നഷ്ടമായതൊന്നും ഇനി തിരികെയില്ല, എനിക്ക് സംഭവിച്ചതൊന്നും അവള്‍ക്ക് ഒരിക്കലും സംഭവിക്കരുത്, ബിഗ് ബോസ് മത്സരാര്‍ത്ഥി സാധാരണക്കാരി ഗോപിയെ കുറിച്ച് മുന്‍ മത്സരാര്‍ത്ഥി പറയുന്നു

974

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: അവളൊരു ട്രാൻസ്‌ഡെൻഡറാണ്; തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്; ഉർഫി ജാവേദിനെതിരെ വെളിപ്പെടുത്തലുമായി നടൻ ഫൈസാൻ അൻസാരി

സെലിബ്രിറ്റി അല്ലാത്ത ഒരു മത്സരാര്‍ത്ഥി പങ്കെടുക്കുന്നത് ഈ സീസണിന്റെ ഒരു പ്രത്യേകതയാണ്. മൂവാറ്റുപുഴ സ്വദേശിയും എയര്‍ടെല്‍ 5ജി പ്ലസ് കോമണ്‍മാന്‍ കോണ്‍ടെസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ഗോപിക ഗോപിയാണ് ഇതിനുള്ള ഉദാഹരണമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.

താന്‍ സൂപ്പറായിട്ട് മത്സരിക്കുമെന്നും നൂറുദിവസവും തികയ്ക്കുമെന്നും കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഗോപിക മോഹന്‍ലാലിനോട് പറഞ്ഞു. ഇങ്ങനെയൊരു വേദി കിട്ടിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും താന്‍ നൂറുദിവസവും ഇവിടെ നില്‍ക്കുമെന്നും ഗോപിക വ്യക്തമാക്കി.

Also Read: ഞാൻ ആദ്യമായാണ് അങ്ങനെ ഒരു ഇന്നസെന്റേട്ടനെ കാണുന്നത്; അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ച് പറയാം എന്ന് പറഞ്ഞ് എന്നെ യാത്ര അയച്ചതാണ്; വികാര നിർഭര കുറിപ്പുമായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

അതിനിടെ ഗോപിയക്ക്് ഉപേദശവുമായി പഴയ ബിഗ് ബോസിലെ മത്സരാര്‍ത്ഥി എത്തിയിരിക്കുകയാണ്. ലക്ഷ്യങ്ഹലും ചുവടുകളും പതറാതെ മുന്നോട്ട് പോകാന്‍ കഴിയട്ടെയെന്നും ഒത്തിരി സ്വപ്‌നങ്ങളുള്ള കുട്ടിയാണ് ഗോപിയെന്നും ജീവിതത്തില്‍ തന്നെ നിവര്‍ന്നുനില്‍ക്കാനുള്ള അവസരമാണ് ഇപ്പോള്‍ കിട്ടിയതെന്നും ശാലിനി പറഞ്ഞു.

Also Read: ഞാൻ ആദ്യമായാണ് അങ്ങനെ ഒരു ഇന്നസെന്റേട്ടനെ കാണുന്നത്; അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ച് പറയാം എന്ന് പറഞ്ഞ് എന്നെ യാത്ര അയച്ചതാണ്; വികാര നിർഭര കുറിപ്പുമായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

ശാലിനിയുടെ കുറിപ്പ്

പ്രിയപ്പെട്ട ഗോപിക,, ചുവടുകള് തളരാതെ വാക്കുകള് ഇടറാതെ ലക്ഷ്യങ്ങള് പതറാതെ മുന്നോട്ട് പോകുവാന് ധൈര്യമുണ്ടാവട്ടെ, ഇന്നലെ ഗോപികയുടെ എന്ട്രി കണ്ടു. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുഗോപികയില്‍ ഞാന്‍ എന്നെ തന്നെ കണ്ടു. ഊതിയൂതി കനലാക്കി വെച്ച സ്വപ്നങ്ങള്‍ കൊണ്ട് അപമാനങ്ങളുടെ വിഴുപ്പ് ഭാണ്ഡം താങ്ങി ഒരിക്കലൊന്നു നിവര്‍ന്നു നില്ക്കാന്‍ കൊതിച്ച് കിട്ടിയ വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ വേരില്‍ വിന വിതച്ച് കപട സ്‌നേഹം കൊണ്ട് വരിഞ്ഞു മുറുക്കി ഊരാ കുടുക്കിട്ട് എന്നെ കരിച്ചു കളഞ്ഞു ഈ വാക്കുകള്‍ക്ക് എന്റെ ഹൃദയം കുത്തിക്കീറുന്ന വേദനയുണ്ട്.

നഷ്ടമായതൊന്നും ഇനി തിരികെയില്ല എന്ന സത്യം മനസിലാക്കാന്‍ കഴിഞ്ഞ എട്ട് മാസങ്ങള്‍ വേണ്ടി വന്നു.ആദ്യ ആഴ്ചയില്‍ തന്നെ പഴയ മത്സരാര്‍ത്ഥിയേയും വലിച്ചിഴച്ച് ഇമോഷണല്‍ സ്ട്രാറ്റര്ജി താരതമ്യ പട്ടം ചാര്‍ത്തി തരാന്‍ കണ്ണില്‍ മഞ്ഞ തിമിരം ബാധിച്ച ചിലര്‍… ‘ചിലര്‍ ‘പുറത്തും കൂട്ടം ചേര്‍ന്നപ്പോള്‍ സ്വപ്നങ്ങളുടെ തോണി നടുക്കടലില്‍ തുഴ മുറിഞ്ഞ് വീണു പോയി സപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച ചാനലും നിസ്സഹായരായി.

മൂന്നിലധികം സിംഗിള്‍ പ്രൊമോസ് എനിക്ക് വേണ്ടിഏഷ്യാനെറ്റ് ചെയ്തു,, പരമാവധി കൂടെ നിന്നു. എന്നെ ഇന്നത്തെ ഞാനാക്കാന്‍ പ്രാപ്തയാക്കിയ ഏഷ്യാനെററ്റിലെ ആ വ്യക്തിയോടും കേരളത്തിന്റെ അഭിമാനമായ ആ സഹോദര തുല്യനായി ഞാന്‍ കാണുന്ന സംഗീത സംവീധായാകനായ അദ്ദേഹത്തോടും നന്ദിയുണ്ടാകും ഈ ജീവിതകാലം മുഴുവന്‍ – ശാലിനി നായരുടെ കുറിപ്പ് പറയുന്നു.

Advertisement