ബിഗ്ബോസിലൂടെ താരമായി മാറിയ കുടുംബമാണ് ബഷീർ ബഷീയുടേത്. ഈ അടുത്താണ് താരത്തിന് രണ്ടാമത്തെ ഭാര്യയിൽ മൂന്നാമത്തെ മകൻ പിറന്നത്. മകൻ ജനിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സോഷ്യൽ മീഡീയയിൽ താരമാകുകയും ചെയ്തു. ഇപ്പോഴിതാ തന്റെ മകന്റെ വീഡിയോയുമായാണ് ബഷീർ ബഷി എത്തിയിരിക്കുന്നത്.
തന്റെ മകന് എബ്രു എന്നാണ് പേരിട്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം താരം വ്യക്തമാക്കിയിരുന്നു. മകൻ ജനിച്ചപ്പോൾ തന്നെ മകന്റെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളും, യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. മകന്റെ വിശേഷങ്ങൾ എല്ലാം ഇനിമുതൽ ഇതിലൂടെയാണ് കാണിക്കുക എന്നാണ് താരം പറഞ്ഞത്.
കുഞ്ഞുമക്കൾ നിഷ്‌ക്കളങ്കരായത് കൊണ്ട് തന്നെ ഉറക്കത്തിലാണെങ്കിൽ പോലും അവർ ചിരിച്ചുക്കൊണ്ടിരിക്കും. അതുപോലെ ചിരിക്കുന്ന എബ്രുമോനെയാണ് വീഡിയോയുടെ ആദ്യ ഭാഗങ്ങളിൽ കാണാൻ കഴിയുക. മഷൂറ ഗർഭിണി ആയിരുന്നപ്പോൾ ഒരേ ചിരിയാണ്. അതിനാലാണ് കുഞ്ഞും ഇങ്ങനെ ചിരിക്കുന്നത് എന്നാണ് സുഹാന പറയുന്നത്. അതേസമയം നമ്മുടെ മകൻ നമ്മളെ പോലെയാണെന്നും, അധികം വൈകാതെ തന്നെ അവനും വ്ലോഗുമായി വന്നേക്കുമെന്നും മഷൂറയും അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, ഇപ്പോഴിതാ ബഷീറിന്റെ ഒരു പഴയകാല വീഡിയോ ആണ് വീണ്ടും വൈറലാകുന്നത്. താൻ രണ്ടുവിവാഹം കഴിച്ചിട്ടുണ്ട്, എന്നാൽ ഞാൻ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്. പടച്ചവൻ അനുഗ്രഹിച്ച് രണ്ടാളെയും ഞാൻ നല്ല രീതിയിൽ ആണ് നോക്കുന്നത്. അത് ഇവർക്ക് രണ്ടാൾക്കും അറിയാമെന്നാണ് ബഷീർ പറയുന്നു.
‘അറിയാലോ പെണ്ണുങ്ങൾ ആണ്. ഒരു ഇച്ചിരി കുറവ് വന്നാൽ വലിയ ഇഷ്യൂ ആകും. എന്നിട്ടും ഞാൻ രണ്ടുപേരെയും ഒരു കുറവും ഇല്ലാതെ നോക്കുന്നത് കൊണ്ടാണ് ഇവർ രണ്ടുപേരും ഇങ്ങനെ ചിരിച്ചു കൊണ്ട് ഇരിക്കുന്നത്. അല്ലാതെ സുഹാനയുടെ ഉള്ളിൽ സങ്കടം ഉള്ളതുകൊണ്ടല്ല. ഇവർ തമ്മിൽ അടിച്ചു പിരിയുന്നത് കാണാൻ ആണ് അധികമാളുകളും കാത്തിരിക്കുന്നത്.’- എന്നും ബഷീർ പറയുന്നുണ്ട്.
തന്റെ ഭാര്യ മഷൂറയുടെ ചാനലിൽ മഷൂറ എന്ന പേര് മാത്രമേ ഉള്ളൂവെങ്കിലും തങ്ങൾ എല്ലാവരും ആണ് ആ ചാനൽ യൂസ് ചെയ്യുന്നത്. അതേപോലെ തന്നെ മൂന്നുപേരുടെ അകൗണ്ടുകളും മാറിമാറിയാണ് യൂസ് ചെയ്യുന്നതെന്നും താരം വെളിപ്പെടുത്തി.
താൻ ബിഗ് ബോസിൽ വന്നപ്പോഴാണ് രണ്ടുവിവാഹത്തെ കുറിച്ച് പറയുന്നത്. അന്ന് ഹേറ്റേഴ്സ് വന്നിരുന്നു എങ്കിലും കല്ലുമ്മക്കായിലൂടെയും വ്ളോഗിലൂടെയും ആണ് ആളുകൾ കുടുംബത്തെ തിരിച്ചറിയുന്നതും സ്‌നേഹിച്ചുതുടങ്ങുന്നതും. ഇവരെ ഒരിക്കലും ഫാൻസ് എന്ന് പറയില്ല, അവർ തങ്ങളുടെ കുടുംബം ആണെന്നാണ് താരത്തിന്റെ വാക്കുകൾ.
സുഹാന തനിക്ക് എത്രത്തോളം പ്രിയപ്പെട്ടത് ആണോ അത്രത്തോളം പ്രിയപ്പെട്ടതാണ് മഷൂറയും. ഒന്നാം ഭാര്യ രണ്ടാം ഭാര്യ എന്നൊന്നും ഇല്ല. രണ്ടുപേരും തന്റെ ഭാര്യമാരാണ്. രണ്ടുപേരും തന്നെ അത്രത്തോളം സ്‌നേഹിക്കുന്നവർ ആണ്. കാരണം തനിക്ക് ഉപ്പയും ഉമ്മയും ഇല്ല, സഹോദരങ്ങൾ അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്. അപ്പോൾ തനിക്ക് ഉള്ളത് ഇവർ രണ്ടുപേരുമാണ്. ഇതിൽ ആരെ ഒരാളെ പറഞ്ഞാലും തനിക്ക് ഹർട്ട് ആകുമെന്നാണ് ബഷീർ ബഷി പറയുന്നത്.
‘ഞങ്ങളുടെ ബോണ്ടിങ് അത്ര സ്‌ട്രോങ്ങ് ആണ് ഒരിക്കലും സെപ്പറേറ്റ് ആകുമെന്ന് ആരും സ്വപ്‌നം കാണണ്ട. ഞങ്ങൾ അത്ര ഹാപ്പിയാണ്, ഞങ്ങൾ സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഹാപ്പിയാണ്. നെഗറ്റിവ് പറയുന്നവർക്ക് അതെ അറിയൂ. നിങ്ങൾ നിങ്ങളുടെ ഫ്രസ്ട്രേഷൻ ഞങ്ങളോട് തീർക്കേണ്ട. ഈ രണ്ടാം വിവാഹം എന്ന് പറയുന്നത് ഞങ്ങളായി തുടങ്ങിയ സംഗതി ഒന്നുമല്ല, നബി ആയി തുടങ്ങിയതാണ്. സുഹാനയ്ക്ക് അതിൽ എതിർപ്പ് ഒന്നും ഉണ്ടായില്ല. ഞങ്ങളിൽ ഒരാൾ ഇല്ലാതെ ഞങ്ങളുടെ കുടുംബം ഇല്ല.’- എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.