ഇന്ത്യയിലെ തന്നെ മികച്ച സംവിധായകൻമാരിൽ ഒരാളാണ് പ്രിയദർശൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നിരവധി സൂപ്പർഹിറ്റുകൾ ആണ് പ്രിയദർശൻ ഒരുക്കിയിട്ടുള്ളത്. അക്കൂട്ടത്തിൽ തകർപ്പൻ വിജയം നേടി സിനിമ ആയിരുന്നു’തേന്മാവിൻ കൊമ്പത്ത്’.
ഈ സിനിമയിലെ കുയിലി എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറക്കാൻ ഇടയില്ല. നടി സോണിയ ആയിരുന്നു കുയിലി ആയി എത്തിയത്. എന്നാൽ കുയിലി ആയെത്തിയ സോണിയയെ തേടി മലയാള സിനിമയിൽ നിന്ന് മികച്ച കഥാപാത്രങ്ങൾ എത്തിയില്ല.
ബാല താരമായി സിനിമാ രംഗത്ത് നിറഞ്ഞു നിന്ന സോണിയ തനിക്ക് ഒരു മികച്ച നായികയാകാൻ കഴിയാതെ പോയ സങ്കടത്തെക്കുറിച്ച് മുമ്പ് ഒരിക്കൽ മനസ് തുറന്നിരിരുന്നു. സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ് എന്നാണ് താരം പറയുന്നത്.
എന്നാൽ കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം തന്റെ ജീവിതത്തിൽ കുറഞ്ഞു പോയി എന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
അതിന്റെ കാരണവും താരം പറയുന്നുണ്ട്. മമ്മൂട്ടിയുടെയും, രജനികാന്തിന്റെയും ഒക്കെ മടിയി ലിരുന്നു വളർന്ന കുട്ടിക്കാലം ആയിരുന്നു, അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല. അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാൻ തോന്നിയില്ല.
ഞാനൊരു ഫൈറ്റർ അല്ല, പലപ്പോഴും കഥാപാത്രത്തെ മനസ്സിൽ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല എന്നാണ് മോഹൻലാലിനൊപ്പം കള്ളിപ്പൂങ്കുയിലായി അഭിനയിച്ച് തകർത്ത സോണിയ പറയുന്നത്.
ഒരു നല്ല വേഷം കിട്ടാതെ പോയത് ഓർത്ത് ഇപ്പോഴും കരയുന്ന ആളാണ് താനെന്നും ഒരു സെൽഫി എടുത്തു നോക്കുമ്പോൾ തടി കൂടിയാൽ അപ്പോൾ ഡിപ്രഷനായി പോകുമെന്നും താരം വ്യക്തമാക്കി. അതു കൊണ്ടാണ് താൻ ഇപ്പോഴും ആ മൈഡിയർ കുട്ടിച്ചാത്തൻ കാലത്ത് ആണെന്ന് തോന്നാറുള്ളത് എന്നും സോണിയ പറയുന്നു.
നൊമ്പരത്തിപൂവ്, മനു അങ്കിൾ, മിഥ്യ, മൈഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകളിലും സോണിയ അഭിയനയിച്ചിട്ടുണ്ട്. സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തിൽ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ടെന്നും സോണിയ വ്യക്തമാക്കി.