എനിക്ക് അത്തരം പ്രതീക്ഷകൾ ഇല്ല; മകൻ മനസ്സിലാക്കിയില്ലല്ലോ എന്ന ചിന്ത ഇല്ല; വരും തലമുറയിൽ നിന്ന് നമുക്ക് പഠിക്കാൻ ഉണ്ട്, മനസ്സ് തുറന്ന് ഇളയ ദളപതി വിജയുടെ അമ്മ

507

തെന്നിന്ത്യയിലെ സൂപ്പർ താരമാണ് ഇളയ ദളപതി വിജയ്. പക്കത്ത് വീട്ട് പയ്യൻ എന്ന ഇമേജിലായിരുന്നു തുടക്കകാലത്ത് താരം അറിയപ്പെട്ടിരുന്നതെങ്കിൽ പിന്നീട് അങ്ങോട്ട് 2000 മുതൽ വിജയുടെ വളർച്ചയായിരുന്നു. സംവിധായകനും നടനുമായ അച്ഛന്റെ പാത പിന്തുടർന്ന് ചെറുപ്പത്തിൽ തന്നെ ബാലതാരമായി സിനിമയിലെത്തിയതാണ് വിജയ്. റൊമാന്റിക് ആക്ഷൻ സിനിമകളായിരുന്നു നടന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്.

ഇപ്പോഴിതാ വിജയുടെ അമ്മ ശോഭ ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. മകൻ വിജയെ കുറിച്ചും മരുമകൾ സംഗീതയെ കുറിച്ചും ശോഭക്ക് പറയാനുള്ളത് ഇങ്ങനെ; വിജയ്ക്കും സംഗീതയ്ക്കും പിറന്ന മക്കൾ ഭാഗ്യമുള്ളവരാണ്. സ്‌നേഹമുള്ള മരുമകളാണ്. വെള്ളം ചോദിച്ചാലും മക്കൾക്ക് അത് സംഗീതയാണ് കൊണ്ടു കൊടുക്കുക. മകൻ സഞ്ജയ് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠനം കഴിഞ്ഞിരിക്കുന്നു. ഈ ഫീൽഡ് തന്നെയാണ് പഠിച്ചത്. കൊച്ചുമകൾ പ്ലസ്ടു പഠിക്കുന്നു

Advertisements

Also Read
ഞാനെന്റെ കൊച്ചുമക്കളുമൊത്ത് അടിച്ച് പൊളിച്ചത് അന്നാണ്; അവരെ എനിക്ക് മിസ്സ് ആകുമെന്ന് കണ്ടപ്പോൾ കൂടെ കൂട്ടി; നൊമ്പരമായി ഇന്നസെന്റിന്റെ അഭിമുഖം

കൊച്ചുമക്കൾ എന്നെ വിളിക്കുന്നത് ശോഭാച്ചി എന്നാണ്. അവർക്ക് ഞാൻ പാചകം ചെയ്തു കൊടുക്കുന്ന ഭക്ഷണം കഴിക്കാനിഷ്ടമാണ്. വിജയ്‌ക്കൊപ്പം അഭിനയിച്ച നടിമാരിൽ സിമ്രാനെയാണിഷ്ടം. അവർ ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. തുള്ളാത മനവും തുള്ളും എത്ര വലിയ ഹിറ്റാണ്’. സംഗീതയും ഞാനും ഒരു സമയത്ത് ഒരുമിച്ച് പുറത്തൊക്കെ പോവുമായിരുന്നു. പക്ഷെ ഇപ്പോൾ കുട്ടികൾ വളർന്ന ശേഷം അതൊക്കെ കുറഞ്ഞു’ ‘

ഞാൻ കരുതുന്നത് വരുന്ന തലമുറയിൽ നിന്നും നമുക്ക് പഠിക്കാനുണ്ടെന്നാണ്. മകൻ മനസ്സിലാക്കിയില്ലല്ലോ എന്ന ചിന്ത എനിക്കില്ല’ ‘എനിക്ക് അത്തരം പ്രതീക്ഷയില്ല. എന്റെ മകൾ മരിച്ച വിഷയമെടുത്താൽ അതിലെനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അന്ന് മൂന്നര വയസ്സായിരുന്നു. അധികം ആലോചിച്ചാൽ വിഷമമാവും. മകൻ വിജയ്ക്ക് കുടുംബത്തോട് സ്‌നേഹമാണെന്നും നടന്റെ അമ്മ പറയുന്നു.

Also Read
ചുംബിക്കാൻ ഏറ്റവും മോശം നടി മല്ലികാ ഷെരാവത്; നല്ലത് ജാക്വിലിനും; വഴക്കിന് കാരണമായ ഇമ്രാന്റെ വാക്കുകൾ ഇങ്ങനെ;

വിജയുടെ സിനിമകൾ പ്രിവ്യൂ അല്ല കാണാറ്. തിയറ്ററിൽ പോയാണ്. കണ്ടശേഷം അപ്പോൾ തന്നെ വിജയ്‌നെ വിളിക്കും. സിനിമയിലെ കുറവുകൾ ലൈറ്റായി പറയും. നല്ല വശങ്ങൾ കൂടുതൽ പറയും,’ ശോഭ ചന്ദ്രശേഖർ പറഞ്ഞു.

Advertisement