അച്ഛൻ സ്ഥിരമായി ഉപദ്രവിക്കും, അമ്മയ്ക്ക് ഒരുപാടുപേരുമായി അവിഹിതം; ആ പെൺകുട്ടിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്

14054

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായി മാറിയിരിക്കുകയാണ് ചക്കപ്പഴം. ചക്കപ്പഴം സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. ഓരോ എപ്പിസോഡിനുമുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഇപ്പോൾ. ഹാസ്യം നിറഞ്ഞ പരമ്പരയെ അത്രത്തോളം മലയാളികൾ സ്വീകരിച്ചുകഴിഞ്ഞു.

ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ് ശ്രുതി രജനികാന്ത്. സീരിയലിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പൈങ്കിളിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ ശ്രുതി ഏതാനും മാസങ്ങൾക്ക് മുമ്പ് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് ചക്കപ്പഴം വീണ്ടും പഴയ താരങ്ങളുമായി പുനരാരംഭിച്ചപ്പോൾ അതിന്റെ ഭാഗമായി ശ്രുതിയും എത്തിയിരുന്നു.

Advertisements

ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവമായ താരം മോഡലിങ്ങും അഭിനയവുമൊക്കെയായി മുന്നോട്ടുപോകുകയാണ് പൈങ്കിളി. ഇപ്പോഴിതാ താരം ജോഷ് ടോക്ക്സ് വീഡിയോയിൽ് താൻ നേരിടുന്ന ഡിപ്രഷനെ കുറിച്ചും ആങ്സൈറ്റിയെ കുറിച്ചും എല്ലാം തുറന്ന് പറഞ്ഞിരിരിക്കുകയാണ്. പിന്നാലെ തന്റെ പുതിയ വ്ളോഗിലും ഈ വിഷയത്തെ കുറിച്ച് ശ്രുതി സംസാരിയ്ക്കുന്നുണ്ട്. താൻ ഡിപ്രഷനിലിരിയ്ക്കുമ്പോഴുള്ള മാനസികാവസ്ഥയെ കുറിച്ചാണ് ശ്രുതി വീഡിയോയിൽ പറയുന്നത്. അത്യന്തമായി ഉള്ളറിഞ്ഞ് സന്തോഷിക്കാൻ കഴിയുക എന്നതാണ് പ്രധാനം എന്നാണ് ശ്രുതി രജനികാന്ത് പറയുന്നത്.

ALSO READ- ‘രാത്രികളിൽ എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിലൂടെയും സഞ്ചരിക്കുന്നു’; നിമിഷ സജയന്റെ ചിത്രവും കവിതയും അ ശ്ലീ ലമെന്ന് ചിലർ; ബോൾഡാണെന്ന് പ്രശംസയും!

തന്റെ ആരാഝധകരോട് സംവദിക്കാനും ശ്രുതി സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ വേദനകൾ അറിയാനും ശ്രുതി ശ്രമിക്കുന്നുണ്ട്. വിഷമങ്ങൾ പങ്കുവയ്ക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ് പലപ്പോഴും ഡിപ്രഷനെ ഭീകരമാക്കുന്നത്. അതുകൊണ്ട് ആർക്കും തന്നോട് തങ്ങളുടെ അവസ്ഥകൾ പങ്കുവയ്ക്കാം എന്നാണ് ശ്രുതി പറഞ്ഞത്. അത് പ്രകാരം ഒരുപാട് പേർ പങ്കുവച്ച വീഡിയോയിലെ വിശേഷങ്ങളും വിഷമങ്ങളും ശ്രുതി പറയുകയാണ്.

തന്റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്ന ആൾ ഗൾഫിലേക്ക് പോയി. ആ കാലയളവിൽ ഭാര്യയുമായി കമ്യൂണിക്കേഷൻ ഗ്യാപ് വന്നു. ആ ഗ്യാപ്പിൽ ഭാര്യ മറ്റൊരാൾക്കൊപ്പം പോയി. ആ ഡിപ്രഷനിലാണ് ഒരാളെന്ന് ശ്രുതി വെളിപ്പെടുത്തുന്നു.

അതേസമയം, ശ്രുതിയെ ഏറ്റവും വേദനിപ്പിച്ചത് ഒരു പെൺകുട്ടിയുടെ നിസ്സഹായ അവസ്ഥയാണ്. ഡിഗ്രിയ്ക്ക് എന്തോ പഠിയ്ക്കുന്ന മോളാണ്. ആ കുട്ടി ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്ന് ശ്രുതി പറയുന്നു. ആ കൊച്ചിന്റെ അച്ഛൻ ഭയങ്കര ഉപദ്രവം ആണ്. അമ്മയ്ക്ക് ഒരുപാട് അവിഹിത ബന്ധങ്ങളുണ്ട്. അവളുടെ കുഞ്ഞ് വയസ്സ് മുതലേ ഇതൊക്കെ കണ്ടുകൊണ്ടാണ് വളർന്നത്.

മോൾക്ക് പരിചയമുള്ള ആളുകളുമായിട്ടാണ് അമ്മയുടെ അവിഹിത ബന്ധങ്ങൾ. ചേട്ടനാണെങ്കിൽ അച്ഛന്റെ പാത തന്നെയാണ്. അതിനിടയിൽ ആ കുട്ടിയ്ക്ക് ഒരു പ്രണയ ബന്ധം ഉണ്ടായി. അവനോടാണ് എല്ലാം സങ്കടങ്ങളും അവൾ പങ്കുവച്ചിരുന്നത്. അതിനിടയിൽ അവനും മറ്റൊരാളെ പ്രണയിച്ച് പോയി. അവളുടെ അവസ്ഥ വളരെ ദയനീയമാണെന്നും ശ്രമിക്കാവുന്ന എല്ലാ മാർഗ്ഗവും അവൾ പരിശ്രമിച്ചിട്ടുണ്ടത്രെ. ഇങ്ങനെയുള്ള ഓരോരുത്തരുടെ അവസ്ഥകളെ കുറിച്ച് അറിയുമ്പോൾ എന്റെ ഒന്നും വേദനകൾ ഒന്നും അല്ല എന്ന് തോന്നുവെന്നും ശ്രുതി രജനികാന്ത് പറയുകയാണ്.

Advertisement