താഹ സംവിധാനം ചെയ്ത് ദീലീപ് നായകനായി എത്തിയ സൂപ്പർ ചിരിപ്പടം ഈ പറക്കു തളികയിലെ നായികയായി മലയാള സിനിമയിലേക്ക് എത്തി താര സുന്ദരിയാണ് നിത്യാ ദാസ്. പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായിം സഹനടിയായും താരം തിളങ്ങിയിരുന്നു. നിത്യാ ദാസ് അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും ജനമനസുകളിൽ നിറഞ്ഞ് നിൽക്കുന്നവയാണ്.
എന്നാൽ വിവാഹം ശേഷം സിനിമയിൽ നിന്ന് നിത്യാ ദാസ് മാറി നിൽക്കുക ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തിൽ ഗായത്രി, ബസന്തി എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലായിരുന്നു നിത്യ അഭിയനിച്ചത്. ഈ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിത്യയ്ക്ക് ലഭിച്ചിരുന്നു.
പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു. 2007 ൽ റിലീസ് ചെയ്ത സൂര്യ കീരിടം എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യൽ മീഡിയയിൽ നിത്യയുടെയും മകളുടെയും ഡാൻസ് വീഡിയോകളൊക്കെ വൈറലാണ്.
ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിത്യ ദാസ്. അഭിനയവും കുടുംബവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് താരം ഭർത്താവിന്റെ സവിശേഷതകളെ കുറിച്ച് പറഞ്ഞത്.
ഭർത്താവ് തന്നെ ചീത്തയൊക്കെ പറയുന്നയാളാണ് എന്നാണ് നിത്യ ദാസ് പറയുന്നത്. എന്തെങ്കിലും പാചകം ചെയ്ത് തരുമോ എന്ന് ചോദിച്ചാൽ അദ്ദേഹം ചീത്ത പറയും. എങ്കിലും ചെയ്ത് തരുമെന്നും നിത്യ പറയുന്നു. എനിക്ക് ഒട്ടും വയ്യ ഒന്ന് ദാൽ കറി വെക്കുമോ എന്നൊക്കെ ചോദിച്ചാൽ ആദ്യം നാല് ചീത്ത പറയും. നിന്റെ കയ്യും കാലുമൊക്കെ എന്താ പൊട്ടി പോയതാണോ എന്നൊക്കെ ചോദിക്കുമെങ്കിലും പുള്ളി ചെയ്ത് തരും. ചീത്തപറഞ്ഞാലും എല്ലാ കാര്യങ്ങളിലും സപ്പോർട്ട് ചെയ്യാറുണ്ടെന്നും നിത്യ ദാസ് വിശദീകരിച്ചു.
അതേസമയം, തന്നെ കെയർ ചെയ്യുന്നുണ്ടോ എന്നത് സെക്കൻഡറിയാണെന്നും കുട്ടികളെ അദ്ദേഹം നന്നായി നോക്കുന്നുണ്ടെന്നും ഇന്ത്യൻ സിനിമ ഗ്യാലറിയോട് നിത്യ ദാസ് മനസ് തുറന്നു.
തന്നെ പാമ്പറിങ്ങൊന്നും ചെയ്യുന്നയാളല്ല ഹസ്ബന്റ്. നല്ല ചീത്തയൊക്കെ പറയും. അതുപോലെ തന്നെ നല്ല സപ്പോർട്ടീവായ വ്യക്തിയാണ് അദ്ദേഹമെന്നും നിത്യ ദാസ് തുറന്നുപറയുന്നു.