എന്നെക്കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞത് ഏറ്റവും അടുപ്പമുള്ളയാളായിരുന്നു, ശരിക്കും വേദനിപ്പിച്ചു, ഞാന്‍ ഇറങ്ങിപ്പോയി, തുറന്നുപറഞ്ഞ് വിദ്യ ബാലന്‍

123

മലയാള സിനിമയില്‍ അഭിനയിക്കാന്‍ പലതവണ എത്തുകയും അപ്പോഴെല്ലാം ഓരോ കാരണങ്ങളാല്‍ ആ സിനിമകള്‍ മുടങ്ങി പോവുകയും ചെയ്ത ചരിത്രമുള്ള നടിയാണ് ഇപ്പോഴത്തെ ബോളിവുഡ് താര സുന്ദരി വിദ്യാ ബാലന്‍. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലൂടെ ഇന്ത്യയിലെ മികച്ച നടിയമാരുടെ പട്ടികയിലെത്താനും താരത്തിന് സാധിച്ചിരുന്നു.

Advertisements

എന്നാല്‍ താന്‍ സിനിമയിലേക്ക് വരാന്‍ കാരണക്കാരന്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ മാത്രമാണെന്ന് ആണ് വിദ്യാ ബാലന്‍ പറയുന്നത്. പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ആദ്യ സിനിമയായ ചക്രത്തിലേക്ക് സംവിധായകന്‍ കമലിന്റെ ക്ഷണം വന്നു.

Also Read: ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം; പടത്തിന്റെ നിർമ്മാതാവ് കൂടിയായ മണിയൻ പിള്ള രാജു വെളിപ്പെടുത്തിയത് കേട്ടോ

എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ സമ്മതം മൂളിയതിന്റെ ഒറ്റക്കാരണം അത് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ഒപ്പം ആയതുകൊണ്ട് മാത്രമാണെന്ന് ആയിരുന്നു വിദ്യാ ബാലന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ചില കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല പക്ഷെ പിന്നീട് ബോളിവുഡില്‍ എത്തിയ വിദ്യാബാലന്‍ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു.

ഇപ്പോഴിതാ ഒരു കാലത്ത് തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെപ്പറ്റി സംസാരിക്കുകയാണ് താരം. തനിക്ക് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത് വളരെ അടുപ്പമുള്ളവരില്‍ നിന്നാണെന്നും ഒരാളില്‍ നിന്നും താന് മനഃപൂര്‍വ്വം അകലം പാലിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: വിക്രം സിനിമയിൽ തകർന്നു കാണാനായി പലതും ചെയ്തു; സ്വന്തം മകൻ പ്രശാന്തിന് വിക്രം പാരയാകുമെന്ന് ഭയന്നു; ഒടുവിൽ സംഭവിച്ചതിങ്ങനെ

നമുക്ക് വളരെ വേണ്ടപ്പെട്ടവര്‍ നമ്മളെ കുറിച്ച് മോശം വാക്കുകള്‍ പറയുന്നതും ബോഡി ഷെയിമിങ് നടത്തുന്നതൊന്നും നല്ലതല്ലെന്നും ഇപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം എന്നത് മാറിപ്പോവുക എന്നത് മാത്രമാണെന്നും താന്‍ അങ്ങനെ ചെയ്തുവെന്നും ഇപ്പോള്‍ ഒത്തിരി സന്തോഷം ഉണ്ടെന്നും വിദ്യ ബാലന്‍ പറഞ്ഞു.

Advertisement