ഒരു സഹ സംവിധായകന്റെ കല്യാണത്തിന് ഇത്രയും പ്രശസ്തയായ നടി വരേണ്ട യാതൊരു ആവശ്യവുമില്ല, പക്ഷെ അന്ന് എന്നെ പാർവ്വതി ഞെട്ടിച്ചു: ലാൽ ജോസ്

2554

നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കി മലയാള സിനിമയലെ സൂപ്പർ സംവിധായകനായി മാറിയ നവ്യക്തമായിണ് ലാൽജോസ്. സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ ലാൽജോസ് സിനിമയിൽ പ്രശസ്തനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന സിനിമ ചെയ്യും മുൻപേ ലാൽജോസ് എന്ന സംവിധായകൻ വലിയ രീതിയിൽ മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നു.

പ്രേക്ഷകർക്കിടയിൽ ലാൽജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാർക്കിടയിൽ ലാൽജോസ് എന്ന സംവിധായകൻ ശരിക്കുമൊരു ഹീറോ ആയിരുന്നു. കമലിന്റെ സഹ സംവിധായകനായി ജോലി ചെയ്യുമ്പോൾ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യമാണെന്ന് തുറന്നു പറയുകയാണ് ലാൽ ജോസ്.

Advertisements

എന്നോടിഷ്ടം കൂടാമോ എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ വിവാഹം. ഒരു അസിസ്റ്റന്റ് സംവിധായകന്റെ കല്യാണത്തിന് സിനിമ താരങ്ങൾ വരുമോ എന്നായിരുന്നു നാട്ടുകാരുടെ സംസാരം. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് നടി പാർവ്വതി എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നു.

Also Rad
ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു കൊച്ചുണ്ട്, പക്ഷേ അവളുടെ തന്ത സമ്മതിക്കില്ലെന്ന് സുരേഷ് കുമാറിനോട് പറഞ്ഞു, കീര്‍ത്തി സിനിമയിലെത്തിയതിനെ കുറിച്ച് മനസ്സ് തുറന്ന് സുരേഷ് കൃഷ്ണ

അന്ന് പാർവ്വതി വളരെ പ്രശസ്ത നടി എന്ന നിലയിൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. കമലദളം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് പാർവ്വതി എന്റെ വിവാഹത്തിൽ പങ്കെടുക്കാനായി വന്നത്. മറ്റു സിനിമാ താരങ്ങളായി ദിലീപും കമൽ സാറും ഉണ്ടായിരുന്നു.

ദിലീപ് അന്ന് എനിക്കൊപ്പം സഹ സംവിധായകനായി വർക്ക് ചെയ്യുകയാണ്. ജയറാമേട്ടനെയും ഞാൻ കല്യാണത്തിന് വിളിച്ചിരുന്നു. പക്ഷെ ഊട്ടിപ്പട്ടണം എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല.

പാർവ്വതി വന്നത് എന്തായാലും എന്റെ നാട്ടിലെ ആളുകൾക്കിടയിൽ ഒരു ചർച്ചയായി മാറി. അപ്പോഴാണ് ഞാനും മനസിലാക്കിയത് അത് എത്രത്തോളം വലിയ ഒരു കാര്യമായിരുന്നുവെന്ന് ലാൽ ജോസ് പറയുന്നു.

Also Rad
എനിക്ക് ഒപ്പമുള്ള ആ സീൻ ചെയ്യാൻ മമ്മുട്ടി അന്ന് തയ്യാറായില്ല, പിന്നെ സംഭവിച്ചത് ഇങ്ങനെ: തെസ്‌നി ഖാൻ വെളിപ്പെടുത്തിയത്

Advertisement