ഇന്ത്യൻ സിനിമയുടെ ഗോസിപ്പ് കോളങ്ങളിൽ തുടക്ക കാലം മുതൽ ഇടം പിടിച്ച നടിയാണ് രേഖ, നടനായിരുന്ന ജെമിനി ഗണേശിന്റെ മകളായിരുന്നു രേഖ, പക്ഷേ ഈ ബന്ധം അംഗീകരിക്കുവാൻ അദ്ദേഹം ആദ്യം തയ്യാറായിരുന്നില്ല. പിന്നീടാണ് രേഖ തന്റെ മകളാണെന്ന് വെളിപ്പെടുത്തിയത്. രേഖയുടെ ജീവിതം സിനിമാ കഥപോലെ നാടകീയമായിരുന്നു. പ്രണയവും, വിവാഹവും, തകർച്ചകളും താരത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചു.
വിവാഹമ കഴിഞ്ഞ് വർഷങ്ങൾക്കുള്ളിൽ തന്നെ ഭർത്താവ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ആത്മഹത്യക്ക് ശേഷവും രേഖ തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയിരുന്നത് അന്ന് ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. രേഖ വളർന്നതും, ജീവിച്ചതുമെല്ലാം അമ്മ പുഷ്പവല്ലിയുടെ സംരംക്ഷണത്തിലായിരുന്നു. അമ്മയാണ് രേഖ സാരി ധരിക്കുന്നതിനുള്ള കാരണവും. സാരി ധരിക്കുമ്പോൾ അമ്മയോട് അടുത്ത് നില്ക്കുന്നപ്പോലെ തോന്നുമെന്നാണ് താരം പറയുന്നത്.
എന്നാൽ ഇപ്പോഴിതാ തന്റെ അഭിനയ കാലത്ത് രേഖ കാണിച്ച ഒരു പക്വത ഇല്ലായ്മയാണ് ചർച്ചകളിൽ നിറയുന്നത്. 1976 ൽ പുറത്തിറങ്ങിയ നാഗിൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു. രാജ് കുമാർ കോലി സംവിധാനം ചെയ്ത സിനിമയിൽ രേഖ, റീന റോയ്, സുനിൽ ദത്ത്, ഫിറോസ് ഖാൻ, സഞ്ജയ് ഖാൻ, മുംതാസ്, വിനോദ് മെഹ്‌റ, കബിർ ബേഡി, അനിൽ ധവാൻ, ജീതേന്ദ്ര തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്.
അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം സിനിമയിൽ രേഖയെയും റീന റോയിയെയും ഒരുമിച്ച് അഭിനയിപ്പിക്കുകയെന്നത് ശ്രമകരമായിരുന്നത്രെ. ഒരു ഘട്ടത്തിൽ സിനിമയിലെ ഒരു ഗാന രംഗം നിർത്തി വെക്കേണ്ടിയും വന്നു. റീന റോയുടെ കരിയർ മികച്ച സമയത്ത് നിൽക്കവെയാണ് നാ?ഗിൻ സിനിമ ഷൂട്ട് ചെയ്യുന്നത്. മറു വശത്ത് രേഖയും അന്ന് പ്രശസ്തയാണ്. ഇരുവരും തമ്മിൽ ഒരു മത്സരാന്തരീക്ഷം സെറ്റിലുണ്ടായത്രൈ. സിനിമയിൽ താരതമ്യേന പ്രാധാന്യം റീനയ്ക്കായിരുന്നു.തേരെ ഇഷ്‌ക് കാ മുജ് പേ ഹുവാ എന്ന ഗാനം ഷൂട്ട് ചെയ്യുന്നതിനിടെ നടി നീരസം പ്രകടിപ്പിക്കുകയും ചെയ്തു.
ഗാന രംഗത്തിൽ റീന ധരിച്ച വസ്ത്രത്തിന് തന്റെ വസ്ത്രത്തേക്കാൾ വില കൂടതലാണെന്ന് രേഖ അറിയാനിടയായി. ഇതോടെ രേഖയ്ക്ക് ദേഷ്യം വന്നു. സംവിധായകനെ വിളിച്ച് രേഖ ഇക്കാര്യം അരിശത്തോടെ ചൂണ്ടിക്കാട്ടി. തനിക്ക് കോസ്റ്റ്യൂം മാറ്റി നൽകാതെ ഷൂട്ടിന് വരില്ലെന്ന് രേഖ വാശി പിടിച്ചു. ഒടുവിൽ രേഖയുടെ വാശിക്ക് അന്ന് നിർമാതാവും സംവിധായകനും സമ്മതിക്കുകയായിരുന്നത്രെ.