തെന്നിന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർ താരമാണ് തമിഴ്‌നടൻ ധനുഷ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ് ധനുഷിനുള്ളത്. തമിഴിൽ മാത്രം ഒതുങ്ങി നില്ക്കാതെ ലോകം മുഴുവൻ തന്റെ ഖ്യാതി അറിയിച്ചു കൊണ്ടിരിക്കുകയാണ് ധനുഷ്.
പ്രശസ്ത സംവിധായകൻ കസ്തൂരി രാജിന്റെ മകനും പ്രശ്സ്ത സംവിധായകൻ കെ ശെൽവരാഘവന്റെ സഹോദരനും കൂടിയാണ് ധനുഷ്. സഹോദരന്റെ ചിത്രത്തിലൂടെ ആണ് ധനുഷ് സിനിമയിലേക്ക് എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ നായകനായ ധനുഷ് ബ്രൂസ് ലി ധനുഷ് എന്ന് വിളിപ്പേരും നേടിയെടുത്തിരുന്നു.
അതേ സമയം പതിനെട്ടു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിൽ ഒരു വർഷം മുൻപാണ് തമിഴ് നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിൽ വേർപിരിഞ്ഞത്. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച വാർത്ത ആയിരുന്നു ഇത്. വിവാഹ മോചനത്തിന് ശേഷവും മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പല പരിപാടികളിൽ പങ്കെടുത്തിരുന്നു.
പിന്നാലെ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകളും പുറത്തു വരുന്നിരുന്നു എന്നാൽ ധനുഷ് വീണ്ടും വിവാഹിതൻ ആകാൻ പോകുകയാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് തമിഴ് നടൻ ബെയിൽവാൻ രംഗനാഥൻ. ധനുഷ് തെന്നിന്ത്യൻ താരം മീനയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് ബെയിൽവാൻ പറയുന്നത്.
മീനയുടെ ഭർത്താവ് മാസങ്ങൾക്ക് മുൻപാണ് അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. ധനുഷും മീനയും പങ്കാളികളില്ലാതെ ജീവിക്കുകയാണ്. ധനുഷ് ഐശ്വര്യയുമായി പിരിഞ്ഞതിനാൽ മീനയെ വിവാഹം ചെയ്യുമെന്നും വരുന്ന ജൂലായിലാണ് വിവാഹമെന്നും ഇയാൾ പറയുന്നു. ഇരുവർക്കും ഇനിയൊരു ജീവിതം ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ല.
ചിലപ്പോൾ വിവാഹിതരാകാതെ ലിവിംഗ് ടുഗദർ പോലെ ജീവിക്കാൻ സാദ്ധ്യതയുണ്ടെന്നും നടൻ പറഞ്ഞു. യുട്യൂബ് ചാനലിലൂടെ സിനിമാ താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് സ്ഥിരമായി വെളിപ്പെടുത്തലുകൾ നടത്താറുള്ള വ്യക്തി കൂടിയാണ് ബെയിൽവാൻ.