നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായി മാറിയ താരമാണ് രാധിക ആപ്തെ. ബോളിവുഡിന് പുറമേ തെന്നിന്ത്യൻ സിനിമയിലും സജീവമായ രാധിക മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം അഭിനയിക്കുകയും തന്റെ പ്രകടന മികവിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് രാധിക.
അതേ സമയം സിനിമാ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നും ഇല്ലാതെയാണ് രാധിക ആപ്തെ എന്ന താരത്തിന്റെ കടന്നു വരവും വളർച്ചയുമെല്ലാം.രാധികയ്ക്ക് ഇന്ത്യൻ സിനിമാലോകത്ത് ഒരു പേരുണ്ടാക്കുക എന്നത് ഒട്ടും എളുപ്പം ആയിരുന്നില്ല. അഭിനയ മികവ് പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും രാധിക കയ്യടി നേടാറുണ്ട്.
സിനിമാ ലോകത്തു നിന്നും സമൂഹത്തിൽ നിന്നും നേരിട്ട പല അനീതികൾക്കും എതിരെ രാധിക ആപ്തെ പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ രാധിക പലപ്പോഴും സോഷ്യൽ മീഡിയയുടെ അ തി ക്ര മ ങ്ങൾ ഇരയായിട്ടുണ്ട്. ബോൾഡ് രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ സദാചാരവാദികളും നിരന്തരം രാധികയ്ക്ക് എതിരെ സൈബർ ആ ക്ര മ ണ വുമായി എത്താറുണ്ട്.
ഇപ്പോഴിതാ തന്നോട് തെന്നിന്ത്യയിലെ പ്രമുഖ താരം മോ ശമായി പെരുമായത് വെളിപ്പെടുത്തുകയാണ് രാധിക. തന്നെ ഒരിക്കൽ ഒരു തെന്നിന്ത്യൻ നടൻ എന്റെ മുറിയിലേക്ക് ഫോൺ ചെയ്തു. അയാൾ പഞ്ചാരയടിക്കാൻ ശ്രമിച്ചു. എന്നാൽ താൻ, നല്ല പരുഷമായാണ് പെരുമാറിയത്. പിന്നീട് ഒരിക്കൽ മറ്റൊരു കോൾ വന്നു. ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിനായി കാണണമെന്നുമായിരുന്നു താരത്തിന്റെ ആവശ്യം.
കൂടാതെ, ഇയാൾക്കൊപ്പം കിടക്ക പങ്കിടുന്നതിൽ കുഴപ്പമുണ്ടോ എന്നും ചോദിച്ചു. ഞാൻ പൊട്ടിച്ചിരിച്ചു. നിങ്ങൾ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ഞാൻ ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാൻ പറഞ്ഞു. അയാളോട് പോയി ചാകാൻ പറഞ്ഞുവെന്നും രാധിക വെളിപ്പെടുത്തുന്നു.
ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും തമിഴിലും മലയാളത്തിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം രാധിക അഭിനയിച്ചിട്ടുണ്ട്. ലസ്റ്റ് സ്റ്റോറീസ്, പാർച്ച്ഡ് പോലുള്ള സിനിമകളിലൂടെ ബോൽഡായ അഭിനയമാണ് രാധിക കാഴ്ചവെച്ചത്. രാധിക ആപ്തെ. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കായ വിക്രം വേദയിലാണ് രാധിക ഒടുവിലായി അഭിനയിച്ചത്.