മമ്മൂട്ടിക്ക് ആ ദിവസം പറ്റിയത് എന്താണെന്ന് ഇപ്പൊഴും അറിയില്ല, ശരിക്കും ഭയന്ന് പോയി: വെളിപ്പെടുത്തി ദിനേശ് പണിക്കർ

441

മലയാളികൾക്ക് ഏറെ സുപരിചിതനായ സിനിമാ സീരിയൽ താരവും നിർമ്മാതാവും ആണ് ദിനേശ് പണിക്കർ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലിനോടും മമ്മൂട്ടിയോടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആൾ കൂടിയാണ്.

ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് മമ്മൂട്ടി. എന്നാൽ അദ്ദേഹത്തിന് ശാരീരിക അവശത നേരിട്ട ഒരു അവസരം ജീവിതത്തിൽ ഉണ്ടായതിനെ കുറിച്ച് ദിനേശ് പണിക്കർ ഒരു അഭിമുഖത്തിൽ പങ്കെടുക്കവേ വെളിപ്പെടുത്തിയിരുന്നു.

Advertisements
Courtesy: Public Domain

ഒരു യാത്രയുടെ ഇടയിൽ മമ്മൂട്ടിക്ക് ശാരീരികമായ അസ്വസ്ഥത ഉണ്ടായതിനെ കുറിച്ച് ആയിരുന്നു ദിനേശ് പണിക്കർ പറഞ്ഞത്. ഒരിക്കൽ മമ്മൂട്ടിയെ നേരിൽ കാണാൻ പോയപ്പോൾ ഉണ്ടായ സംഭവമാണ് ദിനേശ് പണിക്കർ വിശദീകരിച്ചത്. ഞാൻ മമ്മൂട്ടിയെ കാണാനായി എത്തിയപ്പോൾ അദ്ദേഹം ഭാര്യയുടെ ഒപ്പം ചെന്നൈയിലേക്ക് പോകാൻ തയ്യാറായി നിൽക്കുക ആയിരുന്നു.

Also Read
ഓഫറുമായി വന്നവർ എല്ലാം സംവിധായകന്റെ കൂടെ കിടക്കണം എന്നാണ് പറഞ്ഞത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഹൻലാലിന്റെ നായിക

പിന്നീട് എന്റെ കാറിലാണ് അദ്ദേഹം എയർപോർട്ടിലേക്ക് പോകുന്നത്. കാറിന്റെ മുൻ സീറ്റിൽ ആയിരുന്നു മമ്മൂട്ടി ഇരുന്നത്. എന്നാൽ ഇടയ്ക്ക് അദ്ദേഹം അസ്വസ്ഥൻ ആകുന്നത് വാഹനം ഓടിക്കുന്നതിനിടെ താൻ കണ്ടു. ഉടൻ തന്നെ ആശുപത്രിയിൽ പോകാമെന്ന് മമ്മൂട്ടിയോട് പറഞ്ഞു. വല്ലാത്ത ഒരു തോന്നൽ എന്ന് മമ്മൂട്ടി പറയുകയും ചെയ്തു.

പിന്നീട് എയർപോർട്ടിൽ എത്തിയതിനു ശേഷം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പ്രസാദ് മമ്മൂട്ടിയെ വിശദമായി തന്നെ പരിശോധിച്ചു. അദ്ദേഹത്തെ അവിടെയുള്ള ഒബ്‌സർവേഷൻ റൂമിൽ കിടത്തി ബിപിയും മറ്റും ചെക്ക് ചെയ്തു. തുടർന്ന് ഡോക്ടർ പറഞ്ഞത് ഇപ്പോൾ യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നാണ്.

പിന്നീട് ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തു എസ് യു ടി ആശുപത്രിയിൽ മമ്മൂട്ടിയെ കൊണ്ടുപോയി. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു മുൻകരുതൻ എന്നോണം അവർ മമ്മൂട്ടി ഒബ്‌സർവേഷനിൽ വച്ചു.

മമ്മൂട്ടിയുടെ ജീവിതത്തിൽ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം അത്. പക്ഷേ ശരിക്കും എന്താണ് ഉണ്ടായത് എന്ന് തനിക്ക് ഇപ്പോഴും അറിയില്ല എന്ന് ദിനേശ് പണിക്കർ വ്യക്തമാക്കുന്നു.

Also Read
ഒരു തിരിച്ചു വരവ് ഇനി ഇണ്ടാകുമോ, ഭാമ പറഞ്ഞ മറുപടി കേട്ടോ, ആകാഷയോടെ ആരാധകർ

Advertisement