വാക്ക് പറഞ്ഞാൽ അടുത്ത നിമിഷം അത് പാലിക്കാനുള്ളതാണ്! മകനെ പോലെ നോക്കാമെന്ന് വാക്ക് പാലിച്ച് ഗണേഷ് കുമാർ; അർജുന് വീട് പണി ആരംഭിച്ചു

162

1985 ൽ ഇരകൾ എന്ന സിനമയിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് കെ ബി ഗണേഷ്‌കുമാർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ്വതരിപ്പിച്ച ഗണേഷ് കുമാർ കൂടുതലും വില്ലൻ വേഷങ്ങളാലാണ് തിളങ്ങിയത്.

പിതാവ് ബാലകൃഷ്ണപിള്ളയുട പാത പിന്തുടർന്ന് രാഷ്ട്രിയത്തിലെത്തിയ ഗണേഷ്‌കുമാർ മന്ത്രിയായും തിളങ്ങിയിരുന്നു. നിലവിൽ പത്തനാപുരം എംഎൽഎ ആണ് അദ്ദേഹം. നടനായി ിളങ്ങുന്നതിനൊപ്പം തന്നെ സാമൂഹിക സേവനത്തിലും ഈ എംഎൽഎ മുൻനിരയിലാണ്.

Advertisements

ഗണേഷ് കുമാറിന്റെ ഇടപെടലിൽ നിരവധി സാധാരണക്കാർക്ക് ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ പുതിയൊരു സ്‌നേഹസമ്പന്നമായ നടപടിയാണ്. തലചായ്ക്കാൻ സ്വന്തമായി വീടില്ല എന്ന സങ്കടം കെബി ഗണേഷ് കുമാറിനെ കണ്ടു കരഞ്ഞു പറഞ്ഞ അർജുൻ എന്ന പയ്യനെ ചേർത്ത് പിടിച്ച് അദ്ദേഹം ഒരുവാക്ക് കൊടുത്തിരുന്നു.

ALSO READ- ശ്രീനിവാസന്റെ വിവാഹത്തിന് സഹായിക്കാൻ ഭാര്യയുടെ വള വിറ്റ് പണം നൽകിയ ഇന്നസെന്റ്; സുഹൃത്തുക്കൾക്ക് താങ്ങാനാകാതെ ഈ വിയോഗം

‘നിനക്ക് വീടും വെക്കും, അതുമാത്രമല്ല നിന്റെ പഠനവും ഞാൻ ഏറ്റെടുത്ത് ഒരു മകനെ പോലെ ഞാൻ നോക്കും’- എന്നായിരുന്നു ആ വാക്ക്. ഇപ്പോഴിതാ അദ്ദേഹം വാക്ക് പാലിച്ചിരിക്കുകയാണ്. അർജുന്റെ സ്വപ്‌നമായ വീട് സാക്ഷാത്കരിക്കാൻ പോവുകയാണ്. അതിന്റെ ആദ്യപടിയായി തറക്കല്ലിടൽ പൂർത്തിയായിരിക്കുകയാണ്.

സ്വന്തമായി വസ്തു ഉണ്ടായിട്ടും വീട് വെക്കാൻ കഴിയാതിരുന്ന അമ്മയ്ക്കും മകനും നൽകിയ വാക്കാണ് ഈ തറക്കല്ലിടലിലൂടെ ഗണേഷ് കുമാർ പാലിച്ചത്. പത്തനാപുരം കമുകുംചേരിയിലാണ് വീട് നിർമ്മിക്കുന്നത്. പണിയാൻ പോകുന്ന പുതിയ വീടിന്റെ ചിത്രങ്ങൾ കണ്ടതോടെ അർജുൻ എംഎൽഎയെ കെട്ടിപിടിച്ചു കരയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. അപ്പോൾ അദ്ദേഹം അർജുനെ ചേർത്ത് പിടിച്ച് ഒരു സ്‌നേഹചുംബനവും നൽകിയാണ് ആ നിമിഷം മനോഹരമാക്കിയത്.

ALSO READ- കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടു; ജാതകം ഒക്കെ നോക്കി നടത്തിയ വിവാഹം പരാജയം; ഭർത്താവിന്റെ ഉപദ്രവം കാരണം ആത്മഹത്യക്കും ശ്രമിച്ചു; ബിഗ് ബോസിലെ ശോഭ വിശ്വനാഥിന്റെ ജീവിതം

”ദൈവവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. താനൊരു നിമിത്തം മാത്രമാണ്. ഈ വീട് നിർമിച്ചു നൽകുന്നത് ഞാനല്ല, എന്നെ സ്‌നേഹിക്കുന്ന നാട്ടുകാരാണ്”- എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. മുൻപ് പഠനത്തിൽ മിടുക്കനായ വിദ്യാർഥിക്ക് നല്ല ഒരു വീട് വച്ചുനൽകാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നു പറയുന്ന ഗണേഷ് കുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

തന്നെ കണ്ട് കരഞ്ഞ് വിഷമങ്ങൾ പറഞ്ഞ അർജുന്; ‘വീട് മാത്രമല്ല, നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാൻ പഠിപ്പിക്കും. നന്നായി പഠിക്കണം. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും’- എന്നാണ് ഗണേഷ് കുമാർ പറയുന്നത്.

Advertisement