ബിഗ്ബോസിലൂടെ താരമായി മാറിയ കുടുംബമാണ് ബഷീർ ബഷീയുടേത്. ഈ അടുത്താണ് താരത്തിന് രണ്ടാമത്തെ ഭാര്യയിൽ മൂന്നാമത്തെ മകൻ പിറന്നത്. മകൻ ജനിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സോഷ്യൽ മീഡീയയിൽ താരമാകുകയും ചെയ്തു. തന്റെ മകന് എബ്രു എന്നാണ് പേരിട്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം താരം വ്യക്തമാക്കിയിരുന്നു. മകൻ ജനിച്ചപ്പോൾ തന്നെ മകന്റെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളും, യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. മകന്റെ വിശേഷങ്ങൾ എല്ലാം ഇനിമുതൽ ഇതിലൂടെയാണ് കാണിക്കുക എന്നാണ് താരം പറഞ്ഞത്.
മ്മുടെ മകൻ നമ്മളെ പോലെയാണെന്നും, അധികം വൈകാതെ തന്നെ അവനും വ്ലോഗുമായി വന്നേക്കുമെന്നാണ് മഷൂറ പറയുന്നത്. എന്നാൽ ജനിച്ച കുഞ്ഞിനെയും വിറ്റ് കാശാക്കുകയാണ് ബഷീറും, കുടുംബവും ചെയ്യുന്നതെന്ന് കാണിച്ച നിരവധി വിമർശനങ്ങൾ ബഷീറിനും, കുടുംബത്തിനും നേരെ ഉയരുകയാണ്.
ഈ ഒരു ഗർഭവും പ്രസവവും സംബന്ധിച്ച് എത്രത്തോളം കണ്ടന്റുകൾ കിട്ടുമോ അത്രത്തോളം കണ്ടന്റുകൾ ആണ് അവർ ഉണ്ടാക്കിയതെന്നാണ് വിമർശനം. വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത് ഷെയർ ചെയ്യുന്നത് തെറ്റല്ല. പക്ഷെ ഇതേ ഒരു സാധനം തന്നെ തിരിച്ചും മറിച്ചും ഇങ്ങനെ ചെയ്യുന്നതിന് ഒരു പരിധി ഇല്ലേ. ഇത് ഇങ്ങനെ നിരന്തരമായി ഇങ്ങനെ വരുമ്പോൾ കണ്ടന്റിനു വേണ്ടി പ്രസവിച്ച പോലെയുണ്ടെന്നാണ് ബഷീറിന് എതിരായ വീഡിയോയുമായി എത്തിയ ഖൈസ് പറയുന്നത്.
ജനിച്ചു വീണ ഉടനെ തന്നെ കുഞ്ഞിന് സോഷ്യൽ മീഡിയ അകൗണ്ടുകളും കിട്ടി. ഒരാഴ്ച ആകുമ്പോഴേക്കും ഒരു സിൽവർ പ്‌ളേ ബട്ടണും പ്രതീക്ഷിക്കാം. കാരണം അജ്ജാതി പോക്കാണ് ഇപ്പോൾ പോകുന്നതെന്നും വിമർശകർ പറയുന്നു.
നിങ്ങൾ പണത്തിനായിഇങ്ങനെ ചെയ്യുമ്പോൾ ഒന്നും ചിന്തിക്കുന്നില്ല പൈസക്ക് വേണ്ടി ഇങ്ങനെ ചെയ്യുമ്പോൾ അത് കുഞ്ഞിന്റെ മെന്റൽ ഹെൽത്തിനെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന്. എന്തായാലും ബഷീർ ബഷിക്ക് ഒന്ന് ആശ്വസിക്കാം ഹോസ്പിറ്റൽ ചെലവുകൾക്ക് മറ്റു വരുമാനം ഒന്നും നോക്കണ്ട. കുഞ്ഞിനോടുള്ള ദ്രോഹം മാതിരിയാണ് തോന്നുന്നത്. ഇപ്പോൾ ഒരു പ്രശ്‌നവും തോന്നില്ല. പക്ഷെ ഭാവിയിൽ അത് ദോഷം ചെയ്‌തേക്കാമെന്നും ഖൈസ് എന്ന് പ്രേക്ഷകൻ വിമർശിക്കുകയാണ്.
അതേസമയം, ഖൈസിന്റെ വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും ബഷീറിനെ വിമർശിച്ചുകൊണ്ടും രംഗത്തെത്തിയത്.
അതേസമയം, വിമർശനങ്ങൾക്കെതിരെ ബഷീർ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. എബ്രുവിന്റെ പേരിൽ ചാനൽ തുടങ്ങിയപ്പോഴെക്’ും ഒരുപാട് പേർ പുഛിച്ചിരുന്നു. ചിലർ നെഗറ്റീവ് റിയാക്ഷനുമായിട്ടും വന്നു. സോഷ്യൽ മീഡിയ വഴി വരുമാനം മാത്രമാണ് ഞങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്നതെന്നാണ് പലരും പറയുന്നത്.
ബഷീർ ബഷിയ്ക്ക് കുടുംബം നോക്കാൻ സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന തുകയുടെ ആവശ്യമില്ല. അല്ലാതെ തന്നെ അഞ്ചാറ് ബിസിനസ് തനിക്കുണ്ടെന്ന് ബഷീർ വ്യക്തമാക്കുന്നു. അതിനർഥം സോഷ്യൽ മീഡിയയിൽ നിന്നും വരുമാനം കിട്ടുന്നില്ലെന്നല്ല. അതുണ്ട്. എന്റെ മൂന്നാമത്തെ മകനാണിത്. ആദ്യം ജനിച്ചത് മകൾ സുനൈനയാണ്. ഒരു കാലത്ത് സുനു സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. ഒട്ടുമിക്ക ആളുകൾക്കും അതറിയാവുന്നതാണ്.- എന്നാണ് ബഷിയുടെ പ്രതികരണം.