കാവ്യയുടെ മനസിലെ ഇഷ്ടം അറിയാൻ ആദ്യ സിനിമയിൽ തന്നെ ദിലീപ് ശ്രമിച്ചു; വെളിപ്പെടുത്തി ലാൽ ജോസ്

12086

ബാലതാരമായി അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കാവ്യ മാധവൻ. വാണിജ്യ വിജയവും കലാമൂല്യവും ഉള്ളതുമായ നിരവധി സിനിമകളിൽ വേഷമിട്ട കാവ്യാ മാധവന് ആരാധകരും ഏറെയാണ്.
മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുക ആണെങ്കിലും ഇന്നും കാവ്യക്ക് ആരാധകർ ഏറെയാണ്.

ആദ്യ വിവാഹ ബന്ധം വേർപടുത്തി ആയിരുന്നു കാവ്യ മാധവൻ ദിലീപിനെ വിവാഹം കഴിച്ചത്. കാവ്യയും ദിലീപും ജോഡികളായ നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ബാലതാരത്തിൽ നിന്നും നായികയായി കാവ്യ എത്തി ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമലും ദിലീപ് ആയിരുന്നു നായകൻ.

Advertisements

സിനിമയിലെ തന്റെ ആദ്യ നായകനെ തന്നെ കാവ്യ ജീവിതത്തിലും സ്വീകരിച്ചപ്പോൾ അനുകൂലിച്ചും വിമർശിച്ചും നിരവധി ആളുകൾ എത്തിയിരുന്നു. അതേസമയം, ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ തന്നെയാണ് ആദ്യമായി കാവ്യ മാധവനെ സിനിമയിൽ നായികയായി സജസ്റ്റ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. തന്റെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ആദ്യമായി കാവ്യ നായികയായി എത്തുന്നത് മഞ്ജു കൂടി പറഞ്ഞതുകൊണ്ടാണെന്നാണ് ലാൽ ജോസ് വെളിപ്പെടുത്തിയിരുന്നു.

ALSO READ- എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്; വനിതാ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി സലിം കുമാർ

കൂടാതെ, സഫാരി ചാനലിൽ ലാൽ ജോസ് വെളിപ്പെടുത്തിയിരിക്കുന്നത് കാവ്യയോട് ദിലീപ് ചോദിച്ച അന്നത്തെ ചോദ്യമാണ്. കുഞ്ചാക്കോ ബോബന്റെ സിനിമയിലേക്കുള്ള എൻട്രി മറ്റ് യുവതാരങ്ങളുടെ മാറ്റുകുറച്ചെന്ന് പറയുകയാണ് ലാൽ ജോസ്.

ദിലീപ് യുവതാരമായി വിലസുമ്പോഴാണ് കുഞ്ചാക്കോയുടെ വരവ്. ആ സമയമാണ് ദിലീപ് കാവ്യയോട് കാവ്യയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചത്. മമ്മൂട്ടി മോഹൻലാൽ എന്നീ രണ്ട് പേരുകൾ കാവ്യാ പറഞ്ഞപ്പോൾ അടുത്തത് തന്റെ പേരായിരിക്കും എന്ന് ദിലീപ് കരുതിയെങ്കിലും എന്നാൽ ആ സമയം കാവ്യാ പറഞ്ഞത് കുഞ്ചാക്കോ ബോബന്റെ പേര് ആയിരുന്നെന്ന് ലാൽ ജോസ് പറയുകയാണ്. ആ സമയം ഇത് കേട്ട തങ്ങൾ ദിലീപിനോട് അതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ എന്ന് ചോദിച്ച് കളിയാക്കിയിരുന്നു എന്നും ലാൽ ജോസ് പറയുകയാണ്.

ALSO READ- എല്ലാവരാലും ഇഷ്ടപ്പെടാനല്ല ഞാനിവിടെ വന്നിരിക്കുന്നത്; പുതിയ സ്റ്റൈലിനെ വി മ ർശിക്കുന്നവരോട് റിയാസ് സലിം പറയുന്നതിങ്ങനെ

ഒരു പുതുമുഖ നായികയുടെ കൂടെ ഒരുപാട് കഷ്ടപ്പെട്ട് അഭിനയിക്കുന്ന ദിലീപിനോട് കാവ്യാ പറഞ്ഞത് ഇഷ്ടപ്പെടട് നടൻ കുഞ്ചാക്കോ ബോബനെ ആണെന്നായിരുന്നു. ആ സമയം ആയിരുന്നു ദിലീപ് കാവ്യാ നായികാ നായകന്മാരായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ റിലീസ് ചെയ്തിരുന്നത്.

അന്ന് മുതൽ പലരും ദിലീപിനെ ആകാര്യം പറഞ്ഞുകൊണ്ട് കളിയാക്കാറുണ്ടായിരുന്നു. എന്നാൽ അധികം വൈകാതെ ദിലീപ് മഞ്ജുവുമായി വിവാഹമോചനം നേടുകയും കാവ്യയെ വിവാഹം കഴിക്കുകയും ചെയ്‌തെന്നാണ് ലാൽ ജോസിന്റെ വാക്കുകൾ.

Advertisement