത്തിന് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നും ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.