മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.
തുടർന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ അഭിനയിച്ചു. നിവിൻ പോളിയും, നയൻതാരയും മുഖ്യ വേഷത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.
ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസനും സോഹൻ സിനുലാലും നടത്തിയ അഭിമുഖത്തിനിടെ ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അവതാരകയുടെ ചോദ്യത്തിന് വ്യത്യസ്തമായി മറുപടി പറഞ്ഞാണ് ഇത്തവണ ധ്യാൻ കൈയ്യടി നേടുന്നത്. പല നടന്മാരുടെയും നടിമാരുടെയും പേര് പറഞ്ഞ്, അവർ മുന്നിൽ കൂടി പാസ് ചെയ്ത് പോയാൽ എന്തുതോന്നുമെന്നായിരുന്നു വെറൈറ്റി മീഡിയയിലെ അവതാരക ചോദിച്ചത്.
സംവിധായകനും നടനുമായ ബേസിൽ മുന്നിൽ കൂടി പോയാൽ എന്തു തോന്നും എന്ന ചോദ്യത്തിന് അങ്ങനെ അങ്ങ് പോകട്ടെ എന്ന് വിചാരിക്കുമെന്നാണ് ധ്യാൻ മറുപടി നൽകിയത്. അജു വർഗീസ് പാസ് ചെയ്താൽ എന്തുതോന്നും എന്ന് ചോദിച്ചതിന് ആണുങ്ങൾ പാസ് ചെയ്ത് പോയാൽ എന്ത് തോന്നാനാണ്. വല്ല പെൺകുട്ടികളുടെ കാര്യം ചോദിക്കുകയാണെങ്കിൽ പറയാമെന്ന് ധ്യാൻ പറഞ്ഞു.
ഇതോടെ അവതാരക നിത്യ മേനോൻന്റെ പേരുപറയുകയായിരുന്നു. നിത്യ മേനോനോട് പാസ് ചെയ്ത് പോകരുത് എന്ന് താൻ പറയുമെന്നായിരുന്നു ധ്യാനിന്റെ മറുപടി.
അടുത്തതായി നവ്യ നായരെ്ന പേരു പറഞ്ഞതോടെ നവ്യയോട് പെട്ടെന്ന് പാസ് ചെയ്ത് പൊക്കോളൂ എന്ന് പറയുമെന്നാണ് സോഹൻ സിനുലാൽ പറഞ്ഞു. ഇതോടെ ഞാനും അതേ പറയൂ എന്നും ഇല്ലേൽ ചീത്തപ്പേരാകുമെന്ന് പറയുമെന്നും ധ്യാൻ പറഞ്ഞു.
ALSO READ- മക്കള് കാണാന് വരുന്നത് കുറവാണ്, എന്നെ വേണ്ടേ ആവോ, വിഷമം പങ്കുവെച്ച് മല്ലിക സുകുമാരന്
പിന്നാലെ, ഹണി റോസിന്റെ പേര് പറഞ്ഞപ്പോൾ അവിടെ തന്നെ നിൽക്കാൻ പറയുമെന്നാണ് സോഹൻ സീനുലാൽ പറഞ്ഞത്. അവിടെ നിന്നോ, ഞങ്ങൾ പാസ് ചെയ്ത് പൊക്കോളാമെന്ന് പറയുമെന്നാണ് ധ്യാനും പറഞ്ഞത്.
കൂടാതെ അങ്ങനെ പറയുന്നത് അവരോടുള്ള റെസ്പെക്ട് കൊണ്ടാണെന്നും ധ്യാൻ പറഞ്ഞു. ഇതോടെ അവതാരക ചിരിക്കുകയായിരുന്നു. ഇതുകണ്ട് എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നും എല്ലാം മോശമായിട്ടാണോ കാണുന്നതെന്നും സോഹൻ ചോദ്യം ചെയ്തു.
അതേസമയം, നടിമാരെ കുറിച്ച് ഇത്തരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച അവതാരകയ്ക്ക് എതിരെ സോഷ്യൽമീഡിയ രംഗത്തെത്തിയിരിക്കുകയാണ്. കമന്റ് ബോക്സിലും അവതാരകയുടെ ചോദ്യങ്ങൾക്കെതിരെ വിമർ ശ നമുയർന്നിരുന്നു. നടിമാരെ പറ്റി ഇത്തരം ചോദ്യങ്ങളാണോ ചോദിക്കുന്നതെന്നും ഹണി റോസെന്ന് പറയുമ്പോൾ ഇത്രയധികം ചിരിക്കാൻ കാരണമെന്തെന്നും ്വതാരകയെ സോഷ്യൽമീഡിയ ചോദ്യം ചെയ്യുന്നു.
അജു വർഗീസ്, അർജുൻ അശോകൻ, തൻവി റാം, ലെന, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയ ഖാലി പേഴ്സ് ഓഫ് ബില്യണിയേഴ്സാണ് ഒടുവിൽ പുറത്തിറങ്ങിയ ധ്യാനിന്റെ ചിത്രം. മാക്സ്വെൽ ജോസ് സംവിധാനം ചെയ്ത ചിത്രം ജനുവരി 10നാണ് റിലീസ് ചെയ്തത്.