തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് രാം ചരണ്‍. ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. മുപ്പത്തിയെട്ടാമത്തെ ജന്മദിനമായിരുന്നു രാംചരണിന്റേത്.
പിറന്നാളോഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ വലിയൊരു പാര്‍ട്ടി താരം സംഘടിപ്പിച്ചിരുന്നു. ഈ പാര്‍ട്ടിയില്‍ തെലുങ്ക് സിനിമയിലെ എല്ലാ താരങ്ങളും പങ്കെടുത്തിരുന്നു. ആര് ആര് ആര് ചിത്രത്തിന്റെ സംവിധായകന് എസ്എസ് രാജമൗലിയും , കീരവാണിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇവരെ രാംചരണിന്റെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാറുമായ ചിരഞ്ജീവി ആദരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ രാംചരണിന്റെ അടുത്ത സുഹൃത്തും ആര്‍ആര്‍ആറിലെ സഹതാരവുമായ ജൂനിയര്‍ എന്‍ടിആര്‍ എത്തിയിരുന്നില്ല.
രാംചരണിന്റെ ജന്മദിനാഘോഷത്തില് ജൂനിയര്‍ എന്‍ടിആര്‍ പങ്കെടുക്കാനെത്താത്തത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ രാംചരണിന്റെ ജന്മദിനത്തിന്റെ തലേദിവസം ജൂനിയര്‍ എന്‍ടിആറിന്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു.
അടുത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി ജൂനിയര്‍ എന്‍ടിആര്‍ ഈ ദിവസം ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് താരത്തിന് രാംചരണിന്റെ ജന്മദിനത്തില് പങ്കെടുക്കാന്‍ എത്താന്‍ കഴിയാതിരുന്നത് എന്നാണ് വിവരം.