ബാലതാരമായി സിനിമാ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് നായികയായും സഹനടിയായും ഒക്കെ മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നടി അഞ്ചു പ്രഭാകർ. മലയാളത്തിന്റെ താര രാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള മുൻനിര നായകന്മാരുടെ കൂടെയും ബാലതാരമായും നായികയായും അഞ്ചു അഭിനയിച്ചിട്ടുണ്ട്.
മഹേന്ദ്രൻ സംവിധാനം ചെയ്ത ഇത്തിരിപ്പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വയസിൽ അഞ്ചു സിനിമയിൽ എത്തുന്നത്. ഇതിനു ശേഷം നിരവധി ചിത്രങ്ങളിൽ വേഷമിട്ട അഞ്ചു, ബേബി അഞ്ചു എന്ന പേരിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടി.
മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങൾ അഞ്ചു ചെയ്തിരുന്നു. കൗരവർ, താഴ് വാരം, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം തുടങ്ങിയവയാണ് മലയാളത്തിൽ അഞ്ചു ചെയ്തിട്ടുള്ള പ്രധാനപ്പെട്ട വിജയ ചിത്രങ്ങൾ. ബേബി അഞ്ചു എന്ന് പറഞ്ഞാലാണ് ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത്. പെട്ടന്നായിരുന്നു താരത്തിന്റെ നായികയായുള്ള പരിവേഷം.
മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പമെല്ലാം നായിക നിരയിൽ നിന്നിരുന്ന താരം സിനിമകൾ വിട്ട് മിനിസ്‌ക്രീനിലേക്ക് മാറിയിരുന്നു. അതേ സമയം സിനിമയിലും സീരിയലിലും സംഭവിക്കാത്ത കാര്യങ്ങളാണ് അഞ്ജുവിന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത്. അഞ്ചുവിന് ഗ്ലാമർ വേഷങ്ങൾ ചെയ്യാനും മടിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാദങ്ങളും ഗോസിപ്പുകളും അഞ്ചുവിന് പിന്നാലെ ഉണ്ടായിരുന്നു.
2005 ൽ പുറത്തിറങ്ങിയ ഇസ്രയാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഞ്ചു. മലയാളത്തിന്റെ മമ്മൂട്ടിയുടെ മകളായും നായികയായും അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് അഞ്ചു പ്രഭാകർ. അതേ സമയം മമ്മൂട്ടി തന്നോട് ഒരിക്കൽ മാപ്പ് പറഞ്ഞതിനെ കുറിച്ച് അടുത്തിടെ അഞ്ചു വെളിപ്പെടുത്തിയിരുന്നു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഞ്ചുവിന്റെ തുറന്ന് പറച്ചിൽ. ആ രാത്രി എന്ന ചിത്രത്തിൽ ഞാൻ മമ്മൂക്കയുട മകളായി അഭിനയിച്ചിട്ടുണ്ട്. മമ്മൂക്ക നായകനായി മധുബാല നായികയായി എത്തിയ അഴകൻ എന്ന തമിഴ് ചിത്രത്തിൽ ഞാൻ ആയിരുന്നു നായിക ആകേണ്ടിയിരുന്നത്. എന്നാൽ മമ്മൂക്ക കാരണം ആ വേഷം എനിക്ക് നഷ്ടം ആവുകയായിരുന്നു.
ആ സിനിമയിൽ എന്നെ നായികയാക്കാൻ നോക്കിയപ്പോൾ അവൾ ചെറിയ കുട്ടിയാണ്. മാച്ചാകില്ല വേണ്ട എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ സിനിമ നഷ്ടമായി എന്നാണ് അഞ്ചു പറയുന്നത്. ഭയങ്കര വിഷമം ആയിരുന്നു. കെ ബാലചന്ദ്രൻ സാറിനെ പോലൊരു സംവിധായകനൊപ്പം വർക്ക് ചെയ്യുക തന്റെ സ്വപ്നമാണ്. അത് നഷ്ടപ്പെട്ടതിൽ വലിയ വിഷമം ആയിരുന്നുവെന്നും അഞ്ചു പറയുന്നു.
പിന്നീട് ഐവി ശശി സാറിന്റെ നീലഗിരിയുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തി. ലൊക്കേഷനിൽ മമ്മൂക്ക വന്നപ്പോൾ പോയി കണ്ടു. സാർ ഞാൻ അഞ്ചു ആണെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക ഞെട്ടിപ്പോയി. എടീ നീ ഇത്രയ്ക്ക് വലുതായോ എന്ന് ചോദിച്ചു. നീ ഇപ്പോഴും ആ കൊച്ചുകുട്ടിയാണ് എന്നാണ് ഞാൻ വിചാരിച്ചത്.
ആ ഇമേജ് ആയിരുന്നു മനസിൽ ഉണ്ടായിരുന്നത്. ഞാൻ പറഞ്ഞത് കൊണ്ടാണ് നിന്നെ സിനിയിൽ നിന്നും മാറ്റിയത്. ഞാൻ മാപ്പ് ചോദിക്കുകയാണ്, നിനക്കത് ചേരില്ലെന്ന് പറഞ്ഞതിൽ സോറി എന്നും മമ്മൂക്ക പറഞ്ഞു. അതിന് പകരമായ നിന്നെ എന്റെ നായികയായി അഭിനയിപ്പിക്കും, ഞാൻ വാക്ക് തരുന്നു എന്നും മമ്മൂക്ക പറഞ്ഞു.
അദ്ദേഹം ഉടനെ ജോഷി സാറിനെ വിളിച്ചു. അടുത്ത പടത്തിൽ അഞ്ചുവാണ് നായികയെന്ന് പറഞ്ഞു. ഓൺ ദി സ്പോട്ടിൽ ഞാൻ കൗരവറിലെ നായികയായി. നീലഗിരി ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ താന് നേരെ തിരുവന്തപുരത്ത് കൗരവർ സിനിമയുടെ ലൊക്കേഷനിലേക്ക് വരിക ആയിരുന്നു എന്നും അഞ്ചും വ്യക്തമാക്കുന്നു.
Also Read
സിനിമ കിട്ടിയില്ലെങ്കിലും ലോകപ്രശസ്ത ആകാനുള്ള വഴി എനിക്ക് അറിയാം; ഗായത്രി സുരേഷ് പറഞ്ഞത് കേട്ടോ