ഞാൻ ഏറ്റവും കൂടുതൽ മനസിലാക്കിയ ആൾ എന്റെ മകൻ തന്നെയെന്ന് മനീഷ; എന്നിട്ടും അമ്മയെ മനസിലാക്കാതെ മകൻ സാഗർ സൂര്യ; ചോദ്യം ചെയ്ത് പ്രേക്ഷകർ

1885

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ് തട്ടീം മുട്ടീ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ എ്ല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. തട്ടീം മുട്ടീം പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് മനീഷ.

ഇതിൽ വാസവദത്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അഭിനേത്രി മാത്രമല്ല മനീഷ, ഒരു ഗായിക കൂടിയാണ്. ഇതേ സീരിയലിൽ മനീഷയുടെ മകനായി അഭിനയിക്കുന്ന താരമാണ് സാഗർ സൂര്യ. സാഗർ സൂര്യയെയും മനീഷയെയും അറിയാത്ത ആളുകൾ ഉണ്ടാവില്ല. അത്രയേറെ ജനമനസ്സുകളിൽ സ്ഥാനം നേടിയ പരമ്പരയാണ് തട്ടീം മുട്ടീം. സ്‌ക്രീനിൽ അമ്മയും മകനുമായി എത്തുന്ന മനീഷയും സാഗർ സൂര്യയും ഇത്തവണത്തെ ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാർത്ഥികളായി എത്തിയിരിക്കുകയാണ്.

Advertisements

സ്‌ക്രീനിലെ പ്രിയപ്പെട്ട അമ്മയേയും മകനേയും വീണ്ടും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും. കഴിഞ്ഞദിവസത്തെ ബിഗ്ബോസിന്റെ രണ്ടാം ദിനത്തിലെ ടാസ്‌ക് ഏറ്റവും കൂടുതൽ നന്നായി മനസ്സിലാക്കിയ ആളെ തിരഞ്ഞെടുക്കാൻ ആയിരുന്നു.

ALSO READ- മരക്കാർ, എല്ലാംകൊണ്ടും നിർഭാഗ്യം പിടിച്ച സിനിമയായിരുന്നു; മോശം സിനിമയെന്ന് പ്രേക്ഷകർ പറഞ്ഞാൽ അത് സത്യമാണ്: പ്രിയദർശൻ

ഈ ടാസ്‌കിൽ മനീഷ തിരഞ്ഞെടുത്തത് വർഷങ്ങളോളം തട്ടീം മുട്ടീം സീരിയലിൽ തന്റെ മകനായി അഭിനയിച്ച സാഗറിനെയായിരുന്നു. താൻ ഏറ്റവും കൂടുതൽ മനസിലാക്കിയ ആൾ തന്റെ മകൻ തന്നെ ആണെന്നും പറഞ്ഞ് ലോക്കറ്റ് നൽകുകയും ഉമ്മ നൽകുകയും ചെയ്യുകയായിരുന്നു.

എന്നാൽ, സാഗറാകട്ടെ മനീഷയെ അല്ല ഏറ്റവും കൂടുതൽ മനസിലാക്കിയെന്നു പറഞ്ഞ് തിരഞ്ഞെടുത്തത് മത്സരാർഥിയായ ഗോപികയെയായിരുന്നു. ബിഗ്ബോസിൽ ഈ വർഷം മത്സരിക്കാൻ എത്തിയ കോമണറാണ് ഗോപിക ഗോപി. അതേസമയം എല്ലാവരും കരുതിയത് ‘അമ്മ മകനെയാണ് കൂടുതൽ മനസ്സിലാക്കിയതെന്ന് പറഞ്ഞ് തിരഞ്ഞെടുത്തപ്പോൾ സാഗർ ‘അമ്മ മനീഷയെ തിരഞ്ഞെടുക്കും എന്നായിരുന്നു.

ALSO READ- ഇന്നസെന്റ് യാത്രയായത്, പ്രിയപ്പെട്ട ആലീസിനെ മകൻ സോണറ്റിനെ ഏൽപ്പിച്ച്; കണ്ണീർ പൊഴിക്കാതെ അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ച് കരുത്തായി നിന്ന് സോണറ്റ്

അതേസമയം, താൻ ഗോപികയെ തിരഞ്ഞെടുക്കാനുള്ള കാരണം സാഗർ തന്നെ പിന്നാലെ വെളിപ്പെടുത്തിയിരുന്നു. ഗോപിക ഇനി എത്ര നാൾ ഇവിടെ നിന്നാലും ഇങ്ങനെ തന്നെ ആയിരിക്കും എന്നത് കൊണ്ടാണ് താൻ തെരഞ്ഞെടുത്തത് എന്നാണ് പറഞ്ഞത്.

അതേസമയം, ഒരുപാട് വർഷങ്ങളായി ഒരുമിച്ചഭിനയിക്കുന്ന സാഗർ എന്തുകൊണ്ട് മനീഷയെ തിരഞ്ഞെടുത്തില്ലെന്നാണ് പലരുടേയും ചോദ്യം. തട്ടീം മുട്ടീം സീരിയലിൽ വർഷങ്ങളോളം ഒരുമിച്ചഭിനയിച്ചിട്ടും സാഗറിന് അമ്മയെ മനസ്സിലാക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

അതേസമയം, സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പരസ്പരം ഫോളോ ചെയ്യുകയും വിശേഷങ്ങൾ പങ്ക് വയ്ക്കുകയും ചെയ്യാറുണ്ട്. മനീഷ സാഗറിനെയാണ് കൂടുതൽ മനസിലാക്കിയത് എന്ന് പറഞ്ഞപ്പോൾ സാഗറിന് അമ്മയെ മനസ്സിലാക്കാൻ കഴിയാത്തത് മോശമാണെന്നാണ് ചിലരുടെ കമൻര്.

എന്നാൽ ഇത് വെറും ഗെയിം മാത്രമാണെന്നും മറ്റു മാനസിക ബന്ധങ്ങൾക്കൊന്നും തന്നെ പ്രാധാന്യം കൊടുക്കേണ്ട ആവിശ്യമില്ലെന്നും പലരും അഭിപ്രായപ്പെടുകയാണ്.

Advertisement