പ്രണവിനെ ഭയങ്കര ഇഷ്ടം, ഏറ്റവും ക്രഷ് തോന്നിയ നടന്‍, തുറന്നുപറഞ്ഞ് സ്‌നിഷ

598

മലയാള സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് ശ്രീനിഷ ചന്ദ്രന്‍. നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് സ്‌നിഷ മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്. ഇതിന് ശേഷം കാര്‍ത്തിക ദീപം എന്ന ഹിറ്റ് സീരിയലിലും താരം നായികയായി എത്തി.

Advertisements

ഇന്ന് ഒത്തിരി ആരാധകരുള്ള സീരിയല്‍ താരങ്ങളില്‍ ഒരാളാണ് ശ്രീനിഷ. ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നിഷ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read; ഇന്നസെന്റ് പോയപ്പോള്‍ ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്, സങ്കടം തോന്നുന്നു, വേദന നിറഞ്ഞ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

ശ്രീനിഷ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. സഹതാരങ്ങള്‍ക്കൊപ്പമുള്ള റീല്‍സ് വീഡിയോകളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തിനിടെ സ്‌നിഷ. തനിക്ക് പ്രണവിനെ വളരെയധികം ഇഷ്ടമാണെന്നും തനിക്ക് മലയാള സിനിമയില്‍ ഏറ്റവും ക്രഷ് തോന്നിയ നടന്‍ പ്രണവ് ആണെന്നും സ്‌നിഷ പറയുന്നു.

Also Read; അച്ഛനെ പോലെ ഭർത്താവിനെയും സൂക്ഷിക്കുക; വഞ്ചനക്ക് പേര് കേട്ടവനാണ് റൺബീർ കപൂർ; ആലിയക്ക് ഉപദേശവുമായി ആരാധകർ

പ്രണവിനെ എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത് എന്നതിന് കാരണമൊന്നുമില്ല. മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ല ഇഷ്ടം തോന്നിയതെന്നും സ്‌നിഷ പറഞ്ഞു. അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാമെന്നും താരം പറഞ്ഞു.

Advertisement