പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് അഞ്ചാം സീസൺ ആരംഭിച്ചിരിക്കുകയാണ്. മത്സരാർത്ഥികളെ പരിചയപ്പെടുത്തിയ ശേഷം മോഹൻലാൽ വീട് പൂട്ടിയതോടെ ഇനി വീടിനകത്ത് എന്തു സംഭവിക്കും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. ബിഗ്ബോസ്-5ലെ പതിനെട്ട് മത്സരാർഥികളും മികച്ചവരാണെന്ന് ആദ്യദിനങ്ങളിലെ പ്രകടനത്തിൽ നിന്നും തന്നെ വ്യക്തമാണ്. അതേസമയം, വീട്ടിലെത്തി എല്ലാവരും പരസ്പരം മനസിലാക്കി വരുമ്പോഴേക്കും തമ്മിൽ ത ല്ലും തർ ക്കങ്ങളും നോമിനേഷനും വരെ സംഭവിച്ചിരിക്കുകയാണ്.
ആദ്യ ദിവസത്തിൽ തന്നെ മത്സരാർഥികൾ പരസ്പരം നോമിനേറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഒൻപത് പേരാണ് ആദ്യത്തെ എലിമിനേഷൻ റൗണ്ടിൽ എത്തി നിൽക്കുന്നത്. അതേസമയം എലിമിനേഷന്റെ ഭാഗമായി നടത്തിയ ടാസ്കിനിടയിൽ ചെറിയ രീതിയിൽ വാക്ക് തർക്കവും ഉണ്ടായി. ജുനൈസും വൈബർ ഗുഡ് ദേവുവും എയ്ഞ്ജലീൻ മരിയയയും തമ്മിലാണ് തർക്കമുണ്ടായത്. എന്നാൽ മറ്റുള്ളവരുടെ ഇടപെടലിൽ ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കുകയും ചെയ്തു.
ബിഗ്ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് എയ്ഞ്ചലീൻ. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയായത്. ബിഗ്ബോസിൽ എത്തിയ താരം വളരെ നല്ലൊരു ഗെയിം തന്നെ കാഴ്ചവെയ്ക്കും എന്നതിൽ സംശയമില്ല. ആദ്യദിവസത്തിൽ എല്ലാവരും സംസാരിക്കുന്നതിനിടയിൽ ഏഞ്ചൽ സഹ മത്സരാർത്ഥിയായ മിഥുനോട് തനിക്ക് ഒരു ഇഷ്ടമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് എയ്ഞ്ചലീൻ.
‘തന്റെ പൊന്ന് മിഥുൻ ചേട്ടാ, ചേട്ടനോട് തനിക്ക് വല്ലാത്ത ക്രഷ് തോന്നുന്നു’- എന്നാണ് എയ്ഞ്ചലീൻ വീട്ടിൽ എല്ലാവരും ഇരിക്കുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്. ഒന്നും മറച്ചുവെയ്ക്കാതെ ഒറിജിനൽ ആയി തന്നെ വ്യക്തിത്വം പ്രകടിപ്പിച്ച ഏയ്ഞ്ജലീൻ എല്ലാവരുടെയും മുന്നിൽ വച്ചാണ് അത് തുറന്നു പറഞ്ഞത്.
അതേസമയം, ഏഞ്ചലിൻ ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ താൻ വർഷങ്ങളായി പ്രണയത്തിലാണെന്നും എയ്ഞ്ചലീൻ തുറന്നുപറഞ്ഞിരുന്നു. തനിക്കിങ്ങനെ ബിഗ്ബോസിലേക്ക് ഒരു അവസരം കിട്ടിയെന്നു പറഞ്ഞത് ബോയ് ഫ്രണ്ടിനോടാണെന്നും എന്നാൽ അത് ബോയ്ഫ്രണ്ടിന് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞിരുന്നു.
ഇന്ത്യയിൽ നിന്നും ജനശ്രദ്ധ നേടിയ വുഷു പരിശീലകനാണ് ബിഗ്ബോസ് മത്സരാർഥിയായ അനിയൻ മിഥുൻ. കായികാഭ്യാസത്തിൽ കഴിവ് തെളിയിച്ച മിഥുൻ തെന്നിന്ത്യയിൽ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വർണ മെഡൽ നേടിയിരുന്നു.