തന്മാത്ര എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് മീര വാസുദേവ്. അഭിനയചാരുത കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ മീരയ്ക്ക് കൈനിറയെ ചിത്രങ്ങളാണ് ലഭിച്ചത്
വാരിവലിച്ച് സിനിമ ചെയ്യുന്നതിന് പകരം നല്ല കഥാ ാത്രങ്ങളെ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുക ആയിരുന്നു മിരയുടെ രീതി. അതേ സമയം സിനിമ പോലെ തിളങ്ങുന്നത് ആയിരുന്നില്ല നടിയുടെ സ്വകാര്യ ജീവിതം. 2 വിവാഹങ്ങളും വിവാഹ മോചനങ്ങളും എല്ലാം നടിയുടെ ജിവിതത്തിൽ കരിനിഴൽ വീഴ്ത്തി.
വിവാഹവും വിവാഹ മോചനവും ഒക്കെയായി സിനിമ വിട്ട നടി പിന്നീട് സീരിയൽ രംഗത്ത് കൂടി തിരിച്ചു വന്നിരുന്നു. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിൽ ആണ് നടി ഇപ്പോൾ അഭിനയിക്കുന്നത്.
അതെ സമയം തന്മാത്രയിൽ താൻ ന ഗ് നയായി അഭിനയിച്ചതിനെ പറ്റി മുമ്പ് ഒരിക്കൽ മീര വാസുദേവ് തുറന്നു പറഞ്ഞരുന്നു. സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീർഘനേരം സംസാരിച്ചിരുന്നു.
ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാൻഡ് മാത്രമാണ് താൻ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു.സംവിധായകൻ ബ്ലെസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ക്യാമാറമാൻ, മോഹൻലാലിന്റെ മേക്കപ്പ്മാൻ, പിന്നെ തന്റെ ഹെയർ സ്‌റ്റൈലിസ്റ്റ് എന്നിവർ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമിൽ ഉണ്ടായിരുന്നതെന്ന് മീര വാസുദേവ് പറഞ്ഞു.
ലാലേട്ടൻ ഒരു വലിയ പ്രൊഫൈലിൽ നിൽക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീൻ അഭിനയിക്കാൻ തയ്യാറായി. മോഹൻലാൽ സാറിനൊപ്പം ഈ സീൻ ചെയ്തതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര വാസുദേവ് പറഞ്ഞു.
സിനിമയിൽ നിന്ന് മറ്റ് നായികമാർ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര വാസുദേവ് പറഞ്ഞു.