പ്രശസ്തർ സഹായിക്കുമ്പോൾ പത്തും പതിനഞ്ച് ലക്ഷമാണ് എന്ന് എല്ലാവരും കരുതും; യാഥാർഥ്യം അതല്ല, ബാല തിരിച്ചുവരുമ്പോൾ സത്യം പുറത്തുവരും: മോളി കണ്ണമാലി

4184

ഒരുപിടി മികച്ച സിനമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയാ നടിയാണ് മോളി കണ്ണമാലി. കോമഡി വേഷങ്ങളിലും സഹനടി വേഷങ്ങളുലും ഒക്കെ നടി ഏറെയും അഭിനയിച്ചിട്ടുള്ളത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി കണ്ണമാലി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

തന്റേതായ ശൈലി കൊണ്ട് മിനിസ്‌ക്രീനിൽ ചുവട് ഉറപ്പിച്ച മോളി ചെറിയ വേഷങ്ങളിൽ ബിഗ് സ്‌ക്രീനിലും എത്തുക ആയിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisements

ചികിത്സയ്ക്കായി പണമില്ലാതെ കഷ്ടപ്പെട്ട മോളി കണ്ണമാലിക്ക് നടൻ ബാല സഹായം നൽകിയിരുന്നു. മുൻപ് നടൻ മമ്മൂട്ടിയും മോളിക്ക് സഹായവുമായി എത്തിയിരുന്നു. തന്റെ അസുഖത്തിൽ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ മോളി. തനിക്ക് ആശുപത്രിയിൽ ചികിത്സിക്കാൻ പണം ഇല്ലാതെ വലഞ്ഞപ്പോൾ താരത്തെ പണം നൽകി സഹായിച്ച നടൻ ബാലയെ കാണുകയും നന്ദി പറയുകയും ചെയ്തിരുന്നു മോളി കണ്ണമാലിയും കുടുംബവും.

ALSO READ- തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അയാൾ എന്നെ നോക്കി സ്വ യം ഭോ ഗം ചെയ്യുന്നതാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനശ്വര രാജൻ

എന്നാൽ ബാല ഇവർക്ക് ലക്ഷങ്ങളാണ് സഹായങ്ങളാണ് നൽകിയതെന്ന തരത്തിൽ പിന്നീട് പ്രചാരണങ്ങളുണ്ടായിരുന്നു. ഇവർക്ക് ജോലിക്ക് പോയി പണമുണ്ടാക്കിക്കൂടെ എന്തിനാണ് സഹായം അഭ്യർത്ഥിച്ച് നടക്കുന്നത് എന്ന തരത്തിലുള്ള ആ ക്ഷേ പവും മോളിയും കുടുംബവും കേട്ടിരുന്നു. ഇപ്പോഴിതാ താരം തന്നെ എല്ലാത്തിനും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ.്

താൻ ഇനി ഒരിക്കലും സഹായം ചോദിച്ച് ആരുടെ മുന്നിലും പോകില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിലേക്കും ഇല്ലെന്നും മോളി പറയുകയാണ്. ബാലയെ കണ്ടതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചത്. അദ്ദേഹം തിരിച്ച് വരുമ്പോൾ സത്യങ്ങളും പുറത്തുവരുമെന്നും ബിഹൈൻഡ് വുഡ്സിനോട് മോളി പ്രതികരിച്ചു.

ALSO READ-തിയ്യറ്ററിൽ സിനിമ കാണാൻ പോയപ്പോൾ തൊട്ടടുത്തിരുന്ന ആൾ അയാളുടെ പ്രൈവറ്റ് പാർട്ട് കാണിച്ചു തന്നു; അനുഭവം വെളിപ്പെടുത്തി യൂട്യൂബ് താരം ഹില

അന്ന് ബാല എന്നെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അമർ അക്ബർ അന്തോണി സെയിം റ്റു യു ബ്രോ എന്നൊക്കെ പറഞ്ഞിരുന്നു. അത്രയും കാര്യത്തോടെയാണ് സംസാരിച്ചത്. ഒരുപാട് ആൾക്കാരെ സഹായിക്കുന്നുണ്ട് ബാല. തെറ്റായ വാർത്തകൾ എന്തിനാണ് പ്രചരിപ്പിക്കുന്നത്. ഇനിയാരോടും ഞങ്ങൾ സഹായം ചോദിച്ച് പോവില്ല. മാധ്യമങ്ങളോടും സംസാരിക്കില്ല-മോളി കണ്ണമാലി പറഞ്ഞു.

വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ 5 ലക്ഷത്തിലേറെ അടയ്ക്കണമായിരുന്നു. ഇതോടെ സഹായം ചോദിച്ചാണ് മകൻ ബാലയെ കാണാനായി പോയത്. മരണത്തിൽ നിന്നും തിരിച്ചുവന്ന് ചേച്ചി എന്നെ കാണാൻ വന്നല്ലോ, അതിൽ സന്തോഷമുണ്ട്. നമുക്ക് ഒരുമിച്ചൊരു സിനിമയൊക്കെ ചെയ്യണമെന്നൊക്കെ പറഞ്ഞ് ജോളിയായാണ് ബാല പെരുമാറിയത്. മരുന്ന് വാങ്ങാനും മറ്റുമായി പതിനായിരം രൂപയുടെ ചെക്കും ബാല നൽകിയിരുന്നു. അയ്യായിരം വേണോ, പതിനായിരം വേണോ എന്ന് എന്നോട് ചെക്ക് എഴുതുമ്പോൾ ചോദിച്ചിരുന്നു. മകൻ തരുന്നത് എന്തായാലും സ്വീകരിക്കുമെന്നായിരുന്നു അപ്പോൾ താൻ പറഞ്ഞത്.

സന്തോഷത്തോടെയാണ് അന്ന് വീഡിയോ അവസാനിച്ചത് പിന്നെങ്ങനെയാണ് നെഗറ്റീവ് ന്യൂസ് വന്നതെന്നറിയില്ല. ആ ചെക്ക് 10 ലക്ഷത്തിന്റേതാണെന്നാണ് പറയുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. പെട്ടെന്ന് ഇത്രയും ലക്ഷം മറിക്കാനുള്ള സാമ്പത്തികം ഞങ്ങൾക്കില്ല. സാവകാശം വേണമെന്നാണ് ബാങ്കുകാരോട് പറഞ്ഞത്. ആശുപത്രി പോക്കിന് ഒരുപാട് കടം വന്നിട്ടുണ്ട്. രണ്ടാൺമക്കളാണുള്ളത്. നാണമില്ലേ, നിങ്ങൾക്ക് പണിക്ക് പോയിക്കൂടേ എന്നൊക്കെ ചോദിക്കുന്നുണ്ട്. എല്ലാം ശരിയാണ് ഞങ്ങൾ പണിക്ക് പോകുന്നുണ്ട്. എങ്കിലും ഇത്രവലിയ തുട അടയ്ക്കാന് അൽപം സാവകാശമാണ് ചോദിച്ചതെന്ന് മോളിയുടെ മക്കൾ പറയുന്നു.

മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ എന്ന് പറഞ്ഞ ഫോൺ വന്നതായിരുന്നു.. ഓരോ കാര്യങ്ങളും ചോദിച്ച് അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല. മരുമക്കളെല്ലാം കരച്ചിലാണ്. ഇവിടെ വെച്ച കഞ്ഞി പോലും അതേ പോലെ ഇരിക്കുകയാണ്. മുൻപ് മമ്മൂക്ക സഹായിച്ചിരുന്നു. പ്രശ്സതരായവരാണ് സഹായിക്കുന്നതെന്ന് കേൾക്കുമ്പോൾ അത് പത്തും പതിനഞ്ചും ലക്ഷമാണെന്നാണ് ആളുകൾ കരുതുന്നത്. സത്യം എന്താണെന്ന് തിരക്കുന്നില്ലെന്നും മോളി പറഞ്ഞു.

Advertisement