ഏതാണ്ട് 44 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ അശോകൻ. നായകനായും വില്ലനായും കോമേഡിയനായും സ്വഭാവ നടൻ ആയും എല്ലാം അശേകൻ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ക്ലാസ്സിക് കലാകാരൻ പി പത്മരാജന്റെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയൻ കുഞ്ചുവിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ അഭിനയം ആരംഭിച്ചത്.
പിന്നീട് മലയാള ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അശോകൻ അഭിനയിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ചി ട്ടുള്ള ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത പ്രണാമം, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം, ഹരികുമാർ സംവിധാനം ചെയ്ത ജാലകം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിന് ഉദാഹരണങ്ങളാണ്.
അതേ പോലെ അശോകൻ തകർത്തഭിനയിച്ച ചിത്രമായിരുന്നു ഭരതൻ സംവിധാനം ചെയ്ത അമരം. മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഒപ്പത്തിന് ഒപ്പം മൽസരിച്ച് അഭിനയിച്ചാണ് അമരത്തിൽ അശേകൻ കൈയ്യടി നേടിയെടുത്തത്. അതേ സമയം അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം അദ്ദേഹത്തിന് ഇതുവരെ സിനിമാ ലോകത്ത് നിന്നും ലഭിച്ചിട്ടില്ല.
Also Read
പരിനീതിയുമായി വിവാഹനിശ്ചയം കഴിഞ്ഞോ? ആപ്പ് നേതാവ് രാഘവ് ഛദ്ദയുടെ മറുപടി ചർച്ചയാകുന്നു
അർഹതയുണ്ടായിട്ടും തനിക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അശോകൻ ഇപ്പോൾ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അശോകന്റെ തുറന്നു പറച്ചിൽ. കിട്ടേണ്ടതെന്നു കരുതിയിരുന്ന അവാർഡുകളിൽ പലതും കിട്ടാതെപോയിട്ടുണ്ട്. പലപ്പോഴും അതു തട്ടിമാറ്റിയവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം സമയങ്ങളിൽ അതൊന്നും മനസ്സിലേക്കെടുത്തിട്ടില്ല.
പെരുവഴിയമ്പലം സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരത്തിന് വേണ്ടി എന്നെ പരിഗണിച്ചിരുന്നു എന്ന് സംവിധായകനും നിർമ്മാതാവും എന്നോട് പറഞ്ഞതാണ്. എനിക്ക് അന്ന് 17 വയസായിരുന്നു പ്രായം. ഡൽഹിയിലുള്ള ജൂറി അംഗങ്ങൾക്കിടയിൽ ഞാൻ യുവാവാണോ ബാല താരമാണോ എന്ന സംശയം പ്രശ്നമായി. അങ്ങനെ ആ അവാർഡ് പോയി അന്ന് അതേക്കുറിച്ച് വിഷമിച്ചിരുന്നില്ല.
അമരത്തിൽ രണ്ടാമത്തെ നായകനാണ് ഞാൻ. ഒരു സഹ നടനുള്ള അംഗീകാരം പ്രതീക്ഷിച്ചിരുന്നു അതിൽ, അതുണ്ടായില്ല. അതുപോലെ ജാലകം, പൊന്ന്, അനന്തരം’ പൊന്നുച്ചാമി ഇതൊക്കെ അവാർഡുകൾ കിട്ടാവുന്ന കഥാപാത്രങ്ങളായിരുന്നു.
അനന്തരം, ജാലകം സിനിമകളുടെ സമയത്ത് എന്റെ പേര് പരിഗണിച്ചതാണ്. അവസാന നിമിഷം എനിക്ക് പരിചയമുള്ള ഒരാൾ തന്നെ അത് തട്ടിമാറ്റുക ആയിരുന്നു എന്ന് അശോകൻ പറയുന്നു.
അതേ സമയം സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അശോകൻ അഭിനയിച്ചിട്ടുണ്ട്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രമാണ് അശോകൻ അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.