കാവ്യാ മാധവനെ പച്ച തെ റി പറഞ്ഞവരെ സെറ്റിലിട്ട് തല്ലി ദിലീപും കൂട്ടരും, സംഭവം ഇങ്ങനെ

6977

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് സൂപ്പർഹിറ്റ് നായിക കാവ്യാ മാധവൻ കൂട്ടുക്കെട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികൾ ആണ്. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ സന്തോഷിച്ചു. കാവ്യയുടെ ആദ്യത്തെ നായകനും ദിലീപ് ആയിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു.
ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിടയിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് അടുത്തിടെ സംവിധായകൻ ലാൽ ജോസ് തുറന്നു പറഞ്ഞിരുന്നു.

Advertisements

ഗുണ്ടൽപേട്ടിൽ വെച്ച് സിനിമയുടെ കുറച്ച് ഭാഗം ചിത്രീകരിച്ചിരുന്നു. മനോഹരമായ പ്രകൃതിഭംഗി തന്നെയായിരുന്നു തങ്ങളെ അവിടേക്ക് ആകർഷിച്ചതെന്ന് സംവിധായകൻ പറയുന്നു. മഞ്ഞ് പെയ്യണ് മരം കുളിരണ് എന്ന ഗാനമൊക്കെ ചിത്രീകരിച്ചത് അവിടെ വെച്ചായിരുന്നു.

Also Read
ഞങ്ങളുടെ സ്വഭാവം വളരെ വ്യത്യസ്തമാണ്, തമാശ എന്താണെന്ന് പോലും അദ്ദേഹത്തിനറിയില്ല, റെയ്ഡ് വന്നപ്പോള്‍ ശരിക്കും പേടിച്ചുപോയി, ഷീലു എബ്രഹാം പറയുന്നു

അധികം ഹോട്ടലുകൾ ഒന്നുമില്ലാത്ത ഗുണ്ടൽപേട്ടിലെ താമസമൊക്കെ സംഭവബഹുലമായിരുന്നു. ആ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സെറ്റിനടുത്ത് ഒരു മാരുതി ഓമ്നിയിൽ കുറേ പേരെത്തിയത്. ഇവർ പിശകാവുമെന്ന് ദിലീപ് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇവർക്ക് മുന്നിലൂടെ അവസാന ദിവസം കാവ്യ ബൈക്കിൽ പോയപ്പോൾ അവർ കണ്ണ് പൊട്ടുന്ന തെ റി യായിരുന്നു പറഞ്ഞത്. നിധീഷിന്റെ ബൈക്കിലായിരുന്നു കാവ്യ പോയത്.കാവ്യയെ സുരക്ഷിതയായി എത്തിച്ചതിന് ശേഷം വീണ്ടും നിധീഷ് തിരിച്ച് പോകാൻ തുടങ്ങി.

പിശക് തോന്നിയ ലാൽ ജോസ് കാര്യം തിരക്കി. കാര്യമറിഞ്ഞപ്പോൾ അവസാനത്തെ ദിവസം ആണെന്നും പാട്ടിന് വേണ്ട രംഗങ്ങൾ കിട്ടിയില്ലെന്നും ലാൽ ജോസ് നിധീഷിനോട് പറഞ്ഞു.
പക്ഷേ, ഇതിനു ശേഷവും അവർ അസഭ്യം തുടർന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും വന്ന ആൾക്കാർ ആയിരുന്നു.

ഷൂട്ടിംഗ് കഴിയാൻ കാത്തിരുന്നു. ചിത്രീകരണം തീർന്നാൽ അവരുടെ കാര്യം പോക്കായിരിക്കുമെന്ന് അവരെ അറിയിക്കാൻ അസിസ്റ്റന്റിനെ പറഞ്ഞുവിട്ടു. ഒഫീഷ്യലി പാക്കപ്പ് പറയുന്നതിന് മുൻപ് തന്നെ പക്ഷേ അവന്മാർക്ക് പണി കിട്ടി. സമാധാനിപ്പിക്കാൻ പറഞ്ഞുവിട്ടവൻ തന്നെ ആദ്യം തല്ലി. ഇതുകണ്ടതേ യൂണിറ്റിലെ ആളുകളെല്ലാം ഇവരെ അടിച്ചോടിക്കുകയായിരുന്നു.

അതിനിടയിലാണ് ഒരാൾ താൻ വക്കീലാണെന്നും തന്നെ തല്ലരുതെന്നും പറഞ്ഞു. പക്ഷേ, കാവ്യയോട് മോശം പറഞ്ഞ ദേഷ്യം നന്നായിട്ട് എല്ലാവർക്കും ഉണ്ടായിരുന്നു. അവന്മാരെ എല്ലാവർക്കും നന്നായി കിട്ടിയിരുന്നു. ഒടുവിൽ എങ്ങനെയൊക്കെയോ ഇവർ വാനിലേക്ക് തിരിച്ചു കയറി.

നിങ്ങൾ ബത്തേരി വഴിയില്ലേ തിരിച്ചു പോവുക കാണിച്ച് തരാടാ എന്ന് പറഞ്ഞായിരുന്നു അടുത്ത ഭീഷണി. ഈ സംഭവത്തിന് ശേഷം ഇവരുടെ വണ്ടി നമ്ബർ നോട്ട് ചെയ്ത ബത്തേരിയിലെ സുഹൃത്തുക്കളോട് വിഷയം പറഞ്ഞിരുന്നു. അവരാണ് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചത് എന്നും ലാൽ ജോസ് വ്യക്തമാക്കുന്നു.

Also Read
ആ സംഭവത്തിന് ശേഷം കുഞ്ചാക്കോ ബോബനുമായി ഞാൻ മിണ്ടിയിട്ടില്ല; വെളിപ്പെടുത്തലുമായി യുവ നടി

Advertisement