മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബൈജു. 10 ആം വയസ്സില്‍ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച ബൈജു 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്.
1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലില്‍ നിന്ന് മാറി നടനായി അഭിനയിച്ചു. നായകനായും, സഹനടനായും താരം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ഇതിനോടകം ഒത്തിരി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മലയാള സിനിമയിലെ താരപുത്രന്മാരെ കുറിച്ച ബൈജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴത്തെ താരങ്ങള്‍ ആരും തന്നെ മോശമല്ലെന്നും ഓരോരോ കഴിവുകളില്‍ മിടുക്കന്മാരാണെന്നും വാങ്ങുന്ന പ്രതിഫലത്തിന്റെ പേരില്‍ ആരെയും തൂക്കി നോക്കി ജഡ്ജ് ചെയ്യാന്‍ കഴിയില്ലെന്നും ബൈജു പറയുന്നു.
ദുല്‍ഖര്‍ അഭിനയത്തോടെ അത്രത്തോളം പാഷനുള്ള ഒരാളായിട്ട് തനിക്ക് തോന്നിയിട്ടില്ലെന്നും എന്നാല്‍ ഇത്രത്തോളം വളരുമെന്ന് വിചാരിച്ചില്ലെന്നും ബൈജു പറയുന്നു. വളരെ പെട്ടെന്നായിരുന്നു ദുല്‍ഖറിന്റെ വരവെന്നും ദുല്‍ഖറിന് ഇനിയും ഒരുപാട് ഇംപ്രൂവ് ചെയ്യാനുണ്ടെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
75ശതമാനത്തോളം ഇപ്രൂവ് ചെയ്ത പൃഥ്വിരാജ് മിടുക്കനാണ്. ഇന്ദ്രജിത്തും ഒട്ടും മോശമല്ലെന്നും പക്ഷേ അദ്ദേഹത്തിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ വളരെ കുറവാണെന്നും ധ്യാന്‍ ഒരു ഉഴപ്പനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും കാളിദാസൊക്കെ കേറിവരണമെന്നും ബൈജു പറഞ്ഞു. ഫഹദും നല്ല നടനാണെന്നും ഇവരൊക്കെ തന്റെ പുറകെ വന്നവരാണ് എന്നാല്‍ ഇപ്പോള്‍ മുന്നിലായി എന്നും താരം കൂട്ടിച്ചേര്‍ത്തു.