മുഖത്തിന്റെ ഒരു ഭാഗത്ത് കോടല്‍, കണ്ണുകള്‍ അടഞ്ഞുപോകുന്നു, നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍, രോഗത്തെ കുറിച്ച് വെളിപ്പെടുത്തി താരം

451

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പല വിഷയങ്ങളിലും ലക്ഷ്മി തന്റെ നിലപാടും ശക്തമായി തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisements

പലപ്പോഴും കോമഡി ഷോര്‍ട്ട് വീഡിയോകളുമായാണ് മിഥുനും ലക്ഷ്മിയും സോഷ്യല്‍മീഡിയയിലൂടെ എത്താറുള്ളത്. ഇപ്പോഴിതാ ഒരു രോഗം ബാധിച്ച് താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറയുകയാണ് മിഥുന്‍. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് മിഥുന്‍ പറയുന്നു.

Also Read: എന്നെ അപൂര്‍വ്വമായ ഒരു രോഗം ബാധിച്ചു, വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി, സിനിമയില്‍ നിന്നും ഇടവേളയെടുത്തതിന് കാരണം ഇതാണോ എന്ന് ആരാധകര്‍

മുഖത്തിന് താത്കാലികമായ കോടല്‍ ഉണ്ടാക്കുന് രോഗമാണിത്. കോവിഡ് രോഗം ബാധിച്ചവരിലാണ് പലപ്പോഴും ഈ രോഗം കാണുന്നതെന്ന് നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഈ രോഗമാണ് താരത്തെയും ബാധിച്ചിരിക്കുന്നത്.

തനിക്ക് ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു ഭാഗം അനക്കാന്‍ കഴിയുന്നില്ലെന്നും കണ്ണ് താനേ അടഞ്ഞുപോകുകയാണെന്നും മറ്റേ കണ്ണ് ഫോഴ്‌സ് ചെയ്താല്‍ മാത്രമേ അടക്കാന്‍ കഴിയുന്നുള്ളൂവെന്നും മിഥുന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

Also Read: പഞ്ച് ഡയലോഗുമായി വിജയിയും പ്രകാശ് രാജും, വാരിസിലെ ആരും കാണാത്ത രംഗങ്ങള്‍ പുറത്ത് , ശ്രദ്ധനേടി ഡിലീറ്റഡ് സീന്‍

നിലവില്‍ അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് താരം.ജെസ്റ്റിന്‍ ബീബറിനൊക്കെ ഈ അസുഖം വന്നിട്ടുണ്ടെന്നും രോഗം ചികിത്സിച്ചാല്‍ മാറുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും മിഥുന്‍ പറയുന്നു. നിരവധി പേരാണ് അസുഖം പെട്ടെന്ന് മാറി തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് മിഥുന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത.്‌

Advertisement